ചിതറിയ കളിപ്പാട്ടങ്ങളും ടോയ്‌സും; ഫ്‌ളാറ്റിൽ നിറഞ്ഞ കളിചിരികൾ; മിൻസയെ കാണാൻ കാത്ത് അമ്മ

Read Time:4 Minute, 36 Second

ചിതറിയ കളിപ്പാട്ടങ്ങളും ടോയ്‌സും; ഫ്‌ളാറ്റിൽ നിറഞ്ഞ കളിചിരികൾ; മിൻസയെ കാണാൻ കാത്ത് അമ്മ

സെപ്റ്റംബർ പതിനൊന്നു ഞായറാഴ്ച ആയിരുന്നു മിൻസ മോളുടെ നാലാം പിറന്നാൾ. എന്നാൽ ജനിച്ച ആ ദിവസം തന്നെ ഭൂമിയിൽ നിന്ന് മടങ്ങാനായിരുന്നു ആ പൊന്നോമനയുടെ വിധി. ഖത്തറിൽ താമസിക്കുന്ന കോട്ടയം ചിങ്ങവനം സ്വദേശിയായ അഭിലാഷ് ചാക്കോയുടെയും സൗമ്യയുടെയും മകളായ മിൻസ മറിയം ജേക്കബ് സ്‌കൂൾ ബസിൽ ഉറങ്ങി പോകുക ആയിരുന്നു.

കിടപ്പുമുറിയിൽ കണ്ടത് നടുക്കുന്ന കാഴ്ച… കണ്ണീരോടെ താരവും കുടുംബവും

ഇതറിയാതെ ജീവനക്കാർ ബസ് ലോക്ക് ചെയ്തു പാർക്ക് ചെയ്തു. പതിനൊന്നരയോടെ വിദ്യാർത്ഥികളെ വീട്ടിൽ എത്തിക്കുവാനായി ബസ് എടുത്തപ്പോളാണ് അബോധാവസ്ഥയിലായ മിൻസയെ കാണുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കനത്ത ചൂടിൽ ലോക്ക് ചെയ്ത വാഹനത്തിൽ മണിക്കൂറോളം കഴിഞ്ഞ മിർസയുടെ ജീവൻ രക്ഷിക്കുവാൻ ആയില്ല.

രാജ്യത്തെ നടുക്കിയ ദുരന്തത്തിൽ നിന്നും ജനങ്ങൾ ഇനിയും മോചിതരായിട്ടില്ല. സംഭവത്തിൽ ബസ് ജീവനക്കാരുടെ അനാസ്ഥയിൽ വലിയ പ്രതിഷേധമാണ് ഖത്തറിൽ ഇപ്പോൾ നടക്കുന്നത് . ഇളയ മകളുടെ ആകസ്മിക വിയോഗത്തിൽ കരയാൻ പോലും സാധിക്കാതെ തളർന്നിരിക്കുകയാണ് മാതാപിതാക്കൾ.

എല്ലാം അവസാനിച്ചത് ഒരു നിമിഷം കൊണ്ട് – കണ്ണീർ കാഴ്ചയായി ഈ വീട്

പിറന്നാളിന് തലേനാൾ തന്നെ കേക്ക് മുറിച്ചു മിൻസ മോളുടെ പിറന്നാൾ ആഘോഷിച്ചിരുന്നു. ഏറെ സന്തോഷവതിയായി സ്‌കൂളിലേക്ക് പോയ മകളുടെ മര ണവിവരം വിശ്വസിക്കുവാൻ അമ്മ സൗമ്യക്കായിട്ടില്ല. മിൻസയുടെ ചേച്ചി രണ്ടാം ക്‌ളാസിൽ പഠിക്കുകയാണ്. വീട്ടിലെ കിലുക്കാംപെട്ടി പെൺകുട്ടിയായ മിൻസയുടെ കളിചിരികൾ കണ്ടവരാരും മറക്കില്ല.

ഇവരുടെ ഫ്ലാറ്റിൽ നിറയുന്നത് മിൻസയുടെ കളർ പെൻസിലുകളും കളിപ്പാട്ടങ്ങളുമാണ്. മിൽഖ മോൾക്കും അനിയത്തിയുടെ വിയോഗം താങ്ങുവാൻ പറ്റാതെ ആയി. ദാരുണ സംഭവം വിശ്വസിക്കാനാകാതെ സ്‌കൂളിൽ നിന്നും അനിയത്തി തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ചേച്ചി.

അനുശ്രീയോടുള്ള പിണക്കം മറന്ന് വിഷ്ണു കുഞ്ഞിനെ കാണാനെത്തിയപ്പോൾ

മിൻസ മറിയം ജേക്കബിന് ഖത്തറിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കഴിഞ്ഞ ദിവസം വൈകീട്ട് വകറ ആശുപത്രി മോർച്ചറി പരിസരത്ത് നിരവധി പേരാണ് ആദരാജ്ഞലികളർപ്പിക്കാനെത്തിയത്. പോ സ്റ്റ്‌മോർട്ടവും മറ്റു ന ടപടി ക്രമങ്ങളും പൂർത്തിയാക്കി മൃ തദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. പുലർച്ചെ 1.30 ന് ദോഹയിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്കുളള ഖത്തർ എയർവേയ്‌സ് വിമാനത്തിൽ മിൻസയുടെ മൃ തദേഹം കൊണ്ടുപോകും.

മിൻസയുടെ മര ണം വിദ്യാർഥികളുടെ സുരക്ഷ സംബന്ധിച്ച ഗൗരവമേറിയ ചർച്ചക്ക് തിരികൊളുത്തിയിട്ടുണ്ട്. വിദ്യാർഥികളുടെ സുരക്ഷക്ക് രാജ്യം അതീവ പ്രാധാന്യമാണ് നൽകുന്നതെന്നും ഉത്തരവാദപ്പെട്ടവർക്കെതിരെ കർശനമായ ന ടപടികൾ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.

വരില്ലെന്നു കരുതി; പക്ഷേ വന്നുചെയ്തതും സമ്മാനിച്ചതും കണ്ട് കണ്ണുനിറഞ്ഞ് വിക്രം ന്റെ വീട്ടുവേലക്കാരി

Leave a Reply

Your email address will not be published. Required fields are marked *

Previous post വരില്ലെന്നു കരുതി; പക്ഷേ വന്നുചെയ്തതും സമ്മാനിച്ചതും കണ്ട് കണ്ണുനിറഞ്ഞ് വിക്രം ന്റെ വീട്ടുവേലക്കാരി
Next post ചന്ദനമഴ സീരിയൽ നടിയുടെ ജീവിതം- രണ്ടാം വിവാഹം കഴിച്ച യമുന ജീവിതം പറയുന്നു