കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കവയിത്രി സുഗതകുമാരി അന്തരിച്ചു

Read Time:1 Minute, 47 Second

കവയിത്രി സുഗതകുമാരി വിടവാങ്ങി. 86 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെ 10.52നായിരുന്നു അന്ത്യം. മറഞ്ഞത് പ്രകൃതിയുടെ കവയിത്രിയെന്ന് പ്രമുഖര്‍. കാവ്യ ലോകത്ത് തീരാ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ശ്വസനപ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും തകരാര്‍ സംഭവിച്ചിരുന്നു. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു സുഗതകുമാരി ടീച്ചര്‍. തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരി ടീച്ചര്‍ ആശുപത്രിയിലെത്തുമ്പോള്‍ ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് പ്രധാന പ്രശ്‌നമായി ഉണ്ടായിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കുകയും തീവ്രപരിചരണത്തില്‍ വെന്റിലേറ്ററിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സംഘിയെന്നു വിളിക്കുന്നത് കേട്ടിട്ടുണ്ട്, എന്തുകൊണ്ടാണെന്നറിയില്ല, നടി മായ മേനോന്‍ പറയുന്നു
Next post താങ്ങാന്‍ ആവുന്നില്ല സങ്കടം, സുഗതകുമാരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി നവ്യാ നായര്‍