ഗോൾഡൻ വിസ വാങ്ങാനെത്തിയ നടിയുടെ വസ്ത്രധാരണം

Read Time:3 Minute, 59 Second

ഗോൾഡൻ വിസ വാങ്ങാനെത്തിയ നടിയുടെ വസ്ത്രധാരണം

നമ്മൾ എന്ന മലയാള സിനിമയിൽ കടന്നു വന്നു മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയ കലാകാരിയാണ് ഭാവന. പിന്നീട് അന്യ ഭാഷകളിലും താരം തിളങ്ങി. സ്വകാര്യ ജീവിതത്തിൽ സംഭവിച്ച ചില ബുദ്ധിമുട്ടുകൾ കാരണം, മലയാള സിനിമയിൽ നിന്നും, അഭിനയത്തിൽ നിന്നും പോലും ഈ പ്രസ്നങ്ങളുടെ പേരിൽ അകന്നു നിൽക്കുക ആയിരുന്നു താരം.

10 ലക്ഷം ആളുകൾ ലൈക് ചെയ്ത വീഡിയോ… എന്ത് ക്യൂട്ട് ആണെന്നേ

പിന്നീട് ഇതൊക്കെയും അതിജീവിച്ച ഭാവന വിവാഹത്തിന് ശേഷം കുടുംബിനിയായി മാറുക ആയിരുന്നു. ഇതിനിടെ തനിക്കു നേരിടേണ്ടി വന്ന അതിക്രമത്തെ കുറിച്ച് ധൈര്യപൂർവ്വം തുറന്നു പറയാനുള്ള ആർജവം താരത്തിനുണ്ടായി.

തനിക്കുണ്ടായ അപമാനത്തിന്റെ പേരിൽ എവിടെയും തല കുനിക്കുക ഇല്ലെന്നും, ധൈര്യപൂർവ്വം പോരാടുമെന്നും താരം പറഞ്ഞിട്ടുണ്ട്. ഭാവന ഇപ്പോൾ നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് ശക്തമായ തിരിച്ചു വരവിനു ഒരുങ്ങുകയാണ്. ഷർഫുദ്ധിൻ നായകനാകുന്ന നവാഗത സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫിന്റെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് വലിയ ഒരു തിരിച്ചു വരവ് ഭാവന നടത്തുന്നത്.

മുഖ്യമന്ത്രിയെ കാണാൻ ഒളിച്ചോടി എത്തിയ 16കാരനോട് പിണറായി വിജയൻ ചെയ്തത്

അതേസമയം കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഭാവന ദുബായ് ഗോൾഡൻ വിസ നേടിയത്. ഏറെ ആഹ്ലാദത്തോടെ തനിക്കു ലഭിച്ച ഗോൾഡൻ വിസയുടെ വിശേഷാണ് ഭാവന ആരാധകരുമായി പങ്കിടുകയും ചെയ്‌തു.

എന്നാൽ ചിലർ ഇപ്പോൾ ഭാവനയുടെ വസ്ത്രധാരണത്തിലാണ് കുറ്റം കണ്ടുപിടിക്കുന്നത്. ഗോൾഡൻ വിസ വാങ്ങുന്നതിനു അവസരം ഒരുക്കി തന്ന ECH സ്ഥാപനത്തിന്റെ പരിപാടിയിൽ പങ്കെടുത്താണ് ഭാവന ഗോൾഡൻ വിസ കൈപ്പറ്റിയത്. പരിപാടിക്കായി വെളുത്ത ജീൻസും ടോപ്പും അണിഞ്ഞാണ് ഭാവന എത്തിയത്.

അമ്മയുടെ കൈയ്യും പിടിച്ച് പാലത്തിന് മുകളിൽ നിന്ന 6 വയസുകാരിക്കു സംഭവിച്ചത്

അതേസമയം ഗോൾഡൻ വിസ സ്വീകരിക്കുവാൻ എത്തിയ ഭാവനയുടെ വേഷം കണ്ടു ഞെട്ടി ആരാധകർ എന്നുള്ള തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്. വെളുത്ത ടോപ്പിനുള്ളിൽ സ്കിൻ കളർ വസ്ത്രം ഭാവന അണിഞ്ഞിട്ടുണ്ട്. എങ്കിലും ഭാവനയെ മോശക്കാരിയാക്കുക എന്ന ഉദ്ദേശ്യത്തോടെ വികലമാക്കിയ ചില സ്ക്രീൻ ഷോട്ടുകളും, പ്രത്യേക ആംഗിളിലുള്ള ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇതുപോലും മനസിലാക്കാതെ ചിലർ കടുത്ത വിമർശനങ്ങളാണ് ഭാവനക്കെതിരെ ഉന്നയിക്കുന്നത്.

സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്…. അവസാനം വരെ കരുതിയത് എങ്ങോട്ടെങ്കിലും മാറി നിന്നതാവാമെന്ന്

Leave a Reply

Your email address will not be published. Required fields are marked *

Previous post സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്…. അവസാനം വരെ കരുതിയത് എങ്ങോട്ടെങ്കിലും മാറി നിന്നതാവാമെന്ന്
Next post ദൈവത്തെ കണ്ടിട്ടുണ്ടോ? ഇല്ലേൽ കണ്ടോളു… ഒരു കുഞ്ഞിന് ജീവൻ നൽകി ഈ ഡോക്ടർ