നേരിൽ കാണാൻ ഉടൻ വരും, തന്റെ വീട്ടിൽ വന്ന് താമസിക്കുവാൻ നഞ്ചിയമ്മയെ ക്ഷണിച്ച് സുരേഷ് ഗോപി

Read Time:2 Minute, 45 Second

നേരിൽ കാണാൻ ഉടൻ വരും, തന്റെ വീട്ടിൽ വന്ന് താമസിക്കുവാൻ നഞ്ചിയമ്മയെ ക്ഷണിച്ച് സുരേഷ് ഗോപി

അട്ടപ്പാടിയിലെ ഊരിൽനിന്ന്‌ നഞ്ചിയമ്മയുടെ പാട്ട്‌ ചുരമിറങ്ങി കഴിഞ്ഞു. ലിപി പോലുമില്ലാത്ത ഭാഷയിൽ നഞ്ചിയമ്മയുടെ ഉള്ളിൽനിന്നാണ്‌ ആ പാട്ട്‌ യാത്ര ആരംഭിച്ചത്. ആദിവാസി ഭാഷയും വേഷങ്ങളുമായി അട്ടപ്പാടിയുടെ ഹൃദയത്തിൽ നിന്നിറങ്ങിയ ആ പാട്ടിനൊപ്പം താളമിട്ട്‌ സഞ്ചരിക്കുകയാണ്‌ ഇന്ന്‌ മലയാളി.

ഇതൊന്നും കാണാൻ സച്ചി എന്ന ആ മഹാപ്രതിഭ ഇല്ലല്ലോ – പൊട്ടിക്കരഞ്ഞു ഭാര്യയും സഹോദരിയും

ഇപ്പോഴിതാ നഞ്ചിയമ്മയെ വീഡിയോ കോളിൽ വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് നടൻ സുരേഷ് ഗോപി. ദ്രൗപദി മുർമ്മു കഴിഞ്ഞാൽ ഇന്ത്യയിൽ ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യുന്നത് നഞ്ചിയമ്മയുടെ പേരാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

ഇങ്ങനൊരു ആദരവ് നഞ്ചിയമ്മയെ തേടിവരുമെന്ന് സത്യത്തിൽ താൻ വിചാരിച്ചില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി തന്റെ വീട്ടിൽ വന്ന് താമസിക്കാനും നഞ്ചിയമ്മയെ ക്ഷണിച്ചു. സംവിധായകൻ സച്ചി നേരിട്ടുവന്ന് സംസാരിക്കുന്നതു പോലെയാണ് തനിക്ക് തോന്നുന്നതെന്ന് മറുപടിയായി നഞ്ചിയമ്മ സുരേഷ് ഗോപിയെ അറിയിച്ചു.

ദേശീയ അവാർഡ് നേടിയ അപർണ ബാലമുരളിക്ക് മമ്മൂട്ടി അയച്ചത് കണ്ടോ

വളരെ സന്തോഷമുണ്ടെന്നും, സിനിമാ മേഖലയിൽ നിന്ന് ആദ്യമായി വീഡിയോ കോൾ വിളിക്കുന്നത് സുരേഷ് ഗോപിയാണെന്നും നഞ്ചിയമ്മ പറഞ്ഞു. നഞ്ചിയമ്മയെ കാണാൻ ഉടൻ വരുന്നുണ്ടെന്ന് പറഞ്ഞ സുരേ് ഗോപി, പ്രധാനമന്ത്രിയെ നേരിട്ട് വിളിക്കണമെന്നും ആവശ്യപ്പെട്ടു. മൊബൈൽ റേഞ്ചിന് കുറച്ചു പ്രശ്നമുണ്ടെന്ന് പറഞ്ഞപ്പോൾ അക്കാര്യം ബി എസ്എ ൻഎൽനെ അറിയിക്കാമെന്നും സുരേഷ് ഗോപി ഉറപ്പു നൽകി.

ഒരുമാസം കൊടുത്താൽ പോലും നഞ്ചമ്മയ്ക്ക് പാടാനാവില്ല, സംഗീതത്തെ ജീവിതമായി കാണുന്നവർക്ക് ഇത് അപമാനം, വിമർശനം

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരുമാസം കൊടുത്താൽ പോലും നഞ്ചമ്മയ്ക്ക് പാടാനാവില്ല, സംഗീതത്തെ ജീവിതമായി കാണുന്നവർക്ക് ഇത് അപമാനം, വിമർശനം
Next post മര ണം കവർന്നെടുത്ത പോലീസുകാരിയുടെ ഓർമ്മയിൽ വിതുമ്പി സഹപ്രവർത്തകർ