പുഴയിൽ വീണ ഏഴു വയസ്സുകാരിക്ക് രക്ഷകനായി പത്താം ക്ലാസുകാരൻ കാശി നാഥൻ കൈ അടിച്ച് സോഷ്യൽ മീഡിയ !!!

Read Time:4 Minute, 22 Second

പുഴയിൽ വീണ ഏഴു വയസ്സുകാരിക്ക് രക്ഷകനായി പത്താം ക്ലാസുകാരൻ കാശി നാഥൻ കൈ അടിച്ച് സോഷ്യൽ മീഡിയ !!!

പത്താം ക്‌ളാസ് വിദ്യാർത്ഥിയുടെ സന്ദർഭോചിതമായ ഇടപെടൽ മൂലം ജീവൻ തിരിച്ചു കിട്ടിയത് ഏഴു വയസ്സുകാരിക്ക്. സംഭവം ഇങ്ങനെ ‘ചേച്ചി ഈ കയ്യിൽ പിടിച്ചോ ഇങ്ങു നീങ്ങി വാ ഞാൻ കൈ പിടിക്കാം’ ചേച്ചിയെ ചേച്ചി വെള്ളത്തിൽ മുങ്ങുക ആണെന്ന് അറിയാതെ ആ കുഞ്ഞു സഹോദരൻ ആ പുഴയിൽ നോക്കി പറഞ്ഞു കൊണ്ട് നിൽക്കുബോഴാണ് ദൈവ ദൂതനെ പോലെ ആ പത്താം ക്‌ളാസുകാരന്റെ വരവ്

പത്താം ക്‌ളാസ് വിദ്യാർത്ഥിയായ തിരുവാർപ്പ് പരപ്പിൽ പി കാശിനാഥൻ എന്ന വിദ്യാർത്ഥി ആണ് ആ സമയം ആ വഴിയിലൂടെ പോയത്. ആറിന് അരികിൽ രണ്ടു കൊച്ചു കുട്ടികൾ ഇവർ ആറ്റിലേക്ക് നോക്കി ആരെയോ വിളിക്കുന്നത് ദൂരെ നിന്നും കാശിനാഥൻ കണ്ടു സൂക്ഷിച്ചു നോക്കുബോൾ ഒരാൾ മുങ്ങി താഴുന്നു പിന്നെ കാശിനാഥ് ഒന്നും തന്നെ ആലോചിച്ചില്ല ഓടിച്ചു വന്നു സൈക്കിൾ അവിടെ ഇട്ടിട്ടു വെള്ളത്തിലേക്ക് എടുത്തു ചാടി കുട്ടിയെ പൊക്കി എടുത്തു കുട്ടി വെള്ളം കുടിച്ചു എന്നതിന് ഒഴിച്ചാൽ കുട്ടിക് വേറെ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല.

തിരുവാർപ്പ് മാനത്തുശ്ശേരിയിൽ ശാമുവിന്റെയും സജീനയുടെയും മകളായ ഏഴു വയസ്സ് കാരി റമീശയാണ് വെള്ളത്തിൽ വീണത്. തിങ്കളാഴ്ച വൈകീട്ട് 5 നു ശേഷം റമീസയും അനിയനും അയല്പക്കത്തെ വേറെയൊരു കുട്ടിയും ആയി കടയിൽ പോകുമ്പോളാണ് അപകടം സംഭവിച്ചത്. അനുജന്റെ ചെരുപ്പ് ആറ്റിൽ വീണപ്പോൾ കൈയിട്ടു അത് എടുക്കുവാൻ ശ്രമിക്കുമ്പോൾ ആണ് റമീസ് ബാലൻസ് തെറ്റി വെള്ളത്തിൽ വീഴുന്നത്.

കുമരകം S K M H S ലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് റമീസ. അപകടം ഉണ്ടായ മാനത്തുശ്ശേരി പ്രദേശത്തു ഒരു ഭാഗത്തു ആരും മറു ഭാഗത്തു പാടശേഖരവും ആണ്. ഇതിനു രണ്ടിനും ഇടയിലായിട്ടാണ് റോഡ് പോകുന്നത്. സമീപത്തു എങ്ങും വീടുകൾ ഒന്നും തന്നെയില്ല. അപകടം സംഭവിച്ചാൽ പെട്ടന്ന് തന്നെ വേര് ഒരാൾ അറിയുവാൻ ഒരു വഴിയും ഇല്ല. ഇങ്ങനെയുള്ള പ്രദേശത്തു കാശിനാഥൻ എന്ന പത്താം ക്‌ളാസ്സുകാരന്റെ സന്ദർഭോചിതമായ ഇടപെടലാണ് മരണ കയത്തിൽ നിന്നും അ കുട്ടിയെ രക്ഷപെടുത്തിയത്.

കാശി നാഥനോടൊപ്പം പുറകെ സൈക്കിളിൽ എത്തിയ മാന്നാനം കെ ഇ കോളേജിലെ ബി സ് സി രണ്ടാം വർഷ വിദ്യാർത്ഥിയായ കൂട്ടുകാരൻ ആരോമലാണ് വെള്ളത്തിൽ നിന്നും കാശി നാഥൻ രക്ഷപ്പെടുത്തിയ കുട്ടിയെ കൈ പിടിച്ചു കാർക്ക് കയറ്റിയത്. കോട്ടയം ലൂർദ് പബ്ലിക് സ്കൂളിലെ പത്താം ക്‌ളാസ് വിദ്യാർത്ഥിയായ കാശി നാഥന് കഴിഞ്ഞ തിങ്കളാഴ്ച്ച ആയിരുന്നു രണ്ടാം ഘട്ട മോഡൽ പരീക്ഷ അവസാനിച്ചത്.

വീട്ടിലെത്തി വൈകീട്ട് അഞ്ചിന് ശേഷം വീട്ടു പരിസരത്തിലൂടെ സൈക്കിൾ സവാരി നടത്താൻ ഇറങ്ങിയതാണ് കാശി നാഥ്‌. അതിനിടയിലാണ് ഇ സംഭവം ശ്രദ്ധയിൽ പെടുന്നത്. ഞൊടിയിടയിൽ തന്നെ അ കുട്ടിയെ രക്ഷിച്ച ഇ മിടുക്കനെ നിരവധി പേരാണ് പ്രശംസ കൊണ്ട് മൂടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചക്കപ്പഴത്തിലെ സുമേഷ് വിവാഹിതൻ ആകുന്നു വധു ആരാണെന്ന് മനസിലായോ
Next post ഇനി ആ കുറ്റം എന്റെ തലയിൽ ആക്കരുത്: തുറന്നു പറഞ്ഞ് മഞ്ജു വാര്യർ