പ്രിയ നടൻ ശ്രീനിവാസൻ ഇപ്പോൾ ഇങ്ങനെ ആണ്…. ശ്രീനിവാസന്റെ വീട്ടിൽ എത്തിയ നടി കണ്ട കാഴ്ച

Read Time:3 Minute, 41 Second

പ്രിയ നടൻ ശ്രീനിവാസൻ ഇപ്പോൾ ഇങ്ങനെ ആണ്…. ശ്രീനിവാസന്റെ വീട്ടിൽ എത്തിയ നടി കണ്ട കാഴ്ച

നടൻ ശ്രീനിവാസന്റെ തിരിച്ചുവരവിന് കാത്തിരിക്കുന്ന പ്രേക്ഷകർക്ക് സന്തോഷ വാർത്തയുമായി നടി സ്മിനു സിജോ . അസുഖപർവ്വം താണ്ടി നടൻ ശ്രീനിവാസൻ ജീവിതത്തിലേക്ക് തിരിച്ചു വരുകയാണെന്നും അദ്ദേഹം ഇപ്പോൾ പൂർണ ആരോഗ്യവാനെന്നും നടി സ്മിനു സിജോ പറയുന്നു.

ഇനി ഈ ചിരി കാണാൻ ആകില്ല – അവസാനമായി പങ്കുവെച്ച വീഡിയോ – നൊമ്പരമായി റിയ

ശ്രീനിവാസന്റെ ഒരു ചെറുപുഞ്ചിരി പോലും പ്രേക്ഷകർക്ക് ആവേശമാണ്. പ്രേക്ഷകർ കാണാൻ കൊതിക്കുന്ന ശ്രീനിവാസന്റെ പുഞ്ചിരിയെ ഒരിക്കൽ കൂടി പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് നടി സ്മിനു സിജോ .സ്‌മിനു സിജോ താരത്തെ കുറിച്ച് ഫെയ്‌സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.

ഈ സന്തോഷം എന്നും മായാതിരിക്കട്ടെ ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച എല്ലാവർക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത് ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ഇന്ന് പൂർണ്ണ ആരോഗ്യവാനാണ്.

ചന്ദനമഴ സീരിയൽ നടിയുടെ ജീവിതം- രണ്ടാം വിവാഹം കഴിച്ച യമുന ജീവിതം പറയുന്നു

ഇന്ന് ഞാൻ ശ്രീനിയേട്ടൻ്റെ വീട്ടിൽ പോയി സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ച് സ്വീകരിച്ച വിമലാൻ്റിയും ,കണ്ട ഉടന്നെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും, ധ്യാൻൻ്റെ ഇൻറ്റർവ്യൂ തമാശകൾ പറയുമ്പോൾ മതി മറന്നു ചിരിക്കുന്ന സ്നേഹനിധികളായ മാതാപിക്കളുടെ സന്തോഷവും ,

ധ്യാൻ ഇൻറ്റർവ്യൂവിൽ പറയാൻ മറന്നതൊ അതൊ അടുത്ത ഇൻറ്റർവ്യുവിൽ പറയാൻ മാറ്റിവച്ചതൊ അറിയില്ല എന്തായാലും പഴയ നർമ്മത്തിന് ഒട്ടും മങ്ങൽ ഏൽപിക്കാതെ ധ്യാൻമോൻ്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും ….,

 

ശ്രീനിയേട്ടൻ്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാൻ്റിയുടെയും കൂടെ ചിലവഴിക്കാൻ പറ്റിയ നിമിഷങ്ങൾ എൻ്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ് , പൂർണ്ണ ആരോഗ്യവാനായി എഴുതാൻ പോവുന്ന അടുത്ത മനസ്സിലുള്ള തിരകഥയെ പറ്റി വാതോരാതെ സംസാരിച്ച ശ്രീനിയേട്ടൻ. ആ കണ്ണുകളിലെ തിളക്കം അത്മവിശ്വാസം അതു മാത്രം മതി നമ്മൾ മലയാളികൾക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടൻ്റെ തിരിച്ചു വരവിന് ഇങ്ങനെ ആയിരുന്നു ആ കുറിപ്പ്

ഒറ്റക്കുള്ള ജീവിതം തുറന്നു പറഞ്ഞ് നടി – ഉടൻ സർജറി

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒറ്റക്കുള്ള ജീവിതം തുറന്നു പറഞ്ഞ് നടി – ഉടൻ സർജറി
Next post പരാതി പറയാനെത്തിയ കുട്ടികള്‍ക്ക് മുന്നില്‍ കലക്കന്‍ ഡാന്‍സ് ചെയ്ത് കണ്ണൂരിലെ ബിന്ദുടീച്ചര്‍, വീഡിയോ