നടി ചാർമിളയുടെ പ്രണയം ഉപേക്ഷിക്കാൻ ബാബു ആന്റണി പറഞ്ഞ കാരണം കേട്ടോ?

Read Time:6 Minute, 25 Second

നടി ചാർമിളയുടെ പ്രണയം ഉപേക്ഷിക്കാൻ ബാബു ആന്റണി പറഞ്ഞ കാരണം കേട്ടോ?

വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു മലയാള സിനിമയിൽ വരുകയും, പിന്നീട് നായകനും ആക്ഷൻ ഹീറോയും എല്ലാം ആയി യുവാക്കളുടെ ഹൃദയങ്ങളിൽ ഇടം പിടിക്കുകയും ചെയ്ത വ്യക്തിയാണ് ബാബു ആന്റണി. താരം പവർ സ്റ്റാർ എന്ന ചിത്രത്തിലൂടെ ആക്ഷൻ നടൻ ആയി മടങ്ങി വരവിന് തയ്യാറെടുക്കുകയാണ് നടൻ ബാബു ആന്റണി.

Also read : പ്രിയ നടന്‍ ദേശീയ പുരസ്‌കാര ജേതാവ് വാഹനാപകടത്തില്‍ വിയോഗം പൊട്ടിക്കരഞ്ഞ് ആരാധകരും താരങ്ങളും

സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ ആരാധകരുമായി സംവദിക്കാനും സമയം ഇപ്പോൾ കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസം താരത്തിനെതിരെ വിമർശനവുമായി ഒരു ആരാധകനെത്തി. നടി ചാർമിളയെ വഞ്ചിച്ചുപോയെന്നായിരുന്നു പ്രധാന വിമർശനം. ചാർമിളയെ വഞ്ചിച്ചു പോയതോടെ ബാബു ആന്റണിയോടുള്ള ഇഷ്ടം കുറഞ്ഞു എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്‌. എന്നാൽ ഇതു കേട്ട് നിശബ്ദനായിരിക്കാൻ താരം തയ്യാറായില്ല.

ഇത്തരം കഥകൾ പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ എന്നായിരുന്നു താരത്തിന്റെ പൊടുന്നനെ ഉള്ള മറുചോദ്യം. എന്റെ ജീവിതത്തിന്റെ നീളവും കുറഞ്ഞേനേ അതുകൊണ്ടു ഇപ്പോളും ജീവിച്ചിരിക്കുന്നു. സ്നേഹം ഉണ്ടെങ്കിൽ അതിൽ സന്തോഷിക്കുക. ജീവിച്ചിരുന്നത് അല്ലെ ആരാധനയും പടവും എല്ലാം ഉണ്ടാകുക ഉള്ളൂ. സദയം പൊറുക്കുക എന്ന് ബാബു ആന്റണി മറുപടിയായി കറിച്ചു.

Also read : കാട്ടാന ആണെങ്കിലും എന്തൊരു വിവരമാണ്! തന്റെ കുട്ടിയെ രക്ഷിച്ച ആൾക്കാരോട് അമ്മയാന നന്ദി പറയുന്ന കണ്ടോ?

‘നിങ്ങളെ ഒരുപാട് ഇഷ്ടപെട്ട ഒരു കുട്ടികാലം എനിക്കും ഉണ്ടായിരുന്നു. നദി ചാർമിളയെ താങ്കൾ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ട്ടം കുറഞ്ഞു വന്നു . കാരണം ആ കാലത്ത് ബാബു ആന്റണി–ചാർമിള കോംപിനേഷൻ കാണാൻ തന്നെ ഒരു സുഖമായിരുന്നു. ആറടി നീളം ഉള്ള ബാബു ചേട്ടന്റെ കൂടെ 5 അടിയിൽ കുറവ് തോന്നിക്കുന്ന ചാർമിളയെ കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു. ഒരു തിരിച്ചുവരവ് ബാബു ചേട്ടന് ഉണ്ടാവട്ടെ എല്ലാ ആശംസകളും.’എന്നാണ് സിദ്ദിഖ് മുഹമ്മദ് എന്ന ആരാധകൻ കമന്റായി കുറിച്ചത് ഇങ്ങനെ ആയിരുന്നു.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ പൊൻകുന്നത്ത് ടി.ജെ.ആൻ്റണിയുടേയും മറിയത്തിൻ്റെയും മകനായി 1966 ഫെബ്രുവരി 22 ന് ബാബു ആന്റണി ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം എസ്.എച്ച്. ഹൈസ്കൂൾ, ഗവ.ഹൈസ്കൂൾ, പൊൻകുന്നം സെൻ്റ് ഡോമിനിക് ഹൈസ്കൂൾ കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ ആയിരുന്നു.

