വോട്ട് ചെയ്യാന്‍ മഞ്ജു എത്തിയത് അമ്മയോടൊപ്പം, ക്യൂവില്‍ നിന്ന് ടൊവിനോയും, ചിത്രങ്ങള്‍ കാണാം

Read Time:1 Minute, 34 Second

സിപിംള്‍സിറ്റിയില്‍ എന്നും മുന്നിലാണ് നമ്മുടെ മഞ്ജുവാര്യര്‍. സാധാരണ ജനങ്ങളെ പോലെ സാധാരണ ഒരു വേഷത്തില്‍ മഞ്ജു വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലെത്തി. ഒരു ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി മഞ്ജുവിനില്ല. ആര്‍ഭാടങ്ങളോ സെക്യൂരിറ്റിയോ മഞ്ജു ഉപയോഗിക്കാറില്ല. സാധാരണക്കാരെ പോലെയാണ് ഇന്നും മഞ്ജു എത്തിയത്.

അമ്മയ്‌ക്കൊപ്പമാണ് മഞ്ജു വോട്ട് ചെയ്യാനെത്തിയത്. തൃശൂര്‍ പുളള് എ എല്‍ പി സ്‌കൂളിലായിരുന്നു മഞ്ജവിന്റെ വോട്ട്. കൃത്യം ഏഴുമണിക്കു തന്നെ മഞ്ജു വോട്ട് രേഖപ്പെടുത്തി. കൈയില്‍ പേനയും സാനിറ്റൈസറുമായാണ് താരം എത്തിയത്. സാധാരണ ബ്രൗണ്‍ നിറത്തിലുള്ള കുര്‍ത്തയാണ് വേഷം.

ടൊവിനോ തോമസും ഇത്തവണ വോട്ട് രേഖപ്പെടുത്തി. ക്യൂവില്‍ നില്‍ക്കുന്ന ടൊവിനോയുടെ ഫോട്ടോയും വൈറലായി. ടൊവിനോ തോമസിന് വോട്ട് തൃശൂര്‍ ജില്ലയിലാണ്. ഇരിഞ്ഞാലക്കുട ഗേള്‍സ് ഹൈസ്‌കൂളിലാണ് ടൊവിനോയുടെ വോട്ട്. ഇരിഞ്ഞാലക്കുട സെന്റ് മേരീസ് സ്‌കൂളിലാണ് ഇന്നസെന്റിന്റെ വോട്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post മോഹന്‍ലാല്‍ പോലും അറിയാതെ സ്വന്തംപേരിലൊരു കുല്‍വി വാല
Next post എന്റെ രക്തത്തില്‍ ഒരു കുഞ്ഞുവേണം എന്നായിരുന്നു അവരുടെ ആവശ്യം, നടന്‍ ദേവന്‍ പറയുന്നു