പ്രസവത്തിൽ വേലക്കാരി മരിച്ചപ്പോൾ അറബി കുഞ്ഞിനെ ദത്തെടുത്തു പിന്നാലെ ഭാര്യ പ്രസവിച്ചപ്പോൾ..

Read Time:4 Minute, 3 Second

പ്രസവത്തിൽ വേലക്കാരി മരിച്ചപ്പോൾ അറബി കുഞ്ഞിനെ ദത്തെടുത്തു പിന്നാലെ ഭാര്യ പ്രസവിച്ചപ്പോൾ..

സൗദിയിൽനിന്ന് ഇപ്പോൾ എത്തുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സൗദി അറേബ്യയിൽ അൽ ജോഫിൽ ആയിദ് അൽ ഷമാരി എന്ന സൗദി പൗരൻ ന്റെ വീട്ടിൽ ഹൗസ് ഡ്രൈവറായി ചെയ്യുകയാണ് ഹസ്സൻ ആബിറിൻ എന്ന ബംഗ്ലാദേശ് സ്വദേശി. മൂന്നുവർഷം മുമ്പാണ് ഹസൻ വിവാഹം കഴിച്ചത്.

കേന്ദ്ര അനുമതി ലഭിച്ചു ഒരു വർഷം 6000 രൂപ അക്കൗണ്ടിലെത്തും, കേരളത്തിൽ ഭൂമിയുള്ളവർ ഇങ്ങനെ ചെയ്യണം

വിവാഹശേഷം ഭാര്യയെയും ആയിദ് അൽ ഹമാരിയുടെ വീട്ടിലേക്ക് കൊണ്ടുവന്ന ഹസന്റെ ഭാര്യ വീട്ടിൽ വീട്ടിൽ ജോലിക്കാരിയായി മാറി. രണ്ടുപേരും ആ വീട്ടിൽ തന്നെ ജോലി ചെയ്തു കഴിയുന്നതിനിടയിൽ ഹസന്റെ ഭാര്യ ഗർഭിണി ആവുകയും. അൽജഫ് ആശുപത്രിയിൽ ഒരു പെൺകുഞ്ഞിനു ജന്മം നൽകുകയും ചെയ്തു. ജീവിതത്തിലേക്ക് കടന്നു വന്ന ആദ്യത്തെ കുഞ്ഞിനെ അവർ റഹ്മ എന്ന് വിളിച്ചു.

എന്നാൽ ആ സന്തോഷത്തിന് ദിവസങ്ങൾ മാത്രമാണ് ആയുസ് ഉണ്ടായിരുന്നത്. ഓപ്പറേഷനിലൂടെ ആണ് റഹ്മയേ പുറത്തെടുത്തത്. ഇതിനിടെ അമ്മയുടെ സ്ഥിതി ഗുരുതരമാവുകയും അവൾ കോമിലേക്ക് വീഴുകയും ചെയ്തു. പിന്നാലെ പ്രസവിച്ച ഒരു ആഴ്ച കഴിഞ്ഞപ്പോൾ ഹസന്റെ ഭാര്യ മരിച്ചു.

പ്രസവസമയത്തെ സങ്കീർണതകൾ തുടർന്നായിരുന്നു മരണം. ഭാര്യയുടെ മൃതദേഹം അൽജഫിൽ തന്നെ ഖബറടക്കി. എന്നും ഖബറിനരികെ നിറകണ്ണുകളോടെ ഹസൻ പ്രാർത്ഥിച്ചു… ആദ്യ പ്രസവത്തിൽ ഭാര്യയെ നഷ്ടപ്പെട്ട വേദനയോടൊപ്പം ദിവസങ്ങൾമാത്രം പ്രായമുള്ള കുഞ്ഞിനെ എങ്ങനെ വളർത്തും എന്നറിയാതെ ഹസൻ സങ്കടപ്പെട്ടു.

ഈ 3 വയസുകാരിയുടെ പാട്ട് കേട്ട് കണ്ണുതള്ളി സോഷ്യൽമീഡിയ; എന്ത് നല്ല സ്വരം.. കണ്ണുകിട്ടാതിരിക്കട്ടെ..

ദിവസങ്ങൾമാത്രം പ്രായമുള്ള കുഞ്ഞിന്റെ ഭാവിയോർത്ത് ആശകപ്പെടുബോഴാണ് സ്പോൺസർ ആയിദ് അൽ ഷമാരി ഹസനെ വിളിച്ചത്. കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചു. തന്റെ മക്കൾക്കൊപ്പം റഹ്മയും വളരുമെന്ന് അദ്ദേഹം ആശ്വസിപ്പിച്ചു. അപ്പോഴേക്കും സ്പോൺസറുടെ ഭാര്യ ഉമ്മുസേ ഒരു ആൺ കുഞ്ഞിന് ജന്മo നൽകിയിരുന്നു.

തുടർന്ന് രണ്ടു കുഞ്ഞുങ്ങളെയും സ്പോൺസറുടെ ഭാര്യയെ മുലയൂട്ടി വളർത്തി കഴിഞ്ഞ ഒന്നര വർഷങ്ങളായി റഹ്മയേ സ്വന്തം മകളായി കണ്ടുകൊണ്ട് അവർ വളർത്തുകയാണ്. മകളുടെ കളിയും ചിരിയും ആസ്വദിച്ച് ഹസനും ആ വീട്ടിൽ തുടരുന്നു. ഇസ്ലാമിൽ ദത്തെടുക്കൽ അനുവദനീയമാണ്.

കുട്ടികൾക്ക് രണ്ടുവയസോ അതിൽ കുറവ് പ്രായമുണ്ടെങ്കിലും ദത്തെടുക്കപ്പെട്ട അമ്മ നേരിട്ട് ഒരു പകലോ രാത്രിയും അല്ലെങ്കിൽ തൽഫലമായി അഞ്ചു തവണ മുല ഊട്ടുകയാണെങ്കിൽ കുട്ടി പുതിയ കുടുംബത്തിലേക്ക് മഹറമാകും

ഭാഗ്യവാനെ പോ ലീസ് പൊക്കി, കാരണമറിഞ്ഞപ്പോൾ ചിരി അടക്കാനാവാതെ നാട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭാഗ്യവാനെ പോ ലീസ് പൊക്കി, കാരണമറിഞ്ഞപ്പോൾ ചിരി അടക്കാനാവാതെ നാട്ടുകാർ
Next post മകൻ നന്ദുവിനോട് യാത്ര പറഞ്ഞിറങ്ങിയ ലിപിന, അമ്മയെ കാത്തിരുന്ന നന്ദുവിനെ തേടി എത്തിയ വാർത്ത