മലയാളികൾക്ക് മുഴുവൻ അഭിമാനം ആയ ഗായകൻ – പൊട്ടിക്കരഞ്ഞു സംഗീതലോകം അപ്രതീക്ഷിതമായ വിയോഗം

Read Time:5 Minute, 7 Second

മലയാളികൾക്ക് മുഴുവൻ അഭിമാനം ആയ ഗായകൻ – പൊട്ടിക്കരഞ്ഞു സംഗീതലോകം അപ്രതീക്ഷിതമായ വിയോഗം

ബോളിവുഡിലെ പ്രശസ്ത ഗായകനും മലയാളിയുമായ കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചു. അൻപത്തി മൂന്നു വയസ്സായിരുന്നു. കെ.കെ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. കൊൽക്കത്തയിൽ നടന്ന ഒരു സം​ഗീത പരിപാടിക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ അ ന്ത്യം സംഭവിച്ചത്. കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിൽ ഇന്നലെ രാത്രിയിൽ നടന്ന സംഗീത പരിപാടിക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലിന്റെ ​ഗോവണിപ്പടിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു.

ബോധം കെടുത്തിയ ശേഷം പതിനാറുകാരനെ ചെയ്തത് കണ്ടോ? നടന്നതറിഞ്ഞ് നടുങ്ങി വീട്ടുകാർ

ഉടൻ തന്നെ അദ്ദേഹത്തെ തെക്കൻ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെകെയുടെ നി ര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം നിരവധി പ്രമുഖർ അ നുശോചനം അറിയിച്ചു.

തൃശൂർ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ലാണ് ജനനം. ഡൽഹിയിൽ ജനിച്ചു വളർന്ന കൃഷ്ണകുമാറിന് മലയാളം എഴുതാനും വായിക്കാനും അറിയില്ലെങ്കിലും നന്നായി സംസാരിച്ചിരുന്നു. 3500ൽ അധികം പരസ്യ ചിത്രഗാനങ്ങൾക്ക് വേണ്ടി പാടി.

ഗോപിസുന്ദറിന്റെ പിറന്നാളിൽ വൈറലായി അമൃതയുടെ അനുജത്തി അഭിരാമിയുടെ വാക്കുകൾ

ടെലിവിഷൻ സീരിയലുകൾക്കായും പാടിയിട്ടുള്ള കെ കെയെ ലോകമറിഞ്ഞത് മാച്ചിസ് എന്ന ഗുൽസാർ ചിത്രത്തിലെ ‘ഛോടായേ ഹം വോ ഗലിയാം’ എന്ന ഗാനത്തോടെയാണ്. ഹം ദിൽ ദേ ചുകെ സനം എന്ന ചിത്രത്തിലെ ‘തടപ് തടപ്’ എന്ന ഗാനവും തൂ ആഷികി ഹെ (ജങ്കാർ ബീറ്റ്‌സ്), ആവാര പൻ (ജിസം), ഇറ്റ്‌സ് ദ ടൈം ഫോർ ഡിസ്‌കോ (കൽ ഹോ നാ ഹോ) എന്നീ ഗാനങ്ങളും കെകെ എന്ന ​ഗായകന് പ്രശസ്തി നേടിക്കൊടുത്തു.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ആസാമീസ്, ഗുജറാത്തി എന്നീ ഭാഷകളിൽ പാടിയിട്ടുണ്ട്. മലയാളിയായ കെകെ പക്ഷെ ഒരേയൊരു ​ഗാനമാണ് മലയാളത്തിൽ പാടിയിരിക്കുന്നത്. പൃഥ്വിരാജ് നായകനായ പുതിയമുഖം എന്ന ചിത്രത്തിലെ രഹസ്യമായ് എന്ന ​ഗാനമാണത്.

ഒരുപാട് ആഗ്രഹിച്ചു ദർശനയെ വിവാഹം കഴിച്ച വിജയ് യേശുദാസ് – ഒടുവിൽ വിവാ ഹമോചനം

1991 ൽ ജ്യോതിയെ വിവാഹം കഴിച്ച കെകെയ്ക്ക് രണ്ട് മക്കളാണ് ഉള്ളത്. മകനായ നകുൽ ഗായകനാണ് കെകെയ്ക്കൊപ്പം ഹംസഫർ എന്ന ആൽബത്തിലെ മസ്തി എന്ന ഗാനം നകുൽ ആലപിച്ചിട്ടുണ്ട്. താമര കുന്നത്താണ് മകൾ

അഞ്ച് ഫിലിംഫെയർ അവാർഡുകൾ നേടിയ കെകെ. തമിഴ് കന്നഡ സിനിമ രംഗത്തും നിരവധി അവാർഡ് വാങ്ങിയിട്ടുണ്ട്. 2012 ൽ മലയാളത്തിൽ ഈണം സ്വരലയ സിംഗർ ഓഫ് ദ ഇയർ അവാർഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

നാടിന് തന്നെ കണ്ണീരായി അനാമിക, സംഭവിച്ചത് കണ്ടോ

ഗായകൻ കിഷോർ കുമാറും സംഗീത സംവിധായകൻ ആർ. ബർമനും എന്നിവർ തന്നെ ഏറെ സ്വാദീനിച്ചതായി പലപ്പോഴും കെകെ തന്നെ പറഞ്ഞിട്ടുണ്ട്. മൈക്കൽ ജാക്‌സൺ, ബില്ലി ജോയൽ, ബ്രയാൻ ആഡംസ്, ലെഡ് സെപ്പെലിൻ എന്നിവരും കെകെയുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര ഗായകരായിരുന്നു.

ഒരു ഗായകന്റെ മുഖം പ്രധാനമായി കാണേണ്ടത് പ്രധാനമല്ലെന്ന് കെകെ പലപ്പോഴും പറഞ്ഞു. “ഗായകൻറെ ശബ്ദം കേൾക്കണം” എന്നതാണ് പ്രധാന കാര്യം എന്ന് താൻ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പല അഭിമുഖങ്ങളിൽ പറഞ്ഞു. സംഗീതത്തിൽ ഔപചാരികമായ പരിശീലനമൊന്നും നേടാത്ത വ്യക്തിയായിരുന്നു കെ കെ.

ഹൃദയം തൊട്ട് ഒരച്ഛന്റെ കുറിപ്പ്, സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഹൃദയം തൊട്ട് ഒരച്ഛന്റെ കുറിപ്പ്, സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
Next post KKയുടെ സംഗീത പരിപാടിക്കിടെ സംഭവിച്ചത്, നടുക്കം മാറാതെ ആരാധകർ