സ്കൂളിൽ പഠിക്കുന്ന കാലത്ത് നല്ലൊരു കായിക താരമായിരുന്നു താരം. ട്രിപ്പിൾ, ഹൈ, ലോംഗ് ജമ്പ്, പോൾവാൾട്ട്, 800 മീറ്റർ റിലേ, വോളിബോൾ എന്നിവയിൽ കേരള സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. പൂനൈ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ബാബു ആൻറണി എച്ച്.ആർ. മാനേജ്മെൻറിൽ ബിരുധാനാന്തര ബിരുദത്തിനു പഠിക്കുന്ന സമയത്ത് പൂനൈ യൂണിവേഴ്സിറ്റി വോളിബോൾ ടീം നായകനായിരുന്നു ബാബു ആന്റണി.

 

മലയാളത്തിലെ ഒരുകാലത്തെ ഹിറ്റ് ചിത്രങ്ങളായ മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ, നാടോടി തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെ മലയാള ചിത്രങ്ങളിൽ ശ്രദ്ധേയ മായാ നടനായി വളർന്ന ബാബു ആൻ്റണി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ എല്ലാ സൂപ്പർ സ്റ്റാർ താരങ്ങളുടേയും സിനിമകളിലെ വില്ലനായി 1990-കളുടെ തുടക്കത്തിൽ മലയാള സിനിമയിൽ മിന്നി തിളങ്ങിയ നടനാണ്.

പിന്നീട് കുറെ നാല് വില്ലൻ വേഷങ്ങളിൽ മാറി നായക നടനായി അഭിനയിക്കുന്നത് 1994-ൽ ആണ്. നെപ്പോളിയൻ, ഭരണകൂടം, കടൽ, ദാദ, രാജധാനി, കമ്പോളം എന്നീ സിനിമകളിലാണ് നായക നടനായി അഭിനയിച്ചത്. ഏതാനും വർഷങ്ങൾക്ക് ശേഷം ബാബു ആൻ്റണി സ്വഭാവ നടന്റെ വേഷങ്ങളിലേക്ക് മാറി അഭിനയിച്ചു . മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമകളിലും അദ്ദേഹം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

ഭരതൻ സംവിധാനം ചെയ്തമലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് മൂവി വൈശാലി എന്ന സിനിമയിലെ ലോമപാദ മഹാരാജാവിൻ്റെ വേഷം ബാബു ആൻ്റണിയുടെ സിനിമ ജീവിതത്തിലെ മികച്ച വേഷങ്ങളിൽ ഒന്നായി തന്നെ കണക്കാകാം. അപരാഹ്നം, സായാഹ്നം എന്നീ സിനിമകളിലെ വേഷങ്ങളിലും ബാബു ആന്റണി സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായി.

Also read : കാട്ടാന ആണെങ്കിലും എന്തൊരു വിവരമാണ്! തന്റെ കുട്ടിയെ രക്ഷിച്ച ആൾക്കാരോട് അമ്മയാന നന്ദി പറയുന്ന കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രിയ നടന്‍ ദേശീയ പുരസ്‌കാര ജേതാവ് വാഹനാപകടത്തില്‍ വിയോഗം പൊട്ടിക്കരഞ്ഞ് ആരാധകരും താരങ്ങളും
Next post ഇത് രക്ഷിതാക്കൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്. കേരള പോലീസിന്റ ഈ മുന്നറിയിപ്പ്