നാട്ടു വൈദ്യൻ  മോഹനൻ വൈദ്യർ അന്തരിച്ചു; ബന്ധുവീട്ടിൽ കുഴഞ്ഞുവീണ് മരണം

Read Time:5 Minute, 40 Second

നാട്ടു വൈദ്യൻ  മോഹനൻ വൈദ്യർ അന്തരിച്ചു; ബന്ധുവീട്ടിൽ കുഴഞ്ഞുവീണ് മരണം

നാട്ടുവൈദ്യൻ മോഹനൻ വൈദ്യർ (65) അന്തരിച്ചു. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മ ര ണം സംഭവിച്ചു. ആലപ്പുഴ സ്വദേശിയാണ് മോഹനൻ വൈദ്യർ. കൊ വി ഡ് പരിശോധന അടക്കം നടത്തിയ ശേഷമായിരിക്കും മൃ ത ദേ ഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കുക. നാട്ടുമരുന്നുകൾ പ്രചരിപ്പിച്ചിരുന്ന മോഹനൻ വൈദ്യരുടെ ചികിത്സാ രീതികൾക്ക് എതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.

Also read : നദിയിലെ പെട്ടി എടുക്കരുതെന്ന് എല്ലാരും പറഞ്ഞിട്ടും കേട്ടില്ല! തുറന്ന വള്ളക്കാരനടിച്ചത് ഡബിൾലോട്ടറി

കൊ വി ഡ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് വ്യാജ ചികിത്സ നടത്തിയതിനെ തുടർന്ന് മോഹനൻ വൈദ്യരെ പൊലീസ് മുൻപ് അ റ സ്റ്റ് ചെയ്തിട്ടുണ്ട്. തൃശ്ശൂർ പട്ടിക്കാട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിന് ലൈസൻസ് ഇല്ലെന്നും കണ്ടെത്തിയിരുന്നു. ചികിത്സ നടത്തുന്നവർക്ക് മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തുകയും വിതരണം ചെയ്ത മരുന്നുകൾക്ക് കൃത്യമായ പേരോ വിവരങ്ങളോ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ അന്ന് വ്യക്തമാക്കിയിരുന്നു. അശാസ്ത്രീയമായ രീതിയിലായിരുന്നു പല രോഗികളേയും മോഹനൻ വൈദ്യർ ചികിത്സിച്ചതെന്നായിരുന്നു പൊ ലീ സ് കണ്ടെത്തൽ.

രണ്ട് ദിവസമായി മോഹനൻ വൈദ്യരും മകനും ബന്ധുവീട്ടിൽ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരങ്ങൾ. രാവിലെ തന്നെ മോഹനൻ വൈദ്യർക്ക് പനിയും ശ്വാസ തടസവും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നി പ്പ വൈറസിന്റെ വ്യാപന ഘട്ടത്തിൽ അണ്ണാനും വവ്വാലും ചപ്പിയ പഴങ്ങൾ കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിലൂടെയും മഞ്ഞപ്പിത്തം പോസിറ്റീവ് റിസൾട്ട് ലഭിച്ചെന്ന് പറയുന്ന ഒരു വ്യക്തിയുടെ രക്തം കുടിക്കുന്ന വിഡിയോയിലൂടെയും നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങിരുന്നു.

Also read : തനി നാടൻ പെൺകുട്ടിയായി ദുർഗ കൃഷ്ണ!!! വൈറൽ ഫോട്ടോഷൂട്ട് കാണാം

രണ്ടു ദിവസം മുന്പാണ് ഇദ്ദേഹം ബന്ധുവീട്ടിലെത്തിയത്. അർബുദം പോലുള്ള ഗുരുതര രോഗത്തിന് ഇദ്ദേഹത്തിന്റെ ചികിത്സാ രീതികളും അഭിപ്രായങ്ങളും പലപ്പോഴും വിവാദത്തിന് ഇടയാക്കിയിരുന്നു. മോഹനൻ നായർ എന്നാണ് യഥാർഥ പേര്. അലോപതി ചികിത്സാ രീതികളെ ശക്തമായി വിമർശിച്ചിരുന്ന മോഹനൻ വെെദ്യർക്ക് എതിരെ വ്യാജ ചികിത്സ നടത്തിയെന്ന പേരില് നിരവധി കേ സു കളുണ്ട്. കോ വി ഡിന് അനധികൃത ചികിത്സ നടത്തിയതിന് അ റ സ്റ്റി ലായിരുന്നു.

ഇരുപതു വയസുമുതൽ പ്രകൃതി ചികിൽസ നടത്തുന്ന ആളായിരുന്നു മോഹനൻ വൈദ്യർ. പത്താംക്ലാസ് മാത്രമാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത. പരമ്പരാഗതമായാണ് നാട്ടുവൈദ്യം അഭ്യസിച്ചത്. മരുന്നു കുറിച്ചുകൊടുക്കാറില്ല. പ്രകൃതിജീവനം, ഭക്ഷണക്രമം എന്നിവയിലൂടെ രോഗം ഭേദമാക്കാമെന്ന ആശയത്തിൽ ഊന്നിയാണ് പ്രവർത്തനം. അപൂർവവും ചികിൽസിച്ചുമാറ്റാൻ കഴിയാത്തതുമായ രോഗങ്ങൾക്കാണ് ചികിൽസ നൽകിയിരുന്നതെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ, പല ചികിത്സകളും വിവാദത്തിൽ കലാശിച്ചു

ചികിത്സ നടത്തിയ ഒന്നര വയസുകാരിയായ കുട്ടി മരിക്കാനിടയാക്കിയതിനെ തുടർന്ന് കായംകുളം പൊലീസ് നേരത്തെ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്ന കുഞ്ഞ് മോഹനന്റെ അശാസ്ത്രീയ ചികിത്സ കൊണ്ട് മരിച്ചു എന്ന് പരാതി ഉയർന്നിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ ആരോഗ്യമന്ത്രി കെകെ ശൈലജ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതിനു പിന്നാലെയാണ് പൊലീസ് ന ര ഹ ത്യ ക്ക് കേ സെ ടുത്തത്.

Also read : ലോക്ക് ഡൗണിൽ മുള വീടൊരുക്കി, സോഷ്യൽ മീഡിയയിൽ താരമായി മുളവീട്

Leave a Reply

Your email address will not be published. Required fields are marked *

Previous post ലോക്ക് ഡൗണിൽ മുള വീടൊരുക്കി, സോഷ്യൽ മീഡിയയിൽ താരമായി മുളവീട്
Next post ചുവപ്പ് സാരിയിൽ ക്യൂട്ടായി ഹണി റോസ്; വീഡിയോ പങ്കുവച്ച് താരം..