ദേശീയ അവാർഡ് നേടിയ അപർണ ബാലമുരളിക്ക് മമ്മൂട്ടി അയച്ചത് കണ്ടോ

Read Time:6 Minute, 3 Second

ദേശീയ അവാർഡ് നേടിയ അപർണ ബാലമുരളിക്ക് മമ്മൂട്ടി അയച്ചത് കണ്ടോ

സുരരൈ പോട്ര് എന്ന ചിത്രത്തിലെ ബോമ്മിയ്യായി അത്ഭുതപ്പെടുത്തിയ അപർണ ബാലമുരളിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു എന്നുള്ള വാർത്ത മലയാളത്തിലും അഭിമാന മുഹൂർത്തം സമ്മാനിക്കുന്നു. ആരാധകരുടെ അഭിനന്ദനങ്ങൾ നടിയെ തേടിയെത്തുമ്പോൾ അപ്രതീക്ഷിതമായി നടിക്ക് ലഭിച്ച ഫോണിലെ ടെക്സ്റ്റ് മെസേജ് നടിക്ക് തികച്ചും ആവേശമായി മാറുക ആയിരുന്നു.

മകനെ ഭർത്താവിന്റെ വീട്ടിലേക്ക് അയച്ച് വീണാ നായർ.. കണ്ണുനിറയുന്ന വീഡിയോ

മെഗാസ്റ്റാർ മമ്മൂട്ടിയാണ് അപര്ണക്കു അഭിനന്ദനങ്ങൾ അറിയിച്ചു ഫോണിലേക്കു ടെക്സ്റ്റ് മെസേജ് അയച്ചത്. ഇന്നുവരെ മ്മൂട്ടിയോടൊപ്പം അഭിനയിക്കുവാൻ അപർണക്കു അവസരങ്ങൾ ഉണ്ടായിട്ടില്ല. അദ്ദേഹത്തെ ഒന്നോ രണ്ടോ തവണ മാത്രമേ നേരിൽ കണ്ടിട്ടുള്ളത്. തന്റെ ഏറ്റവും വലിയ സന്തോഷ സമയത്തു ഇത്രയും വലിയൊരു നടന്റെ അഭിനന്ദനം എത്തിയത് രോമാഞ്ചത്തോടെ അല്ലാതെ വിവരിക്കുവാൻ സാധിക്കുക ഇല്ലെന്നു അപർണ പറയുന്നു.

അതേസമയം ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ നേർന്ന് മെഗാസ്റ്റാർ മമ്മൂട്ടി . വിജയികളുടെ പട്ടികയിൽ മലയാള സിനിമ തലയുയർത്തി നിൽക്കുന്നത് കാണുന്നതിൽ തികച്ചും അഭിമാനിക്കുന്നു.

ഏറെ സന്തോഷത്തോടെ ആശുപത്രിയിൽ എത്തിയ മഷൂറ പൊട്ടിക്കരഞ്ഞു കാരണം ഇതാ

അപർണ ബാലമുരളി, ബിജു മേനോൻ, നഞ്ചിയമ്മ, കൂടാതെ അർഹരായ മറ്റെല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ. ഈ നിമിഷത്തിൽ അഭിമാനത്തോടെ സച്ചിയെ ഓർക്കുന്നതായും മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു .

തിങ്കളാഴ്ച നിശ്ചയമാണ് മികച്ച മലയാള ചലച്ചിത്രം. മികച്ച നടി അപർണ ബാലമുരളി, മികച്ച സംവിധായകൻ അന്തരിച്ച സച്ചി. ചിത്രം അയ്യപ്പനും കോശിയും. അയ്യപ്പനും കോശിക്ക് നാല് പുരസ്കാരങ്ങൾ ലഭിച്ചു. ബിജു മേനോൻ സഹനടനും അയ്യപ്പനും കോശിയിലെ ഗാനത്തിന് നഞ്ചമ്മ മികച്ച പിന്നണി ഗായികയുമായി. സുരറൈ പോട്രാണ് മികച്ച സിനിമ, സൂര്യയും അജയ് ദേവ്ഗണും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.

