ദൈവത്തെ കണ്ടിട്ടുണ്ടോ? ഇല്ലേൽ കണ്ടോളു… ഒരു കുഞ്ഞിന് ജീവൻ നൽകി ഈ ഡോക്ടർ

Read Time:3 Minute, 22 Second

ദൈവത്തെ കണ്ടിട്ടുണ്ടോ? ഇല്ലേൽ കണ്ടോളു… ഒരു കുഞ്ഞിന് ജീവൻ നൽകി ഈ ഡോക്ടർ

സോഷ്യൽ മീഡിയയിൽ വൈറലായി നവജാത ശിശുവിന്റെ ജീവൻ രക്ഷിക്കുന്ന വീഡിയോ. കൃത്രിമ ശ്വാസം നൽകികൊണ്ട് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന ഡോക്റ്റർ സുരേഖ ചൗധരിയുടെ വിഡിയോയാണ് വൈറൽ ആകുന്നത്.

സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്…. അവസാനം വരെ കരുതിയത് എങ്ങോട്ടെങ്കിലും മാറി നിന്നതാവാമെന്ന്

ഉത്തർപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥനായ സച്ചിൻ കൗശികാണ് ഈ വിഡിയോ പങ്കുവച്ചത്. 2022 മാർച്ചിൽ ഉത്തർപ്രദേശ് ആഗ്രയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് നടന്ന സംഭവത്തിന്റെ വിഡിയോയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.

പ്രസവിച്ച ഉടനെ കുഞ്ഞിന് ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. പ്രസവത്തിനു കൂടുതൽ സമയമെടുത്തതാണ് കുഞ്ഞിന് ശ്വാസതടസ്സം നേരിടാനുള്ള കാരണമായി കരുതുന്നത്. ഓക്സിജൻ പിന്തുണ നൽകി എങ്കിലും കുഞ്ഞിന്റെ ശ്വാസം ശരിയായില്ല. തുടർന്നാണ് ഡോക്ടർ വായിലൂടെ കൃത്രിമ ശ്വാസം നൽകിയത്. നിർത്താതെ ഏഴു മിനിറ്റോളം ഇങ്ങനെ ചെയ്തു.

10 ലക്ഷം ആളുകൾ ലൈക് ചെയ്ത വീഡിയോ… എന്ത് ക്യൂട്ട് ആണെന്നേ

കുഞ്ഞിന്റെ പുറത്ത് ഡോക്ടർ മസാജ് ചെയ്യുന്നതിന്റെ മറ്റൊരു വിഡിയോയും കൗശിക് പങ്കുവച്ചു. കുഞ്ഞ് ശ്വസിക്കാൻ തുടങ്ങിയതോടെ ഡോക്ടർ സന്തോഷത്തോടെ പുഞ്ചിരിക്കുന്നതും കുഞ്ഞിനെ ഓമനിക്കുന്നതും വിഡിയോയിൽ ഉണ്ട്.

ട്വിറ്ററിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. ഡോക്ടറെ പ്രശംസിച്ചു കൊണ്ട് നിരവധി കമന്റുകളും എത്തി. തൊഴിലിനോടുള്ള ഡോക്ടറുടെ സമർപ്പണ മനോഭാവം അഭിനന്ദനാർഹമാണെന്നാണ് പലരുടെയും കമന്റുകൾ. ‘എല്ലാ സ്നേഹവും അനുഗ്രഹങ്ങളും അവർക്ക് ലഭിക്കട്ടെ.

മുഖ്യമന്ത്രിയെ കാണാൻ ഒളിച്ചോടി എത്തിയ 16കാരനോട് പിണറായി വിജയൻ ചെയ്തത്

അവർ ദൈവത്തിനു തുല്യമാണ്. – എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ‘നിങ്ങൾ അമാനുഷിക ശക്തിയുള്ള ആളാണ്.– എന്നായിരുന്നു മറ്റൊരു കമന്റ്. വിദ്യാഭ്യാസം മനുഷ്യ ജീവനെ എങ്ങനെ സുരക്ഷിതമാക്കുന്നു എന്ന് ഈ വിഡിയോയിൽ വ്യക്തമാണ്. അത്രയും മനോഹരമാണിത്.– എന്നായിരുന്നു മറ്റൊരു കമന്റ്.

ഗോൾഡൻ വിസ വാങ്ങാനെത്തിയ നടിയുടെ വസ്ത്രധാരണം

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗോൾഡൻ വിസ വാങ്ങാനെത്തിയ നടിയുടെ വസ്ത്രധാരണം
Next post മലയാളി വിദ്യാർത്ഥിനി മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