കുട്ടികളുടെ ചിരിയില്ല ബഹളം ഇല്ല എങ്ങും നിശബ്ദത മാത്രം – അദ്ധ്യാപികമാർ കണ്ണീരോടെ ക്‌ളാസ് മുറിയിൽ

Read Time:4 Minute, 45 Second

കുട്ടികളുടെ ചിരിയില്ല ബഹളം ഇല്ല എങ്ങും നിശബ്ദത മാത്രം – അദ്ധ്യാപികമാർ കണ്ണീരോടെ ക്‌ളാസ് മുറിയിൽ

കഴിഞ്ഞ ആഴ്ച മലയാളികൾ ഏറെ വേദനയോടെ കേട്ട ഒരു വാർത്ത ആയിരുന്നു വടക്കാഞ്ചേരിയിലെ വാഹനാപകടം. ബസപകടത്തിൽ ആറു ജീവൻ പൊലിഞ്ഞ വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂൾ തിങ്കളാഴ്ച വീണ്ടും തുറന്നപ്പോൾ ഉരുകിത്തീരാത്ത വേദനകളാണ് എവിടെയും കത്തിനിന്നത്. കൂട്ടുകാരുടെ നൊമ്പരപ്പെടുത്തുന്ന ഓർമകളും അപകട ഭീതിയും വിട്ടൊഴിയാതെയാണ് മിക്ക കുട്ടികളും സ്‌കൂളിലേക്കെത്തിയത്.

ഏറെ സന്തോഷത്തോടെ വീട്ടിൽ നിന്നും ഇറങ്ങി പക്ഷെ തിരികെ എത്താൻ അവൾക്കായില്ല

സ്‌കൂൾ മുറ്റത്തെ പള്ളിയുടെ മുന്നിൽ മെഴുകുതിരി കത്തിക്കുമ്പോൾ അവർ കരയുന്നുണ്ടായിരുന്നു. കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് ക്ലാസ് മുറികളിലേക്കു നടക്കുമ്പോൾ അധ്യാപകരുടെ മിഴികളും നനഞ്ഞിരുന്നു. മാനസിക പരിചരണത്തിന്റെ തണലിലേക്കു കുട്ടികളെയും അധ്യാപകരെയും ചേർത്തു നിർത്താനായിരുന്നു തിങ്കളാഴ്ച സ്‌കൂൾ അധികൃതരുടെ ശ്രമം.

 

അധ്യാപകരും കുട്ടികളും ക്ലാസ് മുറികളിൽ വന്നിരുന്ന്‌ മനസ്സു തുറന്ന് വിഷമങ്ങൾ പങ്കിടാൻ സാഹചര്യമൊരുക്കി. വിനോദയാത്രാ സംഘത്തിൽ ഉണ്ടായിരുന്ന കുട്ടികൾക്കും അധ്യാപകർക്കും പ്രത്യേക കൗൺസലിങ് നൽകി. മറ്റു കുട്ടികൾക്കും അധ്യാപകർക്കും മാനസിക പരിചരണം ഉറപ്പാക്കാനും ശ്രദ്ധിച്ചിരുന്നു.

എന്റെ മകൻ ആ സ്‌കൂൾ ബസ് കാണുമ്പോൾ കണ്ണു നിറയുമായിരുന്നു – ആ അച്ചന്റെ മനസ് എത്ര നീചം ആണ്

പത്താം ക്ലാസിൽ പഠിച്ചിരുന്ന ക്രിസ് വിന്റർബോൺ തോമസ്, ദിയ രാജേഷ്, എൽന ജോസ്, പന്ത്രണ്ടാം ക്ലാസിൽ പഠിച്ചിരുന്ന അഞ്ജന അജിത്ത്, സി.എസ്. ഇമ്മാനുവൽ എന്നിവരാണ് മ രിച്ചത്. നാലു മാസത്തിലേറെ നീളുന്ന മാനസിക പരിചരണമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന്‌ മാനസികാരോഗ്യ വിദഗ്ധൻ ഡോ. സി.ജെ. ജോൺ പറഞ്ഞു. “ഈ കുഞ്ഞുങ്ങളുടെയെല്ലാം മനസ്സിൽ വലിയ മുറിവേറ്റിട്ടുണ്ട്. എത്രകാലം കൊണ്ടാകും ഇവർ ആ വലിയ സങ്കടത്തിൽനിന്നു മോ ചിതരാകുന്നതെന്നു പറയാൻ കഴിയില്ല.

 

വലിയ ക്ലാസുകളിലെ കുട്ടികൾക്ക് നിർണായകമായ പരീക്ഷ അടുത്തു വരുന്ന സമയമായതിനാൽ ഏറെ മാനസിക പരിചരണം നൽകി ആശ്വസിപ്പിക്കേണ്ടതുണ്ട്. പരീക്ഷ നന്നായി എഴുതുന്നതിന്‌ ഇവരെ സജ്ജമാക്കുന്നതിനാണ് ഞങ്ങളെല്ലാം ഒത്തുചേർന്നു ശ്രമിക്കുന്നത്”-ഡോ. സി.ജെ. ജോൺ പറഞ്ഞു.

ഇയാളെ കുറിച്ച് അന്വേഷിച്ചപ്പോൾ പോലീസ് അറിഞ്ഞത് ഞെട്ടിക്കുന്ന സത്യങ്ങൾ

സ്‌കൂൾ മുറ്റത്തെ സെയ്‌ന്റ് തോമസ് ദയറാ പള്ളിയുടെ മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർഥിച്ചാണ് മിക്കവരും സ്‌കൂളിലേക്കു കയറിയത്. കുട്ടികളുമായി വന്ന രക്ഷിതാക്കളും അധ്യാപകരും ചേർന്ന് പി.ടി.എ. യോഗവും കൂടി. അധ്യാപകർക്കു ഗൂഗിൾ മീറ്റിലൂടെ പ്രത്യേക കൗൺസലിങ് പരിശീലനം നൽകി അതു തുടർ ദിവസങ്ങളിൽ കുട്ടികളിലേക്കെ ത്തിക്കാനാണ് ആലോചിക്കുന്നതെന്ന്‌ സ്‌കൂൾ മാനേജർ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ് കഴിയുന്ന കുട്ടികളുടെ വീടുകൾ ഇതിനകം അധ്യാപകർ സന്ദർശിച്ചിരുന്നു. സ്‌കൂളിലെ മറ്റു കുട്ടികളുടെയും വീടുകൾ സന്ദർശിക്കാനും ആലോചിക്കുന്നുണ്ട്.

സിനിമാ അഭിനയം നിർത്തി നയൻതാര അമ്മയായ കഥ.. 37ാം വയസിൽ ഇങ്ങനൊരു തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *

Previous post സിനിമാ അഭിനയം നിർത്തി നയൻതാര അമ്മയായ കഥ.. 37ാം വയസിൽ ഇങ്ങനൊരു തീരുമാനം
Next post മനസ്സാക്ഷി മരവിക്കുന്ന സംഭവം: കേരളത്തിൽ നര ബലി; പത്തനംതിട്ടയിൽ 2 സ്ത്രീകളെ കഷണങ്ങളാക്കി കുഴിച്ചിട്ടു