ഒടുവിൽ ആള് പി ടിയിലായി… ആരെന്ന് കണ്ട് അമ്പരന്ന് പോ ലീസ്

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഇത്തവണ ദക്ഷിണേന്ത്യൻ തിളക്കം. പുരസ്കാരങ്ങൾ വാരിക്കൂട്ടിയത് മലയാളം, തമിഴ് സിനിമകൾ. ഫീച്ചർ ഫിലീം വിഭാഗത്തിൽ മലയാളത്തിന് എട്ട് പുരസ്കാരങ്ങളും നോൺ ഫീച്ചർ ഫിലീം വിഭാഗത്തിൽ നാല് പുരസ്കാരങ്ങളും ലഭിച്ചു. പുഷ്കർ ഫിലീംസിൻറെ തിങ്കളാഴ്ച നിശ്ചയമാണ് മികച്ച മലയാള ചലച്ചിത്രം.

അയ്യപ്പനും കോശിയിലൂടെ സച്ചി എന്ന സച്ചിതാനന്ദൻ മികച്ച സംവിധായകനായി. അയ്യപ്പനും കോശിയിലെ അഭിനയത്തിന് സഹനടനുള്ള ദേശീയ പുരസ്കാരം ബിജുമേനോനെ തേടിയെത്തി.

ആ തെറ്റിന് നടി വീണ നായര്‍ക്ക് കൊടുക്കേണ്ടിവന്നത് വലിയ വില, വിവാ ഹമോചന കാരണമിങ്ങനെ

അയ്യപ്പനും കോശിയിലെ തന്നെ ഗാനം ആലപിച്ച നഞ്ചമ്മയാണ് മികച്ച പിന്നണി ഗായിക. സംഘട്ടന സംവിധാനത്തിനുള്ള പുരസ്കാരം അയ്യപ്പനും കോശിയിലൂടെ രാജശേഖർ, മാഫിയ ശശി, സുപ്രീം സുന്ദർ എന്നിവർക്കാണ്. മഹേഷ് നാരായണൻ-ഫഹദ് ഫാസിൽ കൂട്ടുകെട്ടിൻറെ മാലിക് ഏറ്റവും നല്ല ശബ്ദ മിശ്രണത്തിനുള്ള പുരസ്കാരം നേടി.

മലയാള ചലച്ചിത്രമായ വാങ്കിന് ജൂറിയുടെ പ്രത്യേക പരാമർശം. സൂര്യ അഭിനയിച്ച തമിഴ് ചിത്രമായ സുരറൈ പോട്ര് ആണ് മികച്ച സിനിമ. സുരറൈ പോട്രിലെ അഭിനയത്തിന് സൂര്യ മികച്ച നടനും മലയാളിയായ അപർണ ബാലമുരളി മികച്ച നടിയുമായി. മികച്ച നടനുള്ള പുരസ്കാരം അജയ് ദേവ്ഗണും പങ്കിടും.

ദിലീപ് ഡിലീറ്റ് ചെയ്ത ശബ്ദത്തിന്റെ ഉടമയെ പൊക്കി പൊലീസ്

നോൺ ഫീച്ചർ ഫിലീം വിഭാഗത്തിൽ മികച്ച എഡ്യുകേഷൻ ചിത്രമായി ഡ്രീമിംഗ് ഓഫ് വേർഡ്സ് തെരഞ്ഞെടുക്കപ്പെട്ടു. ഓ ദാറ്റ്സ് ബാനുവിലൂടെ ആർവി രമണി മികച്ച സംവിധായികയായി. മികച്ച ഛായാഗ്രാഹകൻ ശബ്ദിക്കുന്ന കലപ്പയിലൂടെ നിഖിൽ എസ് പ്രവീൺ, മികച്ച സിനിമ എഴുത്തിന് എം.ടി അനുഭവങ്ങളുടെ പുസ്തകത്തിലൂടെ അനൂപ് രാമകൃഷ്ണന് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി.

ഈ രംഗം കണ്ടു നിലവിളിച്ച് ഭർത്താവ് – ഒടുവിൽ ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർ പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഈ രംഗം കണ്ടു നിലവിളിച്ച് ഭർത്താവ് – ഒടുവിൽ ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർ പറഞ്ഞത്
Next post ഇതൊന്നും കാണാൻ സച്ചി എന്ന ആ മഹാപ്രതിഭ ഇല്ലല്ലോ – പൊട്ടിക്കരഞ്ഞു ഭാര്യയും സഹോദരിയും