കേരളത്തിന്റെ അടുത്ത ടീച്ചറമ്മ..ആർ ബിന്ദു, അഭിനന്ദങ്ങൾ

Read Time:7 Minute, 3 Second

കേരളത്തിന്റെ അടുത്ത ടീച്ചറമ്മ..ആർ ബിന്ദു, അഭിനന്ദങ്ങൾ

ടീച്ചർ ‘അമ്മ ഇല്ലാത്ത മന്ത്രിസഭയെ കുറിച്ചു പലർക്കും ഇന്നലെ വിഷമം ഉണ്ടായിരുന്നു. സത്യപ്രതിജ്ഞ കഴിഞ്ഞു റ്റീച്ചർ ‘അമ്മ ഇ മന്ത്രിസഭയിൽ ഉണ്ടാകില്ല എന്ന വാർത്ത വന്നപ്പോൾ കേരളക്കര ഒന്നാകെ ഞെട്ടി. ആരോഗ്യ മേഖല സുരക്ഷിതമായി കൊണ്ടുപോയിരുന്നു കെ കെ ശൈലജ റ്റീച്ചർ ഇ പ്രാവശ്യത്തെ മന്ത്രിസഭയിൽ ഇല്ല. ലോകത്തിലെ ഒന്നാം നമ്പർ മാഗസിൻ vouge വരെ കവർ ഫോട്ടോ ആക്കിയ കെ കെ ശൈലജ റ്റീച്ചർ ഇനി മന്ത്രിസഭയിൽ ഇല്ല. ഇത് കേരളക്കരയെ അകെ വിഷമത്തിൽ എത്തിച്ച വാർത്ത തന്നെ ആയിരുന്നു.

കേരളം ഒട്ടാകെ ചോദിച്ച ചോദ്യം എന്തുകൊണ്ട് റ്റീച്ചർ ‘അമ്മ ഇവട്ടം മന്ത്രിസഭയിൽ ഇല്ല എന്നുള്ള ചോദ്യം ആയിരുന്നു. ഞങ്ങൾക്ക് റ്റീച്ചർ അമ്മയെ തിരിച്ചു വേണം എന്ന് പറഞ്ഞു ക്യാമ്പയ്‌ഗൻ തന്നെ ഉണ്ടായിരുന്നു. ഇന്നലത്തെ എല്ലാ വാർത്ത ചാനലുകളുടെയും, ഇന്നത്തെ എല്ലാ പ്ര മാധ്യമങ്ങളുടെയും ഹെഡ് ലൈൻ ശൈലജ റ്റീച്ചർ എന്തുകൊണ്ട് മന്ത്രിസഭയിൽ ഇല്ല! എന്ന് തന്നെ ആയിരുന്നു.

പക്ഷെ ഇന്ന് എല്ലാവർക്കും എല്ലാ മേഖലയും തരം തിരിച്ചു കൊടുത്തപ്പോൾ, മന്ത്രിസഭ ഉറപ്പു കൊടുക്കുകയാണ് നിങ്ങളുടെ റ്റീച്ചർ ‘അമ്മ എവിടെയും പോയിട്ടില്ല എന്ന്. ഇപ്രാവശ്യം മന്ത്രിസഭയിൽ ഒരു റ്റീച്ചർ ‘അമ്മ ഉണ്ട്. ഇ വർഷത്തെ പിണറായി മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഇ വട്ടത്തെ റ്റീച്ചർ ‘അമ്മ. തൃശ്ശൂരിന്റെ പ്രഥമ വനിത മേയർ ആയി തിളക്കമാർന്ന പ്രവർത്തനം കാഴ്ചവെച്ച പ്രൊഫസർ ആർ ബിന്ദു ഇനി കേരള മന്ത്രിസഭയിലെ അംഗം. പതിനാറാം കേരള മന്ത്രിസഭയിലാണ് ആർ ബിന്ദു മന്ത്രി ആയതു.

തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷന്റെ മുൻ മേയർ ആണ് ആർ. ബിന്ദു. തൃശൂരിലെ ശ്രീ കേരളവർമ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറർ കൂടി ആയിരുന്നു ബിന്ദു. ഇന്ത്യൻ പാർലമെന്റ് മെമ്പറും മാർക്സിസ്റ്റ് പാർട്ടിയുടെ അഖിലറ്റിന്ത്യാ നേതാവും, എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ ഭാര്യയാണ് ബിന്ദു. 2021-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ഇ വട്ടം തന്റെ കന്നിയങ്കത്തിൽ കേരള നിയമ സഭയിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടതു.

