അഹങ്കരിക്കണ്ട റഹീമേ.. ശൈലജ ടീച്ചർ വിഷയത്തിൽ പോരാളി ഷാജി കട്ട കലിപ്പിൽ

Read Time:6 Minute, 7 Second

അഹങ്കരിക്കണ്ട റഹീമേ.. ശൈലജ ടീച്ചർ വിഷയത്തിൽ പോരാളി ഷാജി കട്ട കലിപ്പിൽ

സിപിഎം നെ തിരുത്താൻ ഇറങ്ങിയ പോരാളി ഷാജിയും DYFy കാരും തമ്മിൽ പോര് മുറുകുന്നു. സമൂഹ മാധ്യമങ്ങളിൽ സിപിഎം ന്റെ നവായിരുന്ന പോരാളി ഷാജിക്കെതിരെ DYFy സംസ്ഥാന സെക്രട്ടറി എ റഹീം കടുത്ത വിമർശം ഉയർത്തിയതോടെ ഷാജിയുടെ ഉറവിടവും ചർച്ച ആകുകയാണ്. പോരാളി ഷാജി നിഗൂഢമായ അജ്ഞാത സംഘം എന്ന വിമർശനമാണ് എ റഹീം ഉയർത്തിയത്.

 

വല്ലാതെ അഹങ്കരിക്കരുത് റഹിമേ എന്ന തലക്കെട്ടിൽ കനത്ത തിരിച്ചടിയാണ് പോരാളി ഷാജി കൊടുത്തിരിക്കുന്നത്. പണം പറ്റാതെ പാർട്ടിക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങളാണ് ഷാജിയുടെ പോസ്റ്ററിൽ ചൂണ്ടി കാണിക്കുന്നത്. ലക്ഷങ്ങൾ വാങ്ങി പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരിൽ ഞാൻ എല്ലാ എന്നുള്ള പരോക്ഷ വിമർശനവും കുറിപ്പിൽ ഉണ്ട്. നൂറിൽപരം ആളുകൾ പങ്കിട്ട പോസ്റ്റിൽ നിരവധി പേരാണ് കമന്റ് ഇതിനോടകം ചെയ്തിരിക്കുന്നത്. റഹീമിനെ ന്യായികരിച്ചും റഹീമിന്റെ പോസ്റ്റിനെ തള്ളി കളഞ്ഞുമാണ് കൂടുതൽ കമന്റുകൾ.

കഴിഞ്ഞ ദിവസം ശൈലജ ടീച്ചറെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പേജിലെത്തിയ ഒറ്റ വരി പോസ്റ്റാണ് അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണം. ‘നിങ്ങളെ പിന്തുണയ്ക്കുന്നവർ നിങ്ങളെ ഒന്ന് വിമർശിച്ചാൽ അപ്പോഴേക്കും ക്രിമിനൽ സംഘം ആവുമോ.. പാർട്ടി ദ്രോഹികൾ ആവുമോ. എനിക്ക് റഹിമിന്റെ ഒരു ഗുഡ് സർട്ടിഫിക്കറ്റും വേണ്ട.. പാർട്ടിയുടെ ശമ്പളവും വെണ്ട..പറയാനുള്ളത് പറയും..’ കുറിപ്പിൽ വ്യക്തമാക്കുന്നു.

പോരാളി ഷാജി പേജിൽ വന്ന കുറിപ്പ് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്.
വല്ലാതെ അഹങ്കരിക്കരുത് റഹിമേ..പാർട്ടിക്ക് വേണ്ടി എന്നും ഓശാന പാടാൻ ലക്ഷങ്ങൾ കൊടുത്ത് സോഷ്യൽ മീഡിയയിൽ നിർത്തിയേക്കുന്നവരിൽ ഞാനില്ല..ഞാനെന്നല്ല ഇവിടത്തെ ലക്ഷക്കണക്കിന് സാധാരണ അനുഭാവികളുമില്ല..ഇടത് മുന്നണി ഇപ്രാവശ്യം മഹത്തായ വിജയം നേടിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ മുഖമില്ലാത്ത,, അറിയപ്പെടാൻ താത്പര്യമില്ലാത്ത,പാർട്ടി ആഞ്ജക്കായി കാത്ത് നിൽക്കാതെ സ്വന്തം സമയവും ജോലിയും മിനക്കെട്ട് ആശയങ്ങളും വികസന വാർത്തകളും പ്രചരിപ്പിക്കുന്ന,, പാർട്ടി പറയുന്നതിന് മുൻപേ ശത്രുക്കൾക്ക് മുൻപിൽ പ്രതിരോധം തീർക്കുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ അധ്വാനമുണ്ട്..

