ഇതൊന്നും കാണാൻ സച്ചി എന്ന ആ മഹാപ്രതിഭ ഇല്ലല്ലോ – പൊട്ടിക്കരഞ്ഞു ഭാര്യയും സഹോദരിയും

Read Time:8 Minute, 7 Second

ഇതൊന്നും കാണാൻ സച്ചി എന്ന ആ മഹാപ്രതിഭ ഇല്ലല്ലോ – പൊട്ടിക്കരഞ്ഞു ഭാര്യയും സഹോദരിയും

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു കഴിയുമ്പോൾ തെന്നിന്ത്യൻ സിനിമയ്ക്ക്, പ്രത്യേകിച്ച് മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരുപിടി നേട്ടങ്ങളാണ് സ്വന്തമായിരിക്കുന്നത്. ബിജു മേനോൻ, അപർണ ബാലമുരളി, സച്ചി, നഞ്ചിയമ്മ, തിങ്കളാഴ്ച നിശ്ചയം, കപ്പേള, അയ്യപ്പനും കോശിയും അങ്ങനെ മലയാള സിനിമകളുടേയും സിനിമാക്കാരുടേയും പേരുകൾ പലവട്ടം ഉയർന്നു കേട്ട വേദിയായി മാറിയിരിക്കുകയാണ് പുരസ്‌കാര പ്രഖ്യാപന ചടങ്ങു.

ഈ രംഗം കണ്ടു നിലവിളിച്ച് ഭർത്താവ് – ഒടുവിൽ ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർ പറഞ്ഞത്

അതിൽ വലിയൊരു പങ്കും സമ്മാനിച്ചത് അയ്യപ്പനും കോശിയും എന്ന സിനിമാണ്. മിച്ച സഹനടൻ, മികച്ച ഗായിക, മികച്ച സംവിധായകൻ, മികച്ച ആക്ഷൻ ഡയറക്ഷൻ എന്നീ പുരസ്‌കാരങ്ങളാണ് അയ്യപ്പനും കോശിയും മലയാളത്തിലേക്ക് എത്തിച്ചത്. സച്ചി ഒരുക്കിയ രണ്ടാമത്തെ സിനിമയായിരുന്നു അയ്യപ്പനും കോശിയും. ചിത്രം വൻ വിജയം നേടിയതിന് പിന്നാലെയായിരുന്നു സച്ചിയുടെ മര ണം.

ചിത്രത്തെ തേടിയും തന്നെ തേടിയും ദേശീയ പുരസ്‌കാരങ്ങൾ എത്തുമ്പോൾ അതൊന്നും കാണാൻ സച്ചി ഈ ലോകത്തില്ല. പറയാൻ ബാക്കിവച്ച ഒരുപാട് കഥകളുമായി ആ കഥാകാരൻ നടന്നകന്നു പോയതിന്റെ വേദനകൾ ഒരിക്കൽ കൂടി മലയാള സിനിമയെ നോവിക്കുകയാണ്. ഇപ്പോഴിതാ, ‘അയ്യപ്പനും കോശിയും’ പുരസ്‌കാര പ്രഭയിൽ തിളങ്ങുമ്പോൾ സച്ചിയുടെ ഭാര്യ സിജി സച്ചി മനസു തുറക്കുകയാണ്.

മകനെ ഭർത്താവിന്റെ വീട്ടിലേക്ക് അയച്ച് വീണാ നായർ.. കണ്ണുനിറയുന്ന വീഡിയോ

‘സച്ചിയെ എല്ലാവരും അംഗീകരിക്കുന്ന ഒരു ദിവസം വരുമെന്ന് എനിക്ക് അറിയാമായിരുന്നു. ഈ പുരസ്‌കാരം ഞാൻ പ്രതീക്ഷച്ചതാണ്. ആരോഗ്യ പ്രശ്‌നങ്ങൾ ഒരുപാട് അലട്ടിയപ്പോഴും സച്ചി ഒന്നും വകവെയ്ക്കാതെ സിനിമയ്ക്ക് വേണ്ടി നിലനിന്നു. ആ ചിന്തയായിരുന്നു അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്.

ഒടുവിൽ അംഗീകാരം തേടിയെത്തിയപ്പോൾ എന്നെ ഒറ്റയ്ക്കാക്കി സച്ചി പോയി. പക്ഷേ എനിക്ക് സന്തോഷമാണ് ഈ പുരസ്‌കാരത്തിൽ’ എന്നാണ് സച്ചിയുടെ ഭാര്യ സിജി പറയുന്നത്. ഷൂട്ടിങ് തുടങ്ങിയതു മുതൽ ഞാനും സച്ചിക്കൊപ്പം ഉണ്ടായിരുന്നു. ഓരോ രാത്രിയും സച്ചി ഉറങ്ങാൻ പോലും പാടുപെട്ടു. ചൂട് വെള്ളത്തിൽ കുളിച്ചും നീ ക്യാപ്പിട്ടും നിശ്ചയിച്ച സമയത്തിന് തന്നെ ഷൂട്ടിന് പോയി.

ഏറെ സന്തോഷത്തോടെ ആശുപത്രിയിൽ എത്തിയ മഷൂറ പൊട്ടിക്കരഞ്ഞു കാരണം ഇതാ

എല്ലാം ആ ആത്മവിശ്വാസത്തിന്റെ മാത്രം ബലത്തിലായിരുന്നു. താൻ മരിച്ചാലും ഷൂട്ട് പൂർത്തിയാക്കണമെന്ന് മാത്രമായിരുന്നു അന്ന് സച്ചി എന്നോട് പറഞ്ഞിരുന്നതെന്നാണ് സിജി ഓർക്കുന്നത്. സിനിമ റിലീസായ ശേഷം ഒപ്പറേഷന് പോയി. പക്ഷേ പിന്നെ സച്ചി മടങ്ങി വന്നില്ലെന്നും സിജി പറയുന്നു.

