എന്റെ മുരളിയുടെ മരണം എന്നിൽ വലിയ കുറ്റബോധം ഉണ്ടാക്കി, മകളുടെ വിവാഹതലേന്ന് പോയി കാർത്തിക കുട്ടിയെ അനുഗ്രഹിച്ചു ; അവസാനനിമിഷം ഞാനവന്റെ ശത്രുവായി മാറി, അതിപ്പോഴും ഒരു വലിയ നൊമ്പരമാണ് – മമ്മുട്ടി

Read Time:4 Minute, 33 Second

എന്റെ മുരളിയുടെ മരണം എന്നിൽ വലിയ കുറ്റബോധം ഉണ്ടാക്കി, മകളുടെ വിവാഹതലേന്ന് പോയി കാർത്തിക കുട്ടിയെ അനുഗ്രഹിച്ചു ; അവസാനനിമിഷം ഞാനവന്റെ ശത്രുവായി മാറി, അതിപ്പോഴും ഒരു വലിയ നൊമ്പരമാണ് – മമ്മുട്ടി

മലയാള സിനിമയുടെ മെഗാസ്റ്റാറാണ് നടൻ മമ്മൂട്ടി. ഒട്ടേറെ കഥാപാത്രങ്ങളെ തിരശീലയിൽ ജീവനേകിയ താരമാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ചിത്രങ്ങളോട് പ്രേക്ഷകർക്ക് ഇപ്പോഴും പ്രത്യേക ഇഷ്ട്ടം തന്നെയാണ്. പ്രത്യേകിച്ച് മമ്മൂട്ടി മുരളി കോമ്പിനേഷൻ ഇന്നും പ്രേക്ഷകർ വലിയ ഇഷ്ടത്തോടെ നോക്കിക്കാണുകയാണ് ചെയ്തിട്ടുള്ളത്.

89 മത് ജന്മദിനം, ഏറെ വൈകിയെത്തുമ്പോഴും എനിക്കായി കാത്തിരുന്നവൾ, എന്റെ തങ്കം- ഭാര്യയെ കുറിച്ച് പ്രിയനടൻ മധു പറഞ്ഞത്

മമ്മൂട്ടിയും മുരളിയും ഒന്നിക്കുന്ന സിനിമ ആണെങ്കിൽ ആ ചിത്രം സൂപ്പർഹിറ്റ് ആവുമെന്ന് ഒരു കാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഒരു വാർത്ത തന്നെയായിരുന്നു. അമരം എന്ന ചിത്രം അതിനൊരു ഉത്തമ ഉദാഹരണം തന്നെയാണ്. നിരവധി സൗഹൃദങ്ങൾക്ക് മനസ്സിൽ സ്ഥാനം കൊടുക്കുന്ന ഒരു വ്യക്തി തന്നെയാണ് യഥാർത്ഥ ജീവിതത്തിൽ മമ്മൂട്ടി.

ആരുടെയെങ്കിലും മരണത്തിൽ മമ്മൂട്ടി വേദനിച്ചിട്ടുണ്ടോ? ബന്ധങ്ങൾക്ക് വലിയ വില കൽപ്പിക്കുന്ന മമ്മൂട്ടിയെ വേദനിപ്പിച്ചിട്ടുള്ള ഒരുപാട് മരണങ്ങളുണ്ട്. ലോഹിതദാസ്, കൊച്ചിൻ ഹനീഫ തുടങ്ങിയവരുടെ വേർപാട് മമ്മൂട്ടിയെ വലിയ രീതിയിൽ തളർത്തിയിരുന്നു. എന്നാൽ, ഒരാളുടെ മരണം മമ്മൂട്ടിയെ മാനസികമായി ഏറെ തളർത്തുകയും സ്വയം കുറ്റബോധത്തിലേക്ക് വീഴ്ത്തുകയും ചെയ്തു. മറ്റാരുമല്ല, അനശ്വര നടൻ മുരളിയുടേതാണ്.

ആഹാ ഇതാണ് ‘ഉത്തമ’ ഭാര്യ.. ഭർത്താവിനെ തേടിയെത്തി പഴയ കാമുകി, വിമല ചെയ്തത്

മുരളിയുടെ അവസാന സമയത്ത് മമ്മൂട്ടിയുമായി ചെറിയ പിണക്കമുണ്ടായിരുന്നു. എന്തിന് വേണ്ടിയായിരുന്നു ആ പിണക്കമെന്ന് തനിക്കറിയില്ലെന്ന് പിന്നീട് മമ്മൂട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. താൻ ആർക്കും മദ്യസേവ നടത്താത്ത ആളാണ്. ജീവിതത്തിൽ, ആരെങ്കിലും മദ്യപിച്ചതിന്റെ ബിൽ കൊടുത്തിട്ടുണ്ടെങ്കിൽ അത് മുരളിക്ക് വേണ്ടിയാണെന്നും മമ്മൂട്ടി പറയുന്നു.

മുരളിയുമായി തനിക്ക് അത്രത്തോളം ആത്മബന്ധമുണ്ടായിരുന്നു എന്നാണ് മമ്മൂട്ടി തുറന്നു പറയുന്നത്. മുരളിക്ക് ഒരു സുപ്രഭാതത്തിൽ ഞാൻ ശത്രുവായി. പിന്നീട് എന്നിൽ നിന്ന് അകന്ന് അകന്ന് പോയി. വലിയ നഷ്ടമായിരുന്നു അത് തനിക്കു നൽകിയത്. എന്തിന് വേണ്ടിയായിരുന്നു ആ പിണക്കമെന്ന് തനിക്ക് അറിയില്ലെന്നും മമ്മൂട്ടി പറയുന്നു.

തിരുവനന്തപുരം സ്വദേശി എംബിബിസ് വിദ്യാർത്ഥിക്ക് സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ബന്ധുക്കൾ

എന്തെന്നറിയാത്ത വൃഥ ഇപ്പോഴും ഉണ്ട്. എന്തായിരുന്നു വിരോധത്തിന്റെ കാരണമെന്ന് ചിന്തിക്കാറുണ്ട്. താനും മുരളിയും തമ്മിൽ വല്ലാത്തൊരു ഇമോഷണൽ ലോക്കുണ്ടെന്നും മമ്മൂട്ടി കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സ്ത്രീധനം കുറഞ്ഞ് ഭാര്യയെ പുറത്താക്കി – 20 ദിവസം വീടിനു പുറത്ത് ഭാര്യ – ഒടുവിൽ ചെയ്ത പണി കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്ത്രീധനം കുറഞ്ഞ് ഭാര്യയെ പുറത്താക്കി – 20 ദിവസം വീടിനു പുറത്ത് ഭാര്യ – ഒടുവിൽ ചെയ്ത പണി കണ്ടോ
Next post അമ്മയുടെ കൈയ്യും പിടിച്ച് പാലത്തിന് മുകളിൽ നിന്ന 6 വയസുകാരിക്കു സംഭവിച്ചത്