ഒരുമാസം കൊടുത്താൽ പോലും നഞ്ചമ്മയ്ക്ക് പാടാനാവില്ല, സംഗീതത്തെ ജീവിതമായി കാണുന്നവർക്ക് ഇത് അപമാനം, വിമർശനം

Read Time:5 Minute, 42 Second

ഒരുമാസം കൊടുത്താൽ പോലും നഞ്ചമ്മയ്ക്ക് പാടാനാവില്ല, സംഗീതത്തെ ജീവിതമായി കാണുന്നവർക്ക് ഇത് അപമാനം’; വിമർശനം

മികച്ച ഗായികയ്ക്കുള്ള ദേശിയ പുരസ്‌കാരം നഞ്ചമ്മയ്ക്ക് നൽകിയതിനെ വിമർശിച്ച് സംഗീതജ്ഞൻ ലിനു ലാൽ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. ചെറുപ്പം മുതൽ സംഗീതത്തെ ജീവിതമായി കാണുന്ന നിരവധി പേരുണ്ടെന്നും അവർക്കാണ് പുരസ്‌കാരം നൽകേണ്ടിയിരുന്നത് എന്നാണ് ലിനു തുറന്നു പറഞ്ഞത്.

ദേശീയ അവാർഡ് നേടിയ അപർണ ബാലമുരളിക്ക് മമ്മൂട്ടി അയച്ചത് കണ്ടോ

ഒരു മാസം കൊടുത്താലും സാധാരണ ഒരു ഗാനം പഠിച്ചു പാടാൻ നഞ്ചമ്മയ്ക്ക് സാധിക്കില്ല. നഞ്ചമ്മയ്ക്ക് അവാർഡ് നൽകാനുള്ള തീരുമാനം സംഗീതത്തെ ജീവിതമായി കാണുന്നവർക്ക് ഇൻസൽട്ടായി തോന്നുമെന്നും വിഡിയോയിൽ പറയുന്നു. അയ്യപ്പനും കോശിയും സിനിമയിലെ ഗാനത്തിന് പ്രത്യേക ജൂറി പരമാർശമായിരുന്നു നഞ്ചമ്മയ്ക്ക് നൽകേണ്ടിയിരുന്നതെന്നും ലിനു പറയുന്നു.

ലിനുവിന്റെ അഭിപ്രായത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് എത്തുന്നത്. കൂടുതൽ പേരും വിമർശനമാണ് ഉയർത്തുന്നത്. ലിനു ലാലിന്റെ വാക്കുകൾ ഇങ്ങനെ

ഈ രംഗം കണ്ടു നിലവിളിച്ച് ഭർത്താവ് – ഒടുവിൽ ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർ പറഞ്ഞത്

ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചമ്മ പാടിയ പാട്ട്, അല്ലെങ്കിൽ ഏറ്റവും നന്നായി പാടിയ പാട്ടായിരുന്നോ? എനിക്ക് സംശയമുണ്ട്. നഞ്ചമ്മയോട് എനിക്ക് ഒരു വിരോധവുമില്ല. അവരെ വളരെ അധികം ഇഷ്ടമാണ്. ആ ഫോക്‌സ് സോങ് അവര് നല്ല രസമായി പാടിയിട്ടുണ്ട്. ഞങ്ങളുള്ള ഒന്നു രണ്ടു വേദിയിൽ ഈ അമ്മ വന്നിട്ടുണ്ട്. പിച്ച് ഇട്ടു കൊടുത്താൽ അതിനു അനുസരിച്ച് പാടാനൊന്നും സാധിക്കില്ല. അങ്ങനെയുള്ള ഒരാൾക്കാണോ അവാർഡ് കൊടുക്കേണ്ടത്.

മൂന്നും നാലും വയസുമുതൽ സംഗീതം അഭ്യസിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവയ്ക്കുന്ന നിരവധി പേരുണ്ട്. തണുത്തതും എരിവുള്ളതും കഴിക്കില്ല, തണുപ്പുള്ള സ്ഥലത്തു പോകില്ല അങ്ങനെയൊക്കെയുള്ളവർ.

മകനെ ഭർത്താവിന്റെ വീട്ടിലേക്ക് അയച്ച് വീണാ നായർ.. കണ്ണുനിറയുന്ന വീഡിയോ

പട്ടിണികിടന്നാലും മ്യൂസിക് അല്ലാതെ മറ്റൊന്നുമില്ലെന്ന് വിചാരിക്കുന്നവർ. എനിക്ക് അറിയാവുന്ന ഒരുപാട് പേരുണ്ട്. എന്നെങ്കിലും ഒരിക്കൽ എന്തെങ്കിലും ആവാം എന്നാണ് അവർ ചിന്തിക്കുന്നത്. അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോൾ നഞ്ചമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണൽ അവാർഡ് കൊടുക്കുക എന്നുപറഞ്ഞാൽ.

പുതിയൊരു സോങ് കമ്പോസ് ചെയ്തിട്ട് നഞ്ചമ്മയെ വിളിച്ച് ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാൽ അത് നടക്കില്ല. നഞ്ചമ്മയ്ക്ക് ആ പാട്ട് പാടാനാവുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരാഴ്ചയോ ഒരുമാസം കൊടുത്ത് പഠിച്ചിട്ടുവരാൻ പറഞ്ഞാൽ പോലും സാധാരണ ഒരു ഗാനം പാടാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ദാസ് സാറൊക്കെ ഒരു ദിവസം എട്ടും പത്തും പാട്ടൊക്കെ പാടിയിട്ടുണ്ട്.

ഏറെ സന്തോഷത്തോടെ ആശുപത്രിയിൽ എത്തിയ മഷൂറ പൊട്ടിക്കരഞ്ഞു കാരണം ഇതാ

മധുബാലകൃഷ്ണനൊക്കെ 15 മിനിറ്റ് നേരം കൊണ്ട് ഒരു പാട്ട് പാടിപ്പോകും. പെരെടുത്ത് പറഞ്ഞ് അവർക്ക് അവാർഡ് കൊടുക്കണമെന്നല്ല പറയുന്നത്. സംഗീതത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവർക്ക് ഇങ്ങനെയൊരു കാര്യം കേൾക്കുമ്പോൾ ഇൻസൽട്ടായി ഫീൽ ചെയ്യില്ലേ എന്ന് എനിക്കു തോന്നി.

അയ്യപ്പനും കോശിയും സിനിമയിലെ ആ ഗാനും ആ അമ്മ നല്ല രസമായി പാടിയിട്ടുണ്ട്. അതിനാൽ ഒരു സ്‌പെഷ്യൽ ജൂറി പുരസ്‌കാരം നൽകാമായിരുന്നു. മികച്ച ഗായികയ്ക്കുള്ളത് നല്ലൊരു ഗായികയ്ക്കു തന്നെ കൊടുക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം.

ഇതൊന്നും കാണാൻ സച്ചി എന്ന ആ മഹാപ്രതിഭ ഇല്ലല്ലോ – പൊട്ടിക്കരഞ്ഞു ഭാര്യയും സഹോദരിയും

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇതൊന്നും കാണാൻ സച്ചി എന്ന ആ മഹാപ്രതിഭ ഇല്ലല്ലോ – പൊട്ടിക്കരഞ്ഞു ഭാര്യയും സഹോദരിയും
Next post നേരിൽ കാണാൻ ഉടൻ വരും, തന്റെ വീട്ടിൽ വന്ന് താമസിക്കുവാൻ നഞ്ചിയമ്മയെ ക്ഷണിച്ച് സുരേഷ് ഗോപി