പിഞ്ചുമക്കൾ അമ്മയ്ക്ക് അന്ത്യയാത്ര ചൊല്ലിയത് ഹൃദയഭേദകമായ കാഴ്ചയായി, അശ്വതിക്ക് വിട

Read Time:4 Minute, 42 Second

പിഞ്ചുമക്കൾ അമ്മയ്ക്ക് അന്ത്യയാത്ര ചൊല്ലിയത് ഹൃദയഭേദകമായ കാഴ്ചയായി, അശ്വതിക്ക് വിട

സൗദി അറേബിയയിൽ വാഹനാപകടത്തിൽ അവണ്ണംകുഴി താന്നിമൂട് ഹരേരാമ വീട്ടിൽ ജിജോഷ് മിത്രയുടെ ഭാര്യാ അശ്വതി വിജയനു ബന്ധുക്കൾ കണ്ണീരോടെ വിട നൽകി. പ്രത്യേക വിമാനത്തിൽ ഇന്നലെ രാവിലെ എത്തിച്ച മൃ തദേ ഹം വീട്ടു വളപ്പിൽ സം സ്കരിച്ചു. സൗദി അറബിയയിലെ നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നേഴ്സ് ആയിരുന്നു.

Also read : ഈ യുവജന കൂട്ടായ്മ കപ്പ സൗജന്യമായി വീട്ടിലെത്തിക്കും; കർഷകനും നാട്ടുകാർക്കും ആശ്വാസം

അശ്വതി വിജയൻ ഏറ്റവും ഒടുവിൽ വീട്ടിലേക്കു വിളിച്ചത് മ രി ക്കുന്നതിന് ഒരു മണിക്കൂർ മുൻപാണ്. ഭർത്താവ് ജിജോഷ് മിത്രയുടെ ഫോണിലേക്കു ആയിരുന്നു അവസാനത്തെ വിളി. ഡ്യൂട്ടി കഴിഞ്ഞു വന്നെന്നും സാധനങ്ങൾ വാങ്ങുവാൻ പോക്ക് ആണെന്നും അറിയിച്ചു. പിന്നീട് എത്തിയത് ആകട്ടെ മ ര ണ വാർത്തയും.

കഴിഞ്ഞ മൂന്നു വർഷമായി അശ്വതി സൗദിയിൽ ജോലി ചെയ്‌യുകയാണ്. ഏറ്റവും ഒടുവിൽ അവധിക്കു നാട്ടിൽ വന്നു മടങ്ങിയിട്ടു മൂന്നു മാസം കഴിഞ്ഞു. അമ്മയെ ഒരുപാടു മിസ് ചെയ്യുന്ന മക്കൾ, ‘അമ്മ അടുത്ത അവധിക്കു നാട്ടിൽ വരുന്നത് കാത്തിരിക്കുക ആയിരുന്നു. അശ്വതിയുടെ മൃ തദേ ഹവുമായി ആംബുലൻസ് വീട്ടുവളപ്പിൽ എത്തിയപ്പോൾ തന്നെ ബന്ധുക്കളും വീട്ടുകാരും ദുഃഖം നിയന്ത്രിക്കുവാൻ കഴിയാതെ പാടുപെട്ടു. ഭർത്താവു ജിജോഷ് മിത്രയും മക്കളായ ആറു വയസ്സുകാരി ദീക്ഷയും നാലു വയസുകാരൻ ദയാലും വിങ്ങിപൊട്ടുന്നതു കണ്ടപ്പോൾ കണ്ടു നിന്നവർക്കും സഹിക്കുവാൻ ആയില്ല.

അടുത്ത ബന്ധുക്കൾ പോലും അല്ലാത്തവരുടെ കണ്ണുകളിൽ നിന്ന് പോലും സങ്കടം ചാലിട്ടു. മക്കൾ അമ്മക്ക് അന്ത്യയാത്ര ചൊല്ലുന്നതും ഹൃദയഭേദകമായ കാഴ്ചയായി. നെട്ടയം സ്വദേശി ആയ വിജയന്റെയും ജലജയുടെയും മകളാണ് അശ്വതി വിജയൻ. അരുൺ വിജയൻ സഹോദരനാണ്. അശ്വതിയുടെ ഭർത്താവ് ജിജോഷ് മിത്ര താന്നിമൂട്ടിൽ ബേക്കറി നടത്തുകയാണ്.

ഈ മാസം നാലാം തിയ്യതി. സൗദിയിലെ നജ്റാനിലിൽ ആണ് വാഹന അ പകടം ഉണ്ടായതു. ഈ അ പകടത്തിൽ രണ്ടു പേർക്കാണ് ജീവൻ നഷ്ടമായത്. കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ (31) എന്നിവർക്കാണ് റോഡിൽ ജീവൻ പൊലിഞ്ഞത്. നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിൽ ജോലി ചെയ്തു വരുകയായിരുന്നു ഇരുവരും.

വിവാഹം കഴിഞ്ഞു നാലു മാസം മാത്രം ആയ ഷിൻസി രണ്ടാഴ്ച ഭർത്താവിന് ഒപ്പം ജീവിച്ച ശേഷമാണ് സൗദിയിലേക്ക് എത്തിയത്. സൗദിയിലെ ജോലി രാജി വെച്ച് ബഹറിനിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന ഭർത്താവിന്റെ അടുത്തേക്ക് പോകുവാൻ ഇരിക്കുകയാണ് ഷിൻസിയെ മ ര ണം തട്ടിയെടുത്തത്.

Also read : പൃഥ്വി രാജിനെ തഴഞ്ഞ് ഫഹദ് നായകനായി; പൃഥ്വിക്കൊപ്പം ഓഡിഷന് കിട്ടാതെ പോയ 14കാരി പിന്നെ സൂപ്പർനായിക

വാഹനത്തിലുണ്ടായ മറ്റു മൂന്ന് പേർക്ക് പരിക്കേറ്റു. സ്നേഹ, റിൻസി, ഡ്രൈവർ അജിത് എന്നിവർക്കാണ് പരിക്കേറ്റത്. വാഹനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മലയാളികൾ തന്നെയാണ്. ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നു ഇടിച്ചാണ് അപകടം ഉണ്ടായതു എന്നാണ് ലഭിക്കുന്ന സൂചനകൾ. നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരാണ് അ പ കടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഈ യുവജന കൂട്ടായ്മ കപ്പ സൗജന്യമായി വീട്ടിലെത്തിക്കും; കർഷകനും നാട്ടുകാർക്കും ആശ്വാസം
Next post കാട്ടാന ആണെങ്കിലും എന്തൊരു വിവരമാണ്! തന്റെ കുട്ടിയെ രക്ഷിച്ച ആൾക്കാരോട് അമ്മയാന നന്ദി പറയുന്ന കണ്ടോ?