അതേസമയം, സച്ചിയുടെ തിരഞ്ഞെടുപ്പുകളൊക്കെ ശരിയായിരുന്നു എന്ന് കാണിക്കുന്നതാണ് ചിത്രത്തിന് ലഭിച്ച പുരസ്‌കാരങ്ങൾ എന്നാണ് സിജിയുടെ അഭിപ്രായം. ലോകമറിയുന്ന ഒരു പാട്ടുകാരിയാകും നഞ്ചിയമ്മ എന്ന് സച്ചി എപ്പോഴും പറയുമായിരുന്നുവെന്നും സിജി ഓർക്കുന്നുണ്ട്. ‘നഞ്ചിയമ്മയുടെ പാട്ട് റെക്കോർഡ് ചെയ്ത് പുറത്തിറങ്ങിയ സച്ചി പൊട്ടിക്കരയുകയായിരുന്നു. അത്രയ്ക്ക് വൈകാരികമായിരുന്നു സച്ചിക്ക് ആ പാട്ട്. ഉടൻ തന്നെ എന്നെവിളിച്ചു.

കുറേ നേരം കരഞ്ഞു. പിന്നീട് ആ പാട്ട് എനിക്ക് അയച്ചു തന്നു. മനസ്സുകൊണ്ട് ആഴത്തിൽ സ്‌നേഹിക്കുന്നതാണ് സച്ചിയുടെ രീതി. അത് വളരെ ആത്മാർഥതയോടെയാവും’ എന്നാണ് സജി പറയുന്നത്. സച്ചിയുടെ കഥകളെല്ലാം സിനിമയാക്കണമെന്ന മോഹവുമായാണ് സിജി ജീവിക്കുന്നത്. അയ്യപ്പനും കോശിയിലൂടെ സച്ചിയെ തേടി മികച്ച സംവിധായകനുള്ള പുരസ്‌കാരം എത്തിയപ്പോൾ ബിജു മേനോൻ മികച്ച സഹനടനും നഞ്ചിയമ്മ മികച്ച ഗായികയുമായി മാറുകയായിരുന്നു.

ഒടുവിൽ ആള് പി ടിയിലായി… ആരെന്ന് കണ്ട് അമ്പരന്ന് പോ ലീസ്

ഈ സന്തോഷത്തിൽ സച്ചി കൂടെയില്ലല്ലോ എന്നതാണ് തന്റെ വിഷമം എന്നായിരുന്നു ബിജു മേനോൻ പറഞ്ഞത്. അതുപോലെ തന്നെ പൃഥ്വിയും എത്തിയിരുന്നു.. ‘ആശംസകൾ ബിജു ചേട്ടൻ, നഞ്ചിയമ്മ, അയ്യപ്പനും കോശിയുടേയും മൊത്തം ക്രൂവിനും ആശംസകൾ. പിന്നെ സച്ചി, എനിക്ക് എന്ത് പറയണമെന്ന് പറയില്ല.

നീ എവിടെയാണെങ്കിലും നീയിന്ന് സന്തോഷിക്കുന്നുണ്ടാകുമെന്ന് കരുതുന്നു.’ ‘കാരണം ഞാൻ നിന്നെയോർത്ത് അഭിമാനിക്കുന്നു. എന്നെന്നും അങ്ങനെ തന്നെയായിരിക്കും’ എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.

ആ തെറ്റിന് നടി വീണ നായര്‍ക്ക് കൊടുക്കേണ്ടിവന്നത് വലിയ വില, വിവാ ഹമോചന കാരണമിങ്ങനെ

അയ്യപ്പനും കോശിയും എന്ന സിനിമ പുറത്തിറങ്ങി അധികനാൾ പിന്നിടും മുമ്പായിരുന്നു സച്ചിയുടെ മരണം. പറയാൻ ഏറെ കഥകൾ ബാക്കിവച്ചാണ് സച്ചി യാത്രയായത്. അദ്ദേഹത്തിന്റെ അവസാന സിനിമയായ അയ്യപ്പനും കോശിയും ഓരോ നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും സച്ചിയെന്ന പേര് ഒരു നോവായി മലയാളികളുടെ മനസിലുണ്ടാകും.

അയ്യപ്പനും കോശിയും സൂരരൈ പൊട്രുമാണ് പുരസ്‌കാരത്തിൽ തിളങ്ങിയ സിനിമകൾ. സൂരരൈ പൊട്ര് എന്ന സിനിമയിലെ പ്രകടനത്തിന് സൂര്യയെ തേടി മികച്ച നടനുള്ള പുരസ്‌കാരവും അപർണ ബാലമുരളിയെ തേടി മികച്ച നടിക്കുള്ള പുരസ്‌കാരവുമെത്തി. തൻഹാജി എന്ന സിനിമയിലെ പ്രകടനത്തിന് അജയ് ദേവ്ഗണും മികച്ച നടനുള്ള പുരസ്‌കാരം പങ്കിടുന്നുണ്ട്.

ദേശീയ അവാർഡ് നേടിയ അപർണ ബാലമുരളിക്ക് മമ്മൂട്ടി അയച്ചത് കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post ദേശീയ അവാർഡ് നേടിയ അപർണ ബാലമുരളിക്ക് മമ്മൂട്ടി അയച്ചത് കണ്ടോ
Next post ഒരുമാസം കൊടുത്താൽ പോലും നഞ്ചമ്മയ്ക്ക് പാടാനാവില്ല, സംഗീതത്തെ ജീവിതമായി കാണുന്നവർക്ക് ഇത് അപമാനം, വിമർശനം