ചന്ദനമഴ സീരിയൽ നടിയുടെ ജീവിതം- രണ്ടാം വിവാഹം കഴിച്ച യമുന ജീവിതം പറയുന്നു

Read Time:4 Minute, 40 Second

ചന്ദനമഴ സീരിയൽ നടിയുടെ ജീവിതം- രണ്ടാം വിവാഹം കഴിച്ച യമുന ജീവിതം പറയുന്നു

സീരിയൽ ആരാധകരായ മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്കു ഏറെ സുപരിചിതമായ താരമാണ് നടി യമുന റാണി. ചന്ദന മഴ എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് യമുന റാണി കൂടുതൽ പ്രേക്ഷകർക്കിടയിൽ ജനപ്രിയയായത്. മീശമാധവൻ ഉൾപ്പെടെയുള്ള നിരവധി സിനിമകളിൽ നടി അഭിനയിച്ചെങ്കിലും പിൽക്കാലത്ത് സീരിയലുകളിൽ ആണ് നടി സജീവമായത്. നടിയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാർത്താ പ്രാധാന്യം നേടാറുണ്ട്.

വരില്ലെന്നു കരുതി; പക്ഷേ വന്നുചെയ്തതും സമ്മാനിച്ചതും കണ്ട് കണ്ണുനിറഞ്ഞ് വിക്രം ന്റെ വീട്ടുവേലക്കാരി

വിവാഹ മോചിതയും രണ്ട് പെൺകുട്ടികളുടെ അമ്മയുമായ യമുന കഴിഞ്ഞ വർഷമാണ് രണ്ടാമതും വിവാ​ഹം കഴിച്ചത്. പെൺമക്കളുടെ പൂർണ സമ്മതത്തോടെയും പിന്തുണയോടെയും ആയിരുന്നു വിവാഹം. അമേരിക്കയിൽ സൈക്കോ തെറാപിസ്റ്റ് ആയി ജോലി ചെയ്യുന്ന ദേവനാണ് യമുനയുടെ ഭർത്താവ്.

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് സ്വന്തം കുടുംബത്തിന്റെ പിന്തുണ ഇല്ലെന്നും യമുന റാണി പറഞ്ഞിരുന്നു. പണമില്ലാതായപ്പോൾ ആരുംതന്നെ തനിക്കു ഇല്ലാതായി എന്നായിരുന്നു നടി പറഞ്ഞത്. ഇപ്പോഴിതാ ഫ്ലവേഴ്സ് ടിവിയിലെ ഫ്ലവേഴ്സ് ഒരു കോടി എന്ന പ്രോ​ഗ്രാമിൽ താരത്തിന്റെ തുറന്നു പറച്ചിലുകളാണ് വൈറൽ ആയി മാറുന്നത്

കിടപ്പുമുറിയിൽ കണ്ടത് നടുക്കുന്ന കാഴ്ച… കണ്ണീരോടെ താരവും കുടുംബവും

പ്രോ​ഗ്രാമിന്റെ പ്രൊമോ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പറഞ്ഞ് യമുന കരയുന്നത് പ്രൊമോ വീഡിയോയിൽ കാണാം. ‘എന്നെക്കാെണ്ടുള്ള കാര്യം കഴിഞ്ഞപ്പോൾ ഞാൻ ഒരു ബി​ഗ് സീറോയായി. ഞങ്ങളുടെ ബിഗ് ബോസ് ആയിരുന്നു നല്ലത്, ബാക്കി എല്ലാം ഫെയ്ക്ക് അന്നെടുത്ത തീരുമാനം ആണ് സ്വന്തമായിട്ട് ഒരു സെന്റിലെങ്കിലും ഒരു മുറി എനിക്ക് വേണമെന്ന്,’ യമുന റാണി കരഞ്ഞു കൊണ്ട് പറഞ്ഞതിങ്ങനെ.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് യമുനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് കൊണ്ട് വന്നിരിക്കുന്നത്. അടുത്തിടെ സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് യമുന മനസ്സ് തുറന്നിരുന്നു. പെൺമക്കളായിരുന്നു വിവാഹത്തിന് നിർബന്ധിച്ചത്.

കിടപ്പുമുറിയിൽ കണ്ടത് നടുക്കുന്ന കാഴ്ച… കണ്ണീരോടെ താരവും കുടുംബവും

ഞങ്ങൾ ജോലി കിട്ടി പോയിക്കഴിഞ്ഞാൽ ഒറ്റയ്ക്കാവുമെന്നായിരുന്നു അവർ പറഞ്ഞിരുന്നത്. രണ്ടാമതൊരു ബന്ധം ഉണ്ടായാൽ അത് കല്യാണം കഴിച്ചായിരിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. മക്കൾക്ക് ചീത്തപ്പേരുണ്ടാക്കാൻ ആ​ഗ്രഹിച്ചില്ല. ആദ്യ വിവാഹം തന്റെ തീരുമാന പ്രകാരം ആയിരുന്നില്ല.

എന്നാൽ രണ്ടാമത്തെ വിവാഹം താൻ വളരെ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും യമുന റാണി അന്ന് പറഞ്ഞു. രണ്ട് പെൺമക്കളായതിനാൽ രണ്ടാം വിവാഹം ശരിയായില്ലെങ്കിൽ മക്കളെയും ബാധിക്കും. അതിനാൽ നന്നായി അടുത്തറിഞ്ഞ ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് കടന്നതെന്നും യമുന തുറന്നു പറഞ്ഞു.

ചിതറിയ കളിപ്പാട്ടങ്ങളും ടോയ്‌സും; ഫ്‌ളാറ്റിൽ നിറഞ്ഞ കളിചിരികൾ; മിൻസയെ കാണാൻ കാത്ത് അമ്മ

Leave a Reply

Your email address will not be published. Required fields are marked *

Previous post ചിതറിയ കളിപ്പാട്ടങ്ങളും ടോയ്‌സും; ഫ്‌ളാറ്റിൽ നിറഞ്ഞ കളിചിരികൾ; മിൻസയെ കാണാൻ കാത്ത് അമ്മ
Next post ഇനി ഈ ചിരി കാണാൻ ആകില്ല – അവസാനമായി പങ്കുവെച്ച വീഡിയോ – നൊമ്പരമായി റിയ