മുഖ്യമന്ത്രിയെ കാണാൻ ഒളിച്ചോടി എത്തിയ 16കാരനോട് പിണറായി വിജയൻ ചെയ്തത്

Read Time:4 Minute, 34 Second

മുഖ്യമന്ത്രിയെ കാണാൻ ഒളിച്ചോടി എത്തിയ 16കാരനോട് പിണറായി വിജയൻ ചെയ്തത്

വീട്ടിലെ പ്രതിസന്ധിക്കു പരിഹാരം കാണുവാനായി മുഖ്യമന്തിയെ തേടിയിറങ്ങിയ ഒരു പ്ലസ് വൺ വിദ്യാർത്ഥിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം.

എന്റെ മുരളിയുടെ മരണം എന്നിൽ വലിയ കുറ്റബോധം ഉണ്ടാക്കി, മകളുടെ വിവാഹതലേന്ന് പോയി കാർത്തിക കുട്ടിയെ അനുഗ്രഹിച്ചു ; അവസാനനിമിഷം ഞാനവന്റെ ശത്രുവായി മാറി, അതിപ്പോഴും ഒരു വലിയ നൊമ്പരമാണ് – മമ്മുട്ടി

വീട്ടുകാരറിയാതെ ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തിയ 16 കാരനെ ഓഫീസിൽ വിളിച്ച് കാര്യങ്ങൾ തിരക്കി മുഖ്യമന്ത്രി . കുറ്റ്യാടി കാക്കുനി സ്വദേശിയുംആവള ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ ഹ്യുമാനിറ്റീസ്‌ വിദ്യാർത്ഥിയുമായ ദേവാനന്ദൻ നടത്തിയത് അക്ഷരാർത്ഥത്തിൽ ഒരു സാഹസിക യാത്ര തന്നെയാണ്.

ഇന്നലെ രാവിലെ വടകരയിൽ നിന്ന് ഏറനാട് എക്സ്പ്രസിൽ കയറി കുറ്റ്യാടി വേളം പഞ്ചായത്ത് സ്വദേശിയായ ദേവനന്ദൻ രാത്രി 9 മണിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. തമ്പാനൂരിൽ നിന്ന് ഓട്ടോയിൽ ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്ന ദേവസ്വം ബോർഡ് ജംഗ്ഷനിൽ എത്തി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പോകണം എന്ന് സുരക്ഷ ചുമതലയുണ്ടായിരുന്ന പോലീസുകാരോട് ആവശ്യപ്പെട്ടു
സംശയം തോന്നിയ പോലീസുകാർ കുട്ടിയെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിച്ചു .

സ്ത്രീധനം കുറഞ്ഞ് ഭാര്യയെ പുറത്താക്കി – 20 ദിവസം വീടിനു പുറത്ത് ഭാര്യ – ഒടുവിൽ ചെയ്ത പണി കണ്ടോ

രാത്രി ഭക്ഷണം വാങ്ങി നൽകിയ പോലീസ് കുട്ടി സുരക്ഷിതനാണെന്ന് പിതാവ് തറക്കണ്ടി രാജീവനെ അറിയിച്ചു .പരിഭ്രാന്തരായി ഇരിക്കുകയായിരുന്ന രക്ഷിതാക്കാൾക്ക് പോലീസിൻ്റെ സന്ദേശം ആശ്വാസം നൽകി. രാവിലെ രാജീവൻ മ്യൂസിയം സ്റ്റേഷനിലെത്തി. മുഖ്യമന്ത്രിയെ കാണാൻ ആണ് വന്നത് എന്ന് പറഞ്ഞതോടെ പോലീസ് രാവിലെ തന്നെ വിവരം അധികാരികളെ അറിയിക്കുകയായിരുന്നു .

സംഭവം അറിഞ്ഞ മുഖ്യമന്ത്രി ദേവനന്ദനെയും പിതാവ് രാജീവനേയും ചേംബറിലേക്ക് വിളിപ്പിച്ചു . വീട്ടുകാർ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പണം പലിശക്ക് വാങ്ങിയെന്നും അതിൻ്റെ ലോൺ തിരിച്ചടവ് മുടങ്ങിയതോടെ അവർ ശല്യം ചെയ്യുകയാണ് എന്നുമായിരുന്നു ദേവനന്ദന്റെ പരാതി.

89 മത് ജന്മദിനം, ഏറെ വൈകിയെത്തുമ്പോഴും എനിക്കായി കാത്തിരുന്നവൾ, എന്റെ തങ്കം- ഭാര്യയെ കുറിച്ച് പ്രിയനടൻ മധു പറഞ്ഞത്

കാര്യങ്ങൾ ക്ഷമയോടെ കേട്ട മുഖ്യമന്ത്രി വീട്ടുകാരോട് പറയാതെ യാത്ര ചെയ്തതിന് വിദ്യാർത്ഥിയെ സ്നേഹത്തോടെ ഉപദേശിച്ചു. ഇനി വീട്ടുകാരോട് പറയാതെ എവിടെയും പോകരുത് എന്ന് നിർദേശിച്ച ശേഷം ഇരുവരേയും യാത്രയാക്കി .

ദേവനന്ദൻ ഉന്നയിച്ച പരാതിയിൽ സർക്കാരിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. തൻ്റെ പരാതി കേൾക്കാൻ മുഖ്യമന്ത്രി തയ്യാറായതോടെ യാത്രയുടെ ഉദ്ദേശം സഫലീകരിച്ച സന്തോഷത്തിലാണ് ദേവനന്ദൻ.

അമ്മയുടെ കൈയ്യും പിടിച്ച് പാലത്തിന് മുകളിൽ നിന്ന 6 വയസുകാരിക്കു സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Previous post അമ്മയുടെ കൈയ്യും പിടിച്ച് പാലത്തിന് മുകളിൽ നിന്ന 6 വയസുകാരിക്കു സംഭവിച്ചത്
Next post 10 ലക്ഷം ആളുകൾ ലൈക് ചെയ്ത വീഡിയോ… എന്ത് ക്യൂട്ട് ആണെന്നേ