വിശക്കുന്നവർക്ക് എവിടെ ഭക്ഷണവും വെള്ളവും സൗജന്യം, കൈയടിച്ചു സോഷ്യൽ മീഡിയ

Read Time:2 Minute, 47 Second

മതിൽ പൊളിച്ച് വലിയ അലമാര പണിതു അത് നിറയെ ഭക്ഷണപൊതികൾ നിറച്ചു

സ്നേഹത്തിൽ പൊതിഞ്ഞ ഉച്ചഭക്ഷണവും കുടിവെള്ളവും, അതും തീർത്തും സൗജന്യമായി – മാതൃകയായി അബ്ദുൽ ഖാദർ. തൃശ്ശൂരിൽ വിശക്കുന്നവർക്ക് കൈയിൽ പണം ഇല്ലെങ്കിൽ ഭക്ഷണത്തിനായി ഒരു അത്താണി, അതാണ് ഞാവേലി പറമ്പിൽ അബ്ദുൽ ഖാദർ. കൊടുങ്ങല്ലൂർ റൂട്ടിൽ ഞാവേലി പറമ്പിൽ തന്റെ വീടിന്റെ മതിൽ പൊളിച്ചു വലിയൊരു അലമാര നിർമിച്ചിരിക്കുകയാണ് അബ്ദുൽ ഖാദർ . അതിൽ ഉച്ച ഭക്ഷണ പൊതികൾ നിറച്ചു വച്ചിരിക്കുക ആണ്. വിശക്കുന്നവർക്ക് ഇവിടെ വന്നു ഭക്ഷണം എടുക്കാം, വയറു നിറയെ കഴിക്കാം.

ഭക്ഷണപൊതി കാലി ആകുന്നതിനു അനുസരിച്ചു അലമാരയിൽ പൊതികൾ വീണ്ടും നിറഞ്ഞു കൊണ്ടേ ഇരിക്കും. വിശക്കുന്ന വയറുകൾക്കു വേണ്ടി മാത്രമാണ് അബ്ദുൽ ഖാദറിന്റെ ഈ ചെറിയ സംരംഭം. കോവിഡിന് മുൻപ് ദിവസേന അൻപതിൽ പരം ആളുകൾ വന്നു ഭക്ഷണം കഴിച്ചിരുന്നു. 38 വർഷത്തോളം ഒമാനിൽ ഓട്ടോ മൊബൈൽ ബിസിനസ്സ് ചെയ്തിരുന്ന അബ്ദുൽ ഖാദർ നാട്ടിലെത്തിയത് ഏതാനും വർഷങ്ങൾക്കു മുൻപ് മാത്രമാണ്.

വിശക്കുന്ന വയറിന്റെ വില നല്ലതുപോലെ അറിഞ്ഞത് കൊണ്ട് മാത്രമാണ്, വിശക്കുന്നവരെ അന്നമൂട്ടാൻ അദ്ദേഹത്തിന് ഏറെ പ്രചോദനം ആയത്. സംരംഭതിനു പൂർണ പിന്തുണയുമായി ഭാര്യ സുനിതയും കട്ടക്ക് കൂടെയുണ്ട്. പൊതി ചോറിനു ആവശ്യമായ ഭക്ഷണം പാകം ചെയ്യുന്നതും സുനിത തന്നെ ആണ്. ഒരാൾക്ക് ഒരു പൊതിയാണ്‌ തീർത്തും സൗജന്യമായി നൽകുന്നത്. വൈകിട്ടും ആവശ്യമെങ്കിൽ കഴിക്കാൻ കഴിയുന്ന രീതിയിൽ ആണ് ഇതിന്റെ നിർമാണം.

ചോറും കറിയും അച്ചാറും ഒക്കെ അടങ്ങുന്നതാണ് ഓരോ പൊതിയും. കോവിഡ് ആയതിനാൽ കുറച്ചു നാൾ ആയി സേവനം നിർത്തി വെച്ചിരിക്കുകയായിരുന്നു. ഈ ഫുഡ് ബാങ്കിന് എല്ല പിന്തുണയുമായി കുടുംബാംഗങ്ങളും അദ്ദേഹത്തിന് ഒപ്പം ഉണ്ട്. ആരും അറിയാതെ ചെയ്തതാണെങ്കിലും ഇതിനോടകം തന്നെ ഈ മാതൃക പ്രശസ്തമായി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post റോഡ് സേഫ്റ്റി വേൾഡ് സീരിസ്, ഫിക്സ്ചർ അറിയാം
Next post 39-ാം വയസിൽ രഞ്ജിനി ഹരിദാസിന് പ്രണയം; കാമുകന്‍ ശരത്തിനെ കുറിച്ച്‌ നടി, വിവാഹം കഴിക്കാന്‍ പ്ലാനില്ലെന്നും താരം