മലയാള സിനിമയ്ക്ക് മറ്റൊരു തീരാനഷ്ടം; വിട പറഞ്ഞത് സമാനതകളില്ലാത്ത അതുല്യപ്രതിഭ; വിതുമ്പി താരങ്ങൾ

Read Time:6 Minute, 1 Second

മലയാള സിനിമയ്ക്ക് മറ്റൊരു തീരാനഷ്ടം; വിട പറഞ്ഞത് സമാനതകളില്ലാത്ത അതുല്യപ്രതിഭ; വിതുമ്പി താരങ്ങൾ

പ്രശസ്ത കവിയും ചലച്ചിത്രഗാനരചയിതാവുമായ എസ്. രമേശൻ നായർ അന്തരിച്ചു എന്ന സങ്കട വാർത്തയാണ് സിനിമ ലോകത്തിനു ഇപ്പോൾ തീരാ വേദന നൽകുന്നത്. എഴുപത്തി മൂന്ന് വയസ്സായിരുന്നു അദ്ദേഹത്തിന്. കൊ റോ ണ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അല്പം മുൻപായിരുന്നു മ ര ണം സ്ഥിരീകരിച്ചത്.

ഗുരുപൗർണ്ണമി എന്ന കാവ്യ സമാഹാരത്തിനു 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും, ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും ആശാൻ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Also read : നിനക്ക് അഹങ്കാരമാണ്! റേഷൻ കിറ്റിന്റെ പേരിൽ പരാതിയുമായി 7ാം ക്ലാസുകാരിയുടെ കത്ത് മുഖ്യമന്ത്രിക്ക്

1985-ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചു കൊണ്ടാണ് മലയാളചലച്ചിത്ര രംഗത്ത് എസ് രമേശൻ നായർ പ്രവേശിക്കുന്നത്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരവും 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരവും അദ്ദേഹത്തിന്ന് ലഭിച്ചിട്ടുണ്ട്. നിലവിൽ തപസ്യ പ്രസിഡന്റാണ്‌

1948 മേയ് 3ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്തായിരുന്നു ജനനം. പരേതരായ ഷഡാനനൻ തമ്പിയും പാർവ്വതിയമ്മയുമാണ് മാതാപിതാക്കൾ. കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും രമേശൻ നായർ പ്രവർത്തിച്ചിട്ടുണ്ട്. 1985ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്തേക്ക് അദ്ദേഹം പ്രവേശിക്കുന്നത്. തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന പ്രസിഡണ്ടായിരുന്നു. തൃശ്ശൂർ വിവേകോദയം സ്‌കൂൾ റിട്ട. അദ്ധ്യാപികയും എഴുത്തുകാരിയുമായ പി. രമയാണ് ഭാര്യ. ഏക മകൻ മനു രമേശൻ സംഗീതസംവിധായകനാണ്.

Also read : സാരിയിൽ സുന്ദരിയായി സരയൂ മോഹൻ; താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് കാണാം!!!

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും ഏറെ കാലം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എഴുത്തുകാരിയും റിട്ട. അധ്യാപികമായുമായ പി രമയാണ് ഭാര്യ. ഏക മകൻ മനു രമേശൻ സംഗീതസംവിധായകനാണ്. ശതാഭിഷേകം എന്ന നാടകം രചിച്ചതിന് അദ്ദേഹത്തിനെ ആൻഡമാനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിലെ കഥാപാത്രങ്ങൾക്ക് ചില രാഷ്ട്രീയ നേതാക്കളുമായി സാദൃശ്യമുണ്ട് എന്ന ആരോപണമാണ് ആ നാടകം വിവാദമാകുവാൻ അന്ന് കാരണമായത്.

1985ൽ പുറത്തിറങ്ങിയ പത്താമുദയം, രംഗം എന്നീ ചലച്ചിത്രങ്ങളിലുടെയാണ് രചിച്ചുകൊണ്ടാണ് മലയാള ചലച്ചിത്രഗാന രംഗത്തേക്ക് പ്രവേശിക്കുന്നത്. ആയിരം പക്ഷികൾ പാടിപ്പറന്നാലും ആകാശം ഒന്നുതന്നെയാണെന്നും, വേഷങ്ങളായിരമുണ്ടെങ്കിലും കർമ്മ വേദാന്തമൊന്നു തന്നെയാണെന്നും പറഞ്ഞ് ഒടുവിൽ, മുപ്പത്തു മുക്കോടിയുണ്ടെങ്കിലും ദൈവം സത്യത്തിലൊന്നുതന്നെ എന്ന തത്ത്വമസീ ദർശനത്തിൽ എത്തുന്നവയാണെന്നു ഇദ്ദേഹത്തിന്റെ കവിതകൾ.

ഹൃദയവീണ, പാമ്പാട്ടി, ഉർവ്വശീപൂജ, ദു:ഖത്തിന്റെ നിറം, കസ്തൂരിഗന്ധി, അഗ്രേപശ്യാമി, ജന്മപുരാണം, കളിപ്പാട്ടങ്ങൾ, ചരിത്രത്തിന്നു പറയാനുള്ളത് എന്നിവയാണ് പ്രധാന കൃതികൾ. തിരുക്കുറൽ, ചിലപ്പതികാരം എന്നീ കൃതികളുടെ മലയാള വിവർത്തനവും, സ്വാതിമേഘം, അളകനന്ദ, ശതാഭിഷേകം, വികടവൃത്തം തുടങ്ങിയ നാടകങ്ങളും രചിച്ചിട്ടുണ്ട്. സിനിമയ്ക്കു പുറമേ ഒട്ടേറെ ഭക്തിഗാനങ്ങളും ലളിത ഗാനങ്ങളും ഇതിനോടകം അദ്ദേഹം രചിച്ചിട്ടുണ്ട്.

Also read : രോഗിയെ കാണാഞ്ഞതിനെ തുടന്ന് അ ന്വേഷണം, കാരണം അറിഞ്ഞ് ന ടുങ്ങി രോഗികളും നാട്ടുകാരേയും, ആശുപത്രി ജീവനക്കാരി ചെയ്തത്

ഓടക്കുഴൽ അവാർഡ്, ഇടശ്ശേരി അവാർഡ്, വെണ്ണിക്കുളം അവാർഡ് എന്നിവയാണ് ഇദ്ദേഹത്തിനു ലഭിച്ച പ്രധാന പുരസ്കാരങ്ങൾ.

Also read : വെള്ളത്തിൽ വീണ മാൻ കുട്ടിയെ തന്റെ ജീവൻ പണയം വെച്ച് രക്ഷിച്ച വളർത്ത് നായയുടെയും മാൻ കുട്ടിയുടെയും അപൂർവ സ്നേഹം ..

Leave a Reply

Your email address will not be published. Required fields are marked *

Previous post നിനക്ക് അഹങ്കാരമാണ്! റേഷൻ കിറ്റിന്റെ പേരിൽ പരാതിയുമായി 7ാം ക്ലാസുകാരിയുടെ കത്ത് മുഖ്യമന്ത്രിക്ക്
Next post ഞെട്ടിക്കുന്ന സംഭവം, യുവാവിനെ യുവതി ചെയ്തത് കണ്ടോ? നടുങ്ങി നാട്ടുകാർ