തൃശൂരിന്റെ പ്രഥമ വനിതാ മേയറായി തിളക്കമാർന്ന പ്രവർത്തനം കാഴ്ചവച്ച പ്രൊഫ. ആർ ബിന്ദു ഇനി കേരള മന്ത്രിസഭയിൽ അംഗമാകും. പതിനാറാം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിലാണ്‌ ആർ ബിന്ദു മന്ത്രിയാകുക. ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായ ആർ ബിന്ദു കന്നിയങ്കത്തിൽ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽനിന്നാണ് നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐ എം തൃശൂർ ജില്ലാകമ്മിറ്റി അംഗമാണ്. തൃശൂർ കേരളവർമ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും പ്രിൻസിപ്പൽ ഇൻ ചാർജുമായിരുന്നു. ഈ തസ്തികയിൽനിന്ന് രാജിവച്ചാണ് ഇരിങ്ങാലക്കുടയിൽനിന്ന് ജനവിധി തേടിയത്. അതുകൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസ മേഖല ആർ ബിന്ദുവിന്റെ കൈകളിൽ ഭദ്രമാണ് എന്ന് കേരളക്കര ഒട്ടാകെ വിശ്വസിക്കുന്നുണ്ട്.

ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്കൂൾ, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ്, കലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് ഇംഗ്ലീഷ്, ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തിൽ റാങ്കോടുകൂടി ബിരുദാനന്തരബിരുദം, എംഫിൽ, പിഎച്ച്ഡി ബിരുദങ്ങളും ആർ ബിന്ദു നേടിയിട്ടുണ്ട്.

സിപിഐ എം ഇരിങ്ങാലക്കുട ഏരിയാകമ്മിറ്റി അംഗവും ഇരിങ്ങാലക്കുട നാഷണൽ ഹൈസ്കൂൾ മുൻ പ്രധാനാധ്യാപകനുമായ എൻ രാധാകൃഷ്ണനാണ് പിതാവ്, അമ്മ കെ കെ ശാന്തകുമാരി മണലൂർ ഗവ. ഹൈസ്കൂളിലെ പ്രധാന അധ്യാപികയുമായിരുന്നു. എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ ഭാര്യയാണ്. മകൻ വി ഹരികൃഷ്ണൻ മഞ്ചേരി ജില്ലാ കോടതിയിൽ അഭിഭാഷകനാണ്.

എസ്എഫ്ഐ യുടെ സംസ്ഥാന വിദ്യാർഥിനി സബ് കമ്മിറ്റി കൺവീനറായിരുന്ന ആർ ബിന്ദു, കലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗമായിരുന്നു. സർവകലാശാലാ സെനറ്റിലും അംഗമായി പ്രവർത്തിച്ചു. സ്കൂൾ വിദ്യാർഥികൾക്കുവേണ്ടി മാതൃഭൂമി വാരിക നടത്തിയ സംസ്ഥാനതല ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ സംസ്ഥാന യൂണിവേഴ്സിറ്റിതലത്തിൽ കലാസാഹിത്യ രംഗങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചു. കഥകളിയിലും ചെറുകഥാ രചനയിലും യൂണിവേഴ്സിറ്റിതലത്തിൽ തുടർച്ചയായി ജേതാവായിരുന്നു.

ബിന്ദുവിന് തിളങ്ങാൻ പറ്റുന്ന വകുപ്പ് തന്നെയാണ് സർക്കാർ നൽകിയത്, ഉന്നത വിദ്യാഭ്യാസം. പഠിക്കുന്ന കാലം തൊട്ടു പാർട്ടിക്ക് വേണ്ടി പഠനത്തിലൂടെയും, കലയുടെയും പോരാടിയ ഒരു സഖാവ് തന്നെയാണ് ആർ ബിന്ദു. എന്തായാലും ഇനി ഉന്നത വിദ്യാഭ്യാസ മന്ത്രിക്കു അഭിവാദ്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Previous post പാലക്കാട് ഡ്യൂട്ടിക്കിടയിൽ നേഴ്സിന്‌ സംഭവിച്ചത്, നടുങ്ങി സഹപ്രവർത്തകർ
Next post വിങ്ങിപ്പൊട്ടി നന്ദുവിന്റെ അമ്മയുടെ വാക്കുകൾ, ക ണ്ണീരാകുന്നു