ഈ യുവജന കൂട്ടായ്മ കപ്പ സൗജന്യമായി വീട്ടിലെത്തിക്കും; കർഷകനും നാട്ടുകാർക്കും ആശ്വാസം

Read Time:4 Minute, 28 Second

ഈ യുവജന കൂട്ടായ്മ കപ്പ സൗജന്യമായി വീട്ടിലെത്തിക്കും; കർഷകനും നാട്ടുകാർക്കും ആശ്വാസം

ആഴ്ച്ചകൾ നീണ്ട ലോക്ഡൗൺ കാരണം നമ്മുടെ നാട്ടിലെ സാധാരണക്കാർ ദുരിതക്കയത്തിലാണ്. പല വീടുകളിലും ഒന്നോ അതിലധികം പേരോ പ്രതിമാസം വലിയ തുകയുടെ മരുന്ന് കഴിക്കുന്നവരാണ്. അത് പോലെ തന്നെ മറ്റ് ജീവൽ പ്രശ്‌നങ്ങൾ വേറെയും. സാധാരണക്കാർക്ക് ഒരു ചെറിയ കൈത്താങ്ങാകുവാൻ ശ്രമിക്കുകയാണ് നാട്ടിലെ ഒരു പറ്റം യുവജനങ്ങൾ.

തൃശ്ശൂർ ജില്ലയിലെ വരന്തരപ്പിള്ളി മേഖലയിലെ കുടുംബങ്ങളിലേക്ക് സൗജന്യമായി കപ്പ വിതരണം ചെയ്തു യുവജനങ്ങൾ നാടിനു മാതൃക ആകുന്നു. ജിൻഷാദ് കല്ലൂർ, പ്രവീൺ വരന്തരപ്പിള്ളി, ലിൻസൻ പൊന്നൂക്കര, കിഷോർ മാവിൻചുവട്, ആകർഷ് കാവല്ലൂർ, റിജിൽ രവി, കുട്ടൻ പച്ചലിപ്പുറം അശ്രാന്ത പരിശ്രമമാണ് ഈ കൂട്ടായ്മയുടെ പുറകിൽ. ഇവരുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് അല്ലെങ്കിൽ ഈ സൗജന്യ സേവനത്തിലൂടെ രണ്ടു തരത്തിലാണ് പ്രയോജനം.

ഇപ്പോളത്തെ ഈ ലോക്ക് ഡൌൺ സാഹചര്യത്തിൽ, കപ്പ കൃഷിചെയ്തു, തന്റെ ഫലം വിൽക്കാനാകാതെ കഷ്ടപ്പെട്ട കപ്പ കർഷകന് അതൊരു കൈത്താങ്ങു തന്നെ ആകും. വരന്തരപ്പിള്ളി പുളിഞ്ചോടിലെ കർഷകനായ കുട്ടൻ പച്ചലിപ്പുറം നട്ടു വളർത്തിയ കപ്പയാണ് ഈ യുവജന കൂട്ടായ്മ പണം കൊടുത്ത് വാങ്ങുന്നത്. അകെ ഏകദേശം 4,000 ചുവട് കപ്പയുണ്ട് ഈ കർഷകന് സ്വന്തമായി. കർഷകന് ന്യായ വില നൽകി കപ്പ ശേഖരിച്ച് നാട്ടുകാർക്ക് സൗജന്യമായി വിതരണം ചെയ്യുകയാണ് നാടിൻറെ ഈ യുവജന കൂട്ടായ്മ. ലോക്ഡൗണിൽ കുടുങ്ങിയ നാട്ടുകാർക്കും ഇത് വലിയൊരു അനുഗ്രഹം തന്നെ ആകും . ഈ യുവജന കൂട്ടായ്മയിലെ അംഗങ്ങൾ തന്നെയാണ് കപ്പ തോട്ടത്തിൽ നിന്നും പറിച്ചെടുക്കുന്നതും, അത് ആവശ്യക്കാർക്ക് സൗജന്യമായി തന്നെ വിതരണം ചെയ്യുന്നതും.

കഴിഞ്ഞ ദിവസം ഈ യുവജന കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ, നാട്ടിലെ ആയിരത്തോളം സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനത്തിന് ആവശ്യമായ ബുക്കും പേനയും പെൻസിലും മാസ്കും നൽകിയിരുന്നു. അതുപോലെ തന്നെ ഇപ്പോൾ നടക്കുന്ന ലോക്ക് ഡൗണിൽ നാട്ടിലെ ആളുകൾക്ക് അവശ്യ യാത്ര ചെയ്യുന്നതിനായി സൗജന്യമായി മൂന്ന് വാഹനങ്ങൾ ഇതിനോടകം വിട്ടു നൽകിയിട്ടുണ്ട്. കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്തിൽ പ്രധാനിയാണ് കല്ലൂർ ജിൻഷാദ്. നാട്ടിലുള്ള നിർദ്ധനരായ രോഗികൾക്ക് ഒരു മുടക്കം കൂടാതെ തന്നെ ചികിത്സാ സഹായവും നൽകി വരുന്നു ഈ യുവജനങ്ങൾ.

സമീപത്തെ തൃക്കൂർ ഗ്രാമ പഞ്ചായത്തിലെ നാല് കുടുംബങ്ങൾക്ക് ചികിത്സാ ധന സഹായവും ജീവൻ രക്ഷാ മരുന്നുകളും പൾസ് ഒക്സിമീറ്ററും സൗജന്യമായി തന്നെ ഇതിനോടകം നൽകി. ആറു മാസത്തോളമായി തൃശ്ശൂരിലെ തെരുവിൽ കഴിയുന്ന 50 പേർക്ക് ദിവസവും ഭക്ഷണവും എത്തിച്ചു കൊടുക്കുന്നു ഇ കൂട്ടായ്മയിലെ അംഗങ്ങൾ. വിദേശത്തുള്ള കൂട്ടുകാരും, മറ്റു ഉദാര മനസ്ക്കരുമാണ് കൂട്ടായ്മക്കു വേണ്ടി ഫണ്ട്‌ കണ്ടെത്തുന്നത്‌.

Also read : ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഭാര്യ കാ മുകനോടപ്പം ഒ ളിച്ചോടി പോയപ്പോൾ പിഞ്ചു കുഞ്ഞുങ്ങളുടെ ദയനീയാവസ്ഥ.. വൈറൽ ആയ വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഭാര്യ കാ മുകനോടപ്പം ഒ ളിച്ചോടി പോയപ്പോൾ പിഞ്ചു കുഞ്ഞുങ്ങളുടെ ദയനീയാവസ്ഥ.. വൈറൽ ആയ വീഡിയോ
Next post പിഞ്ചുമക്കൾ അമ്മയ്ക്ക് അന്ത്യയാത്ര ചൊല്ലിയത് ഹൃദയഭേദകമായ കാഴ്ചയായി, അശ്വതിക്ക് വിട