മലയാളി വിദ്യാർത്ഥിനി മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

Read Time:1 Minute, 45 Second

മലയാളി വിദ്യാർത്ഥിനി മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

മലയാളി വിദ്യാർത്ഥിനി മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ തിമിരി ചള്ളുവക്കോട് ദേവി നിവാസിൽ കെ വി അമൃതയാണ് മരിച്ചത്. ഇരുപത്തിയഞ്ചു വയസ്സായിരുന്നു.

ഗോൾഡൻ വിസ വാങ്ങാനെത്തിയ നടിയുടെ വസ്ത്രധാരണം

ബൽമട്ട റോഡിലെ റോയൽപാർക്ക് ഹോട്ടൽ മുറിയിലാണ് തൂ ങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീദേവി കോളേജിലെ അവസാന വർഷ എം എസ് ഡബ്ല്യു വിദ്യാർത്ഥിനിയായ അമൃത സുഹൃത്തുക്കൾക്കൊപ്പം മംഗളൂരുവിൽ പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു.

തിങ്കളാഴ്ച അവസാന വര്‍ഷത്തെ ഒരു പരീക്ഷ മാത്രം നടക്കാന്‍ ബാക്കി നില്‍ക്കെയാണ് മ രിച്ച നിലയില്‍ കണ്ടെത്തിയത്. അത്മഹ ത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വിഷാദമാണ് മര ണത്തിന് കാരണമെന്നാണ് കുറിപ്പിലുള്ളത്. പിതാവ്: അയ്യപ്പൻ, മാതാവ്: ബാലാമണി, ഭർത്താവ്: സുബിൻ (ദുബായ്). മൃതദേഹം പരിശോധനയ്ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

ദൈവത്തെ കണ്ടിട്ടുണ്ടോ? ഇല്ലേൽ കണ്ടോളു… ഒരു കുഞ്ഞിന് ജീവൻ നൽകി ഈ ഡോക്ടർ

Leave a Reply

Your email address will not be published. Required fields are marked *

Previous post ദൈവത്തെ കണ്ടിട്ടുണ്ടോ? ഇല്ലേൽ കണ്ടോളു… ഒരു കുഞ്ഞിന് ജീവൻ നൽകി ഈ ഡോക്ടർ
Next post കുറച്ചെങ്കിലും മാന്യത ഉണ്ടെങ്കിൽ ആ ലോട്ടറി തിരികെ നൽകണം എന്നു നാട്ടുകാരൻ