ലോക്ക് ഡൗണിൽ മുള വീടൊരുക്കി, സോഷ്യൽ മീഡിയയിൽ താരമായി മുളവീട്

Read Time:3 Minute, 50 Second

ലോക്ക് ഡൗണിൽ മുള വീടൊരുക്കി, സോഷ്യൽ മീഡിയയിൽ താരമായി മുളവീട്

ഇപ്പോളത്തെ കൊ റോ ണ സാഹചര്യത്തിൽ തുടർന്ന് ജോലിയും വരുമാനവും നിലച്ചപ്പോൾ മുള ഉപയോഗിച്ച് അതി മനോഹരമായ രീതിയിൽ വീട് ഉണ്ടാക്കി കൊണ്ട് സോഷ്യൽ മീഡിയയിൽ യുവാവ് തരംഗമാകുന്നു. കാഞ്ചിയാർ കൽത്തൊട്ടി അരിയപ്പാറയിൽ രതീഷ് ആണ് കുറഞ്ഞ ചെലവിൽ വീടൊരുക്കി ഇതിനോടകം ശ്രദ്ധേയമായത്. സ്വീകരണ മുറി അടക്കം, 3 മുറികളാണ് ഈ വീട്ടിൽ ഉള്ളത്.

Also read : നദിയിലെ പെട്ടി എടുക്കരുതെന്ന് എല്ലാരും പറഞ്ഞിട്ടും കേട്ടില്ല! തുറന്ന വള്ളക്കാരനടിച്ചത് ഡബിൾലോട്ടറി

കട്ടിലുകളും ഇരിപ്പിടങ്ങലും എല്ലാം മുളയിൽ തന്നെയാണ് നിർമിച്ചിരിക്കുന്നത്. മുറ്റത്ത് ചെടികൾ നട്ടിരിക്കുന്നതും മുളയുടെ കുറ്റികളിലാണ്. റോഡിൽ നിന്ന് മുറ്റത്തേക്ക് ഇറങ്ങുന്ന വഴിയുടെ ഇരുവശവും മുളയുടെ കുറ്റികൾകൊണ്ട് ഇവിടെ അലങ്കരിച്ചിട്ടുമുണ്ട്.

6 മാസം മുൻപ് വാങ്ങിയ 20 സെന്റ് സ്ഥലത്ത് വീടു നിർമിക്കാൻ ശ്രമം ആരംഭിച്ചപ്പോഴാണ് മുളവീട് എന്ന ആശയം ഉദിച്ചത്. അച്ചൻകോവിലിലെ ഒരു സുഹൃത്തിന്റെ വീടാണ് പ്രചോദനമായത് എന്നും രതീഷ് പറയുന്നു. മുളവീട് എന്ന ആശയത്തിന് ഭാര്യ സവിതയും മക്കളായ അശ്വിനും അർജുനും പിന്തുണയേകിയതോടെ നിർമാണം ആരംഭിക്കാൻ തീരുമാനിക്കുക തന്നെ ആയിരുന്നു.

Also read : തനി നാടൻ പെൺകുട്ടിയായി ദുർഗ കൃഷ്ണ!!! വൈറൽ ഫോട്ടോഷൂട്ട് കാണാം

25000 രൂപ നിർമാണ ചെലവ് കണക്കാക്കിയായിരുന്നു മുന്നോട്ടു പോയത്. ഉപ്പുതറ കാക്കത്തോട്ടിൽ നിന്ന് പാസ് എടുത്ത് മുള എത്തിക്കാനും മേൽക്കൂര മേയാൻ ആവശ്യമായ ഷീറ്റും മറ്റും വാങ്ങാനുമാണ് പണം ഏറിയ പങ്കും ചെലവായത്.

ഏകദേശം 150 മുളകൾ ഉപയോഗിച്ച് 17 ദിവസം കൊണ്ടാണ് ഇ മുല വീടിന്റെ നിർമാണം പൂർത്തിയാക്കിയത്. അയൽവാസിയായ ബാബുവിന്റെ സഹായവും ലഭ്യമാക്കിയായിരുന്നു നിർമാണം. മണ്ണ് നീക്കം ചെയ്ത് തറ കെട്ടിയതും മുള പാകപ്പെടുത്തി എടുത്തതുമെല്ലാം രതീഷ് ഒറ്റക്കു തന്നെയാണ്.

Also read : സാരിയിൽ സുന്ദരിയായി ബിഗ്‌ബോസ് താരം രമ്യ പണിക്കർ…

ഓട്ടോ റിക്ഷ ഡ്രൈവിങ്, പെയിന്റിങ്, ലോഡിങ്, തടിപ്പണി തുടങ്ങിയ ജോലികളെല്ലാം ചെയ്താണ് രതീഷ് മുന്നോട്ടു പോകുന്നത്. വീട് തയാറാക്കിയതിന്റെ ബാക്കിയുള്ള ഭാഗത്ത് ഏലം ഉൾപ്പെടെയുള്ള കൃഷികളാണ് ഇപ്പോൾ . ഈ കുടുംബത്തിന്റെ മുള വീടിന് മികച്ച പിന്തുണയാണ് സോഷ്യൽ മീഡിയ വഴി ലഭിച്ചു ഇതിനോടകം കൊണ്ടിരിക്കുന്നത്.

Also read : നിനക്ക് അഹങ്കാരമാണ്! റേഷൻ കിറ്റിന്റെ പേരിൽ പരാതിയുമായി 7ാം ക്ലാസുകാരിയുടെ കത്ത് മുഖ്യമന്ത്രിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Previous post നദിയിലെ പെട്ടി എടുക്കരുതെന്ന് എല്ലാരും പറഞ്ഞിട്ടും കേട്ടില്ല! തുറന്ന വള്ളക്കാരനടിച്ചത് ഡബിൾലോട്ടറി
Next post നാട്ടു വൈദ്യൻ  മോഹനൻ വൈദ്യർ അന്തരിച്ചു; ബന്ധുവീട്ടിൽ കുഴഞ്ഞുവീണ് മരണം