സിനിമാ അഭിനയം നിർത്തി നയൻതാര അമ്മയായ കഥ.. 37ാം വയസിൽ ഇങ്ങനൊരു തീരുമാനം

Read Time:5 Minute, 40 Second

സിനിമാ അഭിനയം നിർത്തി നയൻതാര അമ്മയായ കഥ.. 37ാം വയസിൽ ഇങ്ങനൊരു തീരുമാനം

നയൻതാരക്കും വി​ഗ്നേഷ് ശിവനും അമ്മയും അച്ഛനുമായി. ട്വിറ്ററിലൂടെയാണ് വിഘ്നേഷ് ശിവൻ ഇക്കാര്യം അറിയിച്ചത്. ഇരട്ട കുട്ടികൾ എന്നാണ് വിക്കി നൽകുന്ന വിവരം. രണ്ടും ആൺകുഞ്ഞുങ്ങളാണ്. മക്കളുടെ കുഞ്ഞിക്കാലുകളിൽ ചുംബിക്കുന്ന നയന്സിന്റെയും വിക്കിയുടെയും ചിത്രമാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

എന്റെ മകൻ ആ സ്‌കൂൾ ബസ് കാണുമ്പോൾ കണ്ണു നിറയുമായിരുന്നു – ആ അച്ചന്റെ മനസ് എത്ര നീചം ആണ്

2022 ജൂൺ ഒൻപതാം തിയതി ചെന്നൈയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. മാതാപിതാക്കൾ ആവാൻ പോകുന്നു എന്ന വിവരം വിഗ്നേഷിന്റെ ചില പോസ്റ്റുകളിൽ പ്രകടമായിരുന്നു. എന്നാലും ഇത്രയും വേഗം ഈ വാർത്ത ആരാധകർ പ്രതീക്ഷിച്ചിരിക്കില്ല

വാടക ഗർഭധാരണത്തിന് നയൻസ് ശ്രമിക്കുന്നു എന്ന വിവരം വളരെ മുൻപേ പുറത്തുവന്നിരുന്നു. അന്ന് അതിന് സ്ഥിരീകരണം ലഭിച്ചിരുന്നില്ല. എന്നാൽ ആ വാർത്തകൾ ശരിവയ്ക്കുന്നതാണ് ഈ പോസ്റ്റിലെ ചിത്രങ്ങൾ. നയൻ‌താരയും വിഗ്നേഷ് ശിവനും ഹണിമൂൺ ആഘോഷിച്ച ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അതിന് ശേഷം ഇരുവരും വെക്കേഷന് വേണ്ടിയും വിദേശ യാത്ര നടത്തിയിരുന്നു.

ഇയാളെ കുറിച്ച് അന്വേഷിച്ചപ്പോൾ പോലീസ് അറിഞ്ഞത് ഞെട്ടിക്കുന്ന സത്യങ്ങൾ

നയനും ഞാനും അമ്മയും അപ്പയും ആയി. ഞങ്ങൾ രണ്ടും ആൺകുഞ്ഞുങ്ങളാൽ അനുഗ്രഹിക്കപ്പെട്ടു. മക്കളുടെ കുഞ്ഞികാലുകളുടെ ചിത്രത്തോടെയാണ് വിഗ്നേഷ് വിശേഷങ്ങൾ പങ്കിട്ടത്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടെയും ആശിർവാദം വേണമെന്നും ജീവിതം കൂടുതൽ പ്രകാശഭരിതവും മനോഹരവും ആകുന്നുവെന്നു വിഗ്നേഷ് പറഞ്ഞു.

