പ്രിയ നടന്‍ ദേശീയ പുരസ്‌കാര ജേതാവ് വാഹനാപകടത്തില്‍ വിയോഗം പൊട്ടിക്കരഞ്ഞ് ആരാധകരും താരങ്ങളും

Read Time:5 Minute, 33 Second

പ്രിയ നടന്‍ ദേശീയ പുരസ്‌കാര ജേതാവ് വാഹനാപകടത്തില്‍ വിയോഗം പൊട്ടിക്കരഞ്ഞ് ആരാധകരും താരങ്ങളും

ശനിയാഴ്ചയാണ് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അ പകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇ ടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. അപകടത്തിൽ തലയടിച്ച വീണതിനെ തുടർന്ന് വിജയ്‌യുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നു. ഇത് നീക്കം ചെയ്യാനായി അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

Also read : കാട്ടാന ആണെങ്കിലും എന്തൊരു വിവരമാണ്! തന്റെ കുട്ടിയെ രക്ഷിച്ച ആൾക്കാരോട് അമ്മയാന നന്ദി പറയുന്ന കണ്ടോ?

അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും അദ്ദേഹത്തെ രക്ഷപ്പെടുത്താനായില്ല. വിജയിന് ബ്രെയ്ൻ ഡെ ത്ത് സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ അവയവങ്ങൾ ദാനം ചെയ്യുന്നതായി അറിയിച്ചിട്ടുണ്ട്.

നേരത്തെ അറിയിച്ചത് വിജയ് ന്യൂറോ ഐസിയുവിൽ എല്ലാ ജീവൻ രക്ഷാ സംവിധാനങ്ങളുടെയും പിന്തുണയോടെ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സ്റ്റേബിൾ ആണ്. എന്നാൽ ന്യൂറോളജിക്കായി അദ്ദേഹം അബോധാവസ്ഥയിലാണ്. മസ്തിഷ്ക പ്രവർത്തനം നിലച്ചുപോകുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു. ഇത് കണക്കിലെടുത്ത് അദ്ദേഹത്തിന്റെ കുടുംബം മുന്നോട്ട് വന്ന് അവയവ ദാനത്തിന് സമ്മതം നൽകി. പൂർണ്ണമായ ജീവൻ രക്ഷാ സഹായങ്ങളുടെ പിന്തുണ നൽകുന്നത് തുടരും. അവയവ ദാന പ്രോട്ടോക്കോൾ അനുസരിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കും.” നടനെ ചികിത്സിക്കുന്ന ഡോക്ടർ അരുൺ നായിക് പ്രസ്താവനയിൽ പറഞ്ഞു.

Also read : പിഞ്ചുമക്കൾ അമ്മയ്ക്ക് അന്ത്യയാത്ര ചൊല്ലിയത് ഹൃദയഭേദകമായ കാഴ്ചയായി, അശ്വതിക്ക് വിട

സമൂഹത്തിൻറെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവർത്തിച്ചയാളാണ് നടൻ വിജയ്. കോവിഡ് മഹാമാരിയിലും കഷ്ടപ്പെടുന്ന അലകൾക്കു വേണ്ടി വിശ്രമമില്ലാതെ പണിയെടുക്കുകയായിരുന്നു. അദ്ദേഹത്തിൻറെ അവയവങ്ങൾ ദാനം ചെയ്യാനുള്ള തീരുമാനം അദ്ദേഹത്തിന്റെ ആത്മാവിന് സമാധാനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു- സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.

സിനിമാ രംഗത്ത് നിന്ന് പ്രമുഖർ വിജയിൻറെ കുടുബാംഗങ്ങളെ അനുശോചനം അറിയിച്ചിട്ടുണ്ട്. നാനു അവനല്ല അവളു എന്ന ചിത്രത്തിലൂടെയാണ് സഞ്ചാരി വിജയ് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. ചിത്രത്തിൽ ഒരു ട്രാൻസ്‌ജെൻഡർ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു.

നടൻ സുദീപ് ആണ് ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് ട്വിറ്ററിലൂടെ മര ണ വാർത്ത അറിയിച്ചത്. ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് റോഡിൽ തെന്നിമാറിയതാണ് അപകടത്തിന് കാരണമായതെന്നാണ് പോ ലി സ് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തിട്ടുള്ളത്. ബൈക്ക് ഓടിച്ചിരുന്ന വിജയ്‌യുടെ സുഹൃത്ത് നവീനും (42) ചികിൽസയിലായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

2011 ൽ രംഗപ്പ ഹൊഗ്ബിത്‌ന എന്ന ചിത്രത്തിലൂടെയാണ് സഞ്ചാരി വിജയ് ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത് . കന്നഡ ചലച്ചിത്രങ്ങളായ ദസവാല, ഹരിവു, ഒഗ്‌റാനെ, കില്ലിങ് വീരപ്പൻ, വർത്തമാന, ശിപായി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2015 ൽ ‘നാൻ അവനല്ല അവളു’ എന്ന സിനിമയിൽ ട്രാൻസ്‌ജെൻഡർ ആയുള്ള അഭിനയത്തിനാണ് മികച്ച നടനുള്ള ദേശീയ അവാർഡ് വിജയ്ക്ക് ലഭിച്ചത്.

also read : ഈ യുവജന കൂട്ടായ്മ കപ്പ സൗജന്യമായി വീട്ടിലെത്തിക്കും; കർഷകനും നാട്ടുകാർക്കും ആശ്വാസം

Leave a Reply

Your email address will not be published. Required fields are marked *

Previous post കാട്ടാന ആണെങ്കിലും എന്തൊരു വിവരമാണ്! തന്റെ കുട്ടിയെ രക്ഷിച്ച ആൾക്കാരോട് അമ്മയാന നന്ദി പറയുന്ന കണ്ടോ?
Next post നടി ചാർമിളയുടെ പ്രണയം ഉപേക്ഷിക്കാൻ ബാബു ആന്റണി പറഞ്ഞ കാരണം കേട്ടോ?