പൊട്ടിക്കരഞ്ഞു കുടുംബം – ആ യാത്ര അവസാനത്തേത് എന്നു അശ്വിൻ അറിഞ്ഞിരുന്നില്ല

Read Time:3 Minute, 11 Second

പൊട്ടിക്കരഞ്ഞു കുടുംബം – ആ യാത്ര അവസാനത്തേത് എന്നു അശ്വിൻ അറിഞ്ഞിരുന്നില്ല

അരുണാചൽപ്രദേശിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടവരിൽ മലയാളി സൈനികനും . കാസർകോഡ് ചെറുവത്തൂർ കിഴേക്കമുറി കാട്ടുവളപ്പിൽ അശോകന്റെ മകൻ കെ വി അശ്വിൻ ആണ് അപകടത്തിൽ മരിച്ചത്. ഇരുപത്തിനാലു വയസ്സായിരുന്നു.

അമ്പരന്ന് പ്രേക്ഷകർ മേജർ രവി ആള് ചില്ലറക്കാരനല്ല – പോലീസിൽ ഹാജരാകാതെ മേജർ രവി

നാലുവർഷം മുമ്പാണ് ഇലക്ട്രോണിക്ക് ആൻഡ് മെക്കാനിക്കൽ വിഭാഗം എഞ്ചിനീയറായി അശ്വിൻ സേനയിൽ കയറിയത്. അവധിക്കു നാട്ടിൽ വന്ന അശ്വിൻ ഒരുമാസം മുമ്പാണ് തിരികെ പോയത്.

സെന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് മര ണവിവരം വീട്ടിൽ അറിയിച്ചത്. അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിലെ മിഗ്ഗിംഗ് ഗ്രാമത്തിന് സമീപം ഇന്നലെ രാലിലെയായിരുന്നു അപകടം നടന്നത്. രണ്ട് പൈലറ്റുമാരുൾപ്പെടെ അഞ്ചുപേരാണ് എച്ച്എഎൽ രുദ്ര എന്ന അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

രണ്ട് പ്രാവശ്യവും ക്ഷതം പറ്റിയത് ഒരേ സ്ഥലത്ത്, ആശങ്കയിൽ ഡോക്ടർമാർ, പ്രാർത്ഥനയിൽ കേരളക്കര

ഞായറാഴ്ചയ്ക്കുള്ളിൽ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് സൂചന. അരുണാചലലിലെ അപ്പർ സിയാംഗ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് ഇന്നലെ രാവിലെ ഹെലികോപ്റ്റർ തകർന്നു വീണത്. ആകെ അഞ്ച് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. കോപ്റ്ററിലുണ്ടായിരുന്ന അഞ്ചാമനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.

നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു അശ്വിൻ. ഓണം ആഘോഷിക്കുവാനായി നാട്ടിലെത്തിയ അദ്ദേഹം ഒരുമാസം മുൻപാണ് തിരികെ പോയത്. നാട്ടിലെത്തുമ്പോളെല്ലാം കായിക രംഗത്തും പൊതുരംഗത്തും ഏറെ സജീവമായിരുന്നു. പഠനത്തിലും മിടുക്കനായിരുന്നു അശ്വിൻ. പ്ലസ് ടുവിനു മുഴുവൻ വിഷയങ്ങളിലും എ+ നേടിയ ശേഷം കാസർഗോഡ് ഗവണ്മെന്റ് കോളേജിലെ ബിരുദ പഠനത്തിനിടയിലാണ് സൈന്യത്തിൽ പ്രവേശിച്ചത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാരും അടങ്ങുന്നതാണ് അശ്വിന്റെ കുടുംബം.

പ്രിയ സഖാവ് വി എസ് അച്യുതാനന്ദന്റെ ഇപ്പോഴത്തെ അവസ്ഥ! കണ്ണുനിറയിച്ച് പിറന്നാൾ ചിത്രങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രിയ സഖാവ് വി എസ് അച്യുതാനന്ദന്റെ ഇപ്പോഴത്തെ അവസ്ഥ! കണ്ണുനിറയിച്ച് പിറന്നാൾ ചിത്രങ്ങൾ
Next post വിഷ്ണുപ്രിയയോട് ചെയ്തത് വിവരിച്ച് ശ്യാംജിത്ത്..നടുങ്ങി മൊകേരിക്കാര്‍