രേണുവും ശ്രീറാമും വിവാഹിതരായി – അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്തു – ആശംസകൾ അറിയിച്ച് മലയാളികൾ

Read Time:4 Minute, 34 Second

രേണുവും ശ്രീറാമും വിവാഹിതരായി – അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്തു – ആശംസകൾ അറിയിച്ച് മലയാളികൾ

രേണു എസ് രാജിനെ താലികെട്ടി സ്വന്തമാക്കി ശ്രീറാം വെങ്കിട്ടരാമൻ. തമിഴ് ബ്രാഹ്‌മണാചാര പ്രകാരമായിരുന്നു ചടങ്ങുകൾ. മാധ്യമ പ്രവർത്തകരെ വിവാഹ വേദിക്ക് പുറത്ത് നിർത്താൻ പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിരുന്നു.

ആ നടി ഇവളാണ്, തു റന്നടിച്ചു വിജയ് ബാബു

വിവാഹം നടന്ന ചോറ്റാനിക്കരയിലെ കാറ്റാടി ഇവന്റ്‌സ് സെന്ററിലേക്ക് മാധ്യമ പ്രവർത്തകർ ആരും കയറുന്നില്ലെന്ന് ഉറപ്പിച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ബന്ധുകളല്ലാതെ വിഐപികൾ ആരും തന്നെ ചടങ്ങിന് എത്തിയതുമില്ല.

ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രാണ് ചടങ്ങിന് എത്തിയത്. ഇരുവരും ഒരേ സർവീസിലുള്ളതിനാൽ സൗഹൃദവലം ഒരു പോലെയാണ് അതിനാൽ വിവാഹശേഷം പ്രത്യേക വിരുന്നു സത്ക്കാരുമുണ്ടാകും എന്നാണ് സൂചന. മാധ്യമപ്രവർത്തകൻ ബഷീറിനെ കാ റിടിച്ച് കൊ ലപ്പെടുത്തിയ സംഭവത്തിൽ പ്ര തിയായി സ സ്പെൻഷനിലായ ശേഷം മടങ്ങിയെത്തിയ ശ്രീറാം ഇപ്പോൾ ആരോഗ്യവകുപ്പിൽ ജോയിൻ സെക്രട്ടറിയും കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽ എം.ഡിയുമാണ്.

ബിജിഷ ഒന്നേമുക്കാൽ കോടി ചിലവിട്ടത് എന്തിനെന്ന് കണ്ടെത്തി, നടുങ്ങി വീട്ടുകാർ

ആലപ്പുഴ ജില്ലാ കളക്ടറാണ് രേണു രാജ്. ശ്രീറാമിന്റെ ആദ്യവിവാഹവും രേണുവിന്റെ രണ്ടാമത്തേതുമാണ്. എം.ബി.ബി.എസിന് ഒപ്പം പഠിച്ച ഭഗതുമായായിരുന്നു രേണുവിന്റെ ആദ്യവിവാഹം. എം.ബി.ബി.എസ് ബിരുദത്തിന് ശേഷമാണ് ശ്രീറാമും രേണുവും സർവീസിലെത്തുന്നത്. ദേവികുളം സ ബ്കളക്ടായി ആദ്യം ശ്രീറാമും പിന്നീട് രേണുവും അനധികൃത കൈ യേറ്റങ്ങൾക്കെതിരെ സ്വീകരിച്ച നടപടികളും രാഷ്ട്രീയ നേതൃത്വങ്ങളുമായുള്ള ഏറ്റമുട്ടലും ഏറെ ശ്രദ്ധ നേടിയിരുന്നു.

കോട്ടയം ചങ്ങനാശേരി ഇത്തിത്താനം മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിന് സമീപം ശ്രീശൈലത്തിൽ എം കെ രാജശേഖരൻ നായരുടെയും വി എൻ ലതയുടെയും മൂത്തമകളാണ് രേണു. ബസ് കണ്ടക്ടറായിരുന്നു അച്ഛൻ.പ്രൈമറി തലം മുതൽ പഠനത്തിൽ മിടുക്കിയായിരുന്ന രേണു രാജ് ചങ്ങനാശേരി സെന്റ് തെരേസാസ് സ്‌കൂളിൽ നിന്നും 10ാം ക്ലാസ്സിൽ നിന്ന് 11ാം റാങ്കോടെ വിജയിച്ചു. തൃശൂരിൽ ഹയർസെക്കണ്ടറി പഠനം. 60ാം റാങ്കോടെ കോട്ടയം മെഡിക്കൽ കോളേജിൽ എംബിബിഎസിന് പ്രവേശനം നേടിയ രേണു 2014 ൽ മികച്ച വിജയത്തോടെ പഠനം പൂർത്തിയാക്കി.

ഡ്യൂക്ക് ബൈക്ക് വീട്ടിലേക്ക് ഇ ടിച്ചുകയറി, കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർത്ഥിനി മ രിച്ചു

പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഉന്നതനിലവാരം പുലർത്തിയ രേണു ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയും അഭ്യസിച്ചിട്ടുണ്ട്. 2012ൽ പേൾ ഓഫ് സെന്റ് തെരേസാസ് അവാർഡും മികച്ച പ്രാസംഗികയും കൂടിയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ പഠനകാലത്ത് വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു രേണു. തൃശൂർ,ദേവികുളം എന്നിവിടങ്ങളിൽ സബ്കളക്ടറായി തുടക്കത്തിലേ ശ്രദ്ധ നേടി.

ജന്മം നൽകിയ സന്തോഷത്തിൽ കുഞ്ഞിനെ നീക്കിയ അമ്മ കണ്ട കാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

Previous post ജന്മം നൽകിയ സന്തോഷത്തിൽ കുഞ്ഞിനെ നീക്കിയ അമ്മ കണ്ട കാഴ്ച
Next post വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ചെയ്തത് കണ്ടോ?