അവരാണ് ഈ വിജയത്തിന് പിന്നിൽ.. അല്ലാതെ മാസ ശമ്പളം വാങ്ങി കമ്പ്യൂട്ടറിൽ മാസത്തിൽ പത്ത് കളർ പോസ്റ്റുമിട്ട് നടക്കുന്ന നിങ്ങടെ സ്വന്തം കോണാണ്ടർമാരല്ല.. ഞാൻ വെല്ലുവിളിക്കുകയാണ് റഹിമേ..പാർട്ടി പണം ചിലവാക്കി നില നിർത്തുന്ന ഓഫിഷ്യൽ പേജുകളെക്കാളും കോടികൾ ചിലവിട്ട് വിവിധ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ നടത്തിയ പ്രചാരങ്ങളെക്കാളും നൂറിരട്ടി ഗുണം ഈ പേജിൽ നിന്നും കിട്ടിയിട്ടുണ്ട്.. വികസനവും നന്മയും പറഞ് ആയിരം ഇരട്ടി പോസ്റ്റുകൾ ഈ പേജിലൂടെ മലയാളികൾ ഉള്ളിടത്തെല്ലാം എത്തിയിട്ടുണ്ട്..

കോടാനുകോടി ചിലവിട്ട് ന് നിങ്ങൾ നടത്തിയ ഓൺലൈൻ ഗുസ്തികളെക്കാൾ ആയിരം ഇരട്ടി പേരിലേക്ക് ഇടത് പക്ഷം ചെയ്ത കാര്യങ്ങൾ എയർ ചെയ്യാൻ ഈ പേജിന് കഴിഞ്ഞിട്ടുണ്ട്..അതും നിങ്ങളിൽ നിന്ന് ഒരു പത്ത് പൈസ പോലും ഓശാരം വാങ്ങാതെ… Ok… റഹിമിന് അത് ഏത് അളവ് കോൽ വെച്ച് വേണമെങ്കിലും പരിശോധിക്കാം.. പിന്നെ വിമർശനം…തെറ്റ് കണ്ടാൽ വിമർശനം വരും റഹിമേ.. എന്റേത് ഉൾപ്പെടെ ഇവിടെയുള്ള ലക്ഷകണക്കിന് പ്രൊഫൈളുകൾ അനുഭാവികളുടേതാണ്.. അവരും ഞാനും നിങ്ങളിൽ നിന്ന് പത്തു പൈസ പോലും കൈപ്പറ്റിയിട്ടില്ല.. ഉണ്ടോ..??

അത് കൊണ്ട് വിയോജിപ്പുകൾ തീർച്ചയായും പറയും.. വിയോജിപ്പുകൾ ഇല്ലാതെ എല്ലാ ഏമാന്മാരും ‘സ.. സ.. സ’ മൂളി രണ്ട് സ്റ്റേറ്റിലെ ഇടത് പക്ഷത്തിന്റെ പതിനാറടിയന്തിരം നടത്തിയിട്ടുണ്ടല്ലോ. അത്രയും കിട്ടിയത് പോരെ..നിങ്ങളെ പിന്തുണയ്ക്കുന്നവർ നിങ്ങളെ ഒന്ന് വിമർശിച്ചാൽ അപ്പോഴേക്കും ക്രിമിനൽ സംഘം ആവുമോ.. പാർട്ടി ദ്രോഹികൾ ആവുമോ. എനിക്ക് റഹിമിന്റെ ഒരു ഗുഡ് സർട്ടിഫിക്കറ്റും വേണ്ട.. പാർട്ടിയുടെ ശമ്പളവും വെണ്ട..പറയാനുള്ളത് പറയും..നന്മകൾ പ്രചരിപ്പിക്കുകയും ചെയ്യും.. അപ്പൊ ശരി by..ഇതായിരുന്നു ആ ഫേസ്ബുക് പോസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *

Previous post വിങ്ങിപ്പൊട്ടി നന്ദുവിന്റെ അമ്മയുടെ വാക്കുകൾ, ക ണ്ണീരാകുന്നു
Next post ബ്ലാക്ക് ഫംഗസിനെ കുറിച്ച് അറിയേണ്ടതെല്ലാം? രോഗം എങ്ങനെ കണ്ടെത്താം; മുൻകരുതലുകൾ മാർഗ നിർദേശങ്ങൾ