താങ്ങാന്‍ ആവുന്നില്ല സങ്കടം, സുഗതകുമാരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി നവ്യാ നായര്‍

Read Time:1 Minute, 51 Second

കവയിത്രി സുഗതകുമാരിയുടെ മരണത്തില്‍ അനുശോചിച്ച് നിരവധി പേര്‍ രംഗത്തെത്തി. സുഗതകുമാരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നടി നവ്യാ നായര്‍ ആന്തരാഞ്ജലി അര്‍പ്പിച്ചത്. ടീച്ചറമ്മയുടെ അനുഗ്രഹം വാങ്ങിച്ചത് സ്‌നേഹ ചുംബനം നല്‍കിയതും നവ്യ ഓര്‍ക്കുന്നു.

ടീച്ചറെ ഇനി ഈ സ്‌നേഹം ഇല്ല എന്ന് വിശ്വസിക്കാന്‍ ആവുന്നില്ല… താങ്ങാന്‍ ആവുന്നില്ല സങ്കടം.. വാക്കുകള്‍ എത്രമേല്‍ ചെറുതാകുന്നു.. എന്നെ ഇത്ര മനസിലാക്കിയ എന്റെ അമ്മ .. നഷ്ടം എന്നെന്നേക്കും…നവ്യ കുറിച്ചു.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു സുഗതകുമാരി. ഇന്നു രാവിലെ 10.52നായിരുന്നു അന്ത്യം. ശ്വസനപ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും തകരാര്‍ സംഭവിച്ചിരുന്നു. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു സുഗതകുമാരി ടീച്ചര്‍. തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കവയിത്രി സുഗതകുമാരി അന്തരിച്ചു
Next post കോഴിക്കോട് ഷിഗല്ല രോഗം പടരുന്നുവോ? ഒരു മരണവും 25 സമാന ലക്ഷണങ്ങളുള്ള കേസുകളും, വിദഗ്ദ്ധ സംഘം പരിശോധന നടത്തി