പരാതി പറയാനെത്തിയ കുട്ടികള്‍ക്ക് മുന്നില്‍ കലക്കന്‍ ഡാന്‍സ് ചെയ്ത് കണ്ണൂരിലെ ബിന്ദുടീച്ചര്‍, വീഡിയോ

Read Time:2 Minute, 47 Second

പരാതി പറയാനെത്തിയ കുട്ടികള്‍ക്ക് മുന്നില്‍ കലക്കന്‍ ഡാന്‍സ് ചെയ്ത് കണ്ണൂരിലെ ബിന്ദുടീച്ചര്‍, വീഡിയോ

ന്യൂജെനെറേഷൻ കാലത്തു കുട്ടികൾ മാത്രമല്ല ടീച്ചർമാരും ഏറെ മാറിക്കഴിഞ്ഞു ഇപ്പോളിതാ സോഷ്യൽ മീഡിയയുടെ മനം കവറുകയാണ് കണ്ണൂർ പെരുമ്പടത്തെ കരിപ്പൽ യു പി സ്‌കൂളിലെ ബിന്ദുടീച്ചര്‍.

ഒറ്റക്കുള്ള ജീവിതം തുറന്നു പറഞ്ഞ് നടി – ഉടൻ സർജറി

ക്‌ളാസ്സിലെ കുട്ടികളുടെ പാട്ടിനൊപ്പം ഡാൻസ് ചെയ്താണ് ടീച്ചർ കൈയ്യടി നേടുന്നത്. മറ്റൊരു അധ്യാപകൻ പകർത്തിയതാണ് ഈ വീഡിയോ. എൽ പി ക്‌ളാസിൽ നിന്ന് വരുമ്പോളാണ് ബിന്ദു ടീച്ചറോട് രണ്ടാം ക്‌ളാസിലെ ചില വിരുതന്മാർ പരാതി പറഞ്ഞത്.

ക്‌ളാസിൽ ഇരുന്നു പാട്ടു പാടിയതിനു ലീഡർ പേരെഴുതി എന്നായിരുന്നു പരാതി. പാട്ടു പാടിയതിനു പേരെഴുതി എന്നതിന് ടീച്ചർക്ക് അത്ര വിശ്വാസം വന്നില്ലെങ്കിലും ആ പാട്ടു ഒന്ന് പാടി കേൾപ്പിക്കാമോ എന്നായിരുന്നു ടീച്ചർ അവരോടു ആവശ്യപ്പെട്ടത്.

ഇനി ഈ ചിരി കാണാൻ ആകില്ല – അവസാനമായി പങ്കുവെച്ച വീഡിയോ – നൊമ്പരമായി റിയ

ഒട്ടും താമസിക്കാതെ തന്നെ ആ മിടുക്കന്മാർ പാട്ടു പാടുവാൻ തുടങ്ങി. അല്ലു അർജുൻ തകർത്തഭിനയിച്ച പുഷ്പയിലെ ശ്രീവല്ലി എന്ന ഗാനമാണ് കുട്ടികൾ പാടിയത്. പാട്ടു കേട്ടതും ടീച്ചറും അതിനൊപ്പം ചുവടുകൾ വെച്ചു.

ഇത്രയും നാൾ ചൂരൽ എടുത്തു വിരട്ടിയിരുന്ന ടീച്ചർ നൃത്തം ചെയ്യുവാൻ തുടങ്ങിയതോടെ കുട്ടികളും അതിശയിച്ചു പോയി. പാട്ടും ആവേശവും കേട്ട് അപ്പുറത്തെ ക്‌ളാസിൽ നിന്നും എത്തിയ ജിയോഫിൽ ഈ സുന്ദര നിമിഷം ക്യാമറയിൽ പകർത്തിയെടുക്കുക ആയിരുന്നു. വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ ടീച്ചറുടെ മുഖത്ത് ചിരി വരുന്നത് കാണാം. വൈറൽ ആകുന്ന വീഡിയോ കാണാം.

പ്രിയ നടൻ ശ്രീനിവാസൻ ഇപ്പോൾ ഇങ്ങനെ ആണ്…. ശ്രീനിവാസന്റെ വീട്ടിൽ എത്തിയ നടി കണ്ട കാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രിയ നടൻ ശ്രീനിവാസൻ ഇപ്പോൾ ഇങ്ങനെ ആണ്…. ശ്രീനിവാസന്റെ വീട്ടിൽ എത്തിയ നടി കണ്ട കാഴ്ച
Next post ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയ യുവാവിനെ ഗു ണ്ടാസംഘം തടഞ്ഞു നിർത്തി ഫ്രൈ തട്ടിയെടുത്തു