പത്തൊമ്പതാമത്തെ വയസ്സിൽ സിനിമയിലേക്ക് എത്തിയതാണ് നയൻ‌താര. നീണ്ട പതിനെട്ടുവർഷം സിനിമയിൽ നിറഞ്ഞു നിന്ന നയൻതാരയുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ആരാധകർ കണ്ടതാണ്. അതേസമയം മുപ്പത്തിയേഴുകാരിയായ നയൻ‌താര ഒരുകുഞ്ഞിനുവേണ്ടി എന്തുമാത്രം കൊതിച്ചിരുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഒരേ സീറ്റിൽ ഇരുന്നു അധ്യപികയായ അമ്മയും മകളും – അമ്മയുടെ നെഞ്ചിൽ ചാഞ്ഞ് ഉറങ്ങിയ മകൾ പിന്നെ ഉണർന്നില്ല

നാലു മാസം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. എന്നാൽ അതിനുമുമ്പേ തന്നെ താരദമ്പതികൾ തയ്യാറെടുത്തിരുന്നു. വാടകഗർഭധാരണത്തിനായി പറ്റിയ ഒരു പെൺകുട്ടിയെ കണ്ടെത്തി അവരിൽ നയൻതാരയുടെയും വിഘ്‌നേഷിന്റെയും അണ്ഡവും ബീജവും സംയോജിച്ചുള്ള IVF ട്രീറ്റ്മെന്റ് നടത്തുക ആയിരുന്നു.

ലക്ഷങ്ങളാണ് ഇവർ ഇതിനായി മുടക്കിയത്. കുഞ്ഞുങ്ങൾ ഏഴാം മാസം ഗർഭാവസ്ഥയിൽ ഉള്ളപ്പോൾ ആയിരുന്നു ഇവരുടെ ആഘോഷപൂർവ്വമായ വിവാഹം നടന്നത്. മറ്റൊരു യുവതി പ്രസവിച്ചെങ്കിലും ഇത് പൂർണമായും നയൻതാരയുടെയും വിഘ്‌നേഷിന്റെയും മക്കൾ തന്നെയാണ്. വലിയ തുക തന്നെ സമ്മാനമായി ആ യുവതിക്ക് താരദമ്പതികൾ സമ്മാനിച്ച് എന്നാണ് പുറത്തു വരുന്ന വിവരം.

സ്ത്രീധനം ഇനിയും വേണം കാർ വേണം – സംഭവം നടന്നത് കൊല്ലത്ത് – സ്കൂൾ യൂണിഫോം പോലും മാറാതെ പാവം കുട്ടി

കുഞ്ഞുങ്ങളായെങ്കിലും സിനിമകളിൽ സജീവമായ നയൻതാരക്ക് ഇനിയും സിനിമകളിൽ അതെ ഫിഗറിൽ തന്നെ തിളങ്ങാം. ഗർഭധാരണവും, പ്രസവവും കൊണ്ട് ശരീരത്തി സംഭവിക്കുന്ന മാറ്റങ്ങൾ ഉണ്ടാകില്ല, അതോടൊപ്പം ഈ കുഞങ്ങൾ സ്വന്തം മക്കൾ തന്നെ ആണെന്ന പ്രത്യേകതയുമുണ്ട്. മുപ്പത്തിയേഴാം വയസ്സിൽ അമ്മയാകുന്നു എന്ന വലിയൊരു റിസ്കും ഇതോടെ മാറിക്കിട്ടി.

അതേസമയം പ്രസവിക്കാത്ത അമ്മയായെങ്കിലും. പൂർണമായി ഒരമ്മയുടെ ജീവിതത്തിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് നയൻ‌താര. കുഞ്ഞുങ്ങൾ എത്തിയതോടെ തന്റെ സിനിമ ജീവിതത്തിനു താത്കാലിക ഇടവേള എടുത്തിരിക്കുകയാണ് താരം.

ഏറെ സന്തോഷത്തോടെ വീട്ടിൽ നിന്നും ഇറങ്ങി പക്ഷെ തിരികെ എത്താൻ അവൾക്കായില്ല

Leave a Reply

Your email address will not be published. Required fields are marked *

Previous post ഏറെ സന്തോഷത്തോടെ വീട്ടിൽ നിന്നും ഇറങ്ങി പക്ഷെ തിരികെ എത്താൻ അവൾക്കായില്ല
Next post കുട്ടികളുടെ ചിരിയില്ല ബഹളം ഇല്ല എങ്ങും നിശബ്ദത മാത്രം – അദ്ധ്യാപികമാർ കണ്ണീരോടെ ക്‌ളാസ് മുറിയിൽ