ചക്കപ്പഴത്തിലെ സുമേഷ് വിവാഹിതൻ ആകുന്നു വധു ആരാണെന്ന് മനസിലായോ

Read Time:3 Minute, 56 Second

ചക്കപ്പഴത്തിലെ സുമേഷ് വിവാഹിതൻ ആകുന്നു വധു ആരാണെന്ന് മനസിലായോ

മലയാളി പ്രേക്ഷകർക്ക് വേണ്ടി പുതുമയുള്ള പരുപാടികൾ അവതരിപ്പിച്ച് കൊണ്ട് മലയാളി പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ചാനൽ ആണ് ഫ്‌ളവേഴ്‌സ് ചാനൽ. 2015ൽ പ്രവർത്തനം ആരംഭിച്ച ഫ്‌ളവേഴ്‌സ് മറ്റു ചാനലുകളിൽ നിന്ന് ഏറെ വ്യത്യസ്തമായ പരുപാടികൾ, അതിന്റെ തന്മയത്വത്തോടെ ആണ് അവതരിപ്പിക്കുന്നത്. അതിന് ഉത്തമ ഉദാഹരണമാണ് ഉപ്പും മുളകും എന്ന സീരിയൽ, മലയാളികൾ ഇതിന് മുമ്പ് ഇങ്ങനെ നെഞ്ചിലേറ്റിയ കുടുംബം ഒണ്ടോ എന്ന് തന്നെ സംശയമാണ്. അതിലെ ഓരോ കഥാപാത്രത്തെയും അത്ര മാത്രമാണ് ഏവരും സ്നേഹിച്ചത് എന്നാൽ ഒരു മുന്നറിയിപ്പും ഇല്ലാതെ ഈ വർഷം ജനുവരിയിൽ ഉപ്പും മുളകും സീരിയലിന്റെ സംപ്രേക്ഷണം അവസാനിപ്പിക്കുക ആയിരുന്നു.

ഇ ചാനൽ ഓരോ പരിപാടികൾക്ക് ഇടുന്ന പേരുകളും വളരെ വ്യത്യസ്തമാണ് ഉപ്പും മുളകും കണക്ക് തന്നെ ഓഗസ്റ്റ് 2020ൽ ആരംഭിച്ച മറ്റൊരു പരിപാടിയാണ് ചക്കപ്പഴം. ഉപ്പും മുളകും നിർത്തിയപ്പോഴേക്കും ചക്കപ്പഴം സീരിയൽ മലയാള പ്രേക്ഷകൾ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. നടി അശ്വതി ശ്രീകാന്ത്, ശ്രീകുമാർ , സബീറ്റ ജോർജ് അങ്ങനെ ഒട്ടനവധി താരങ്ങൾ ആണ് ഈ പരിപാടിയിൽ ഉള്ളത്. ഇപ്പോൾ അതിൽ മെയിൻ കഥാപാത്രമായ ഉത്തമൻ കുഞ്ഞുണിയുടെ സഹോദരൻ ആയി വരുന്ന സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റാഫിയുടെ വിവാഹം ഉടനെ കാണും എന്ന സൂചനയാണ് നൽകുന്നത് സോഷ്യൽ മീഡിയയിൽ കൂടി വധു അകാൻ പോകുന്ന പെൺകുട്ടി നൽകിയിരിക്കുന്നത്


ടിക് ടോക് എന്ന സോഷ്യൽ മീഡിയ ആപ്പ് വഴിയാണ് റാഫി കലാ രംഗത്തേക്ക് കടന്ന് വരുന്നത്. താരം ഇലക്ട്രിക്ക് എഞ്ചിനീയറിംഗ് ഡിപ്ലോമ ആണ് പഠിച്ചത് അതിന് ശേഷം കൂട്ടുകാർ ആണ് താരത്തിന്റെ അഭിനയ മികവ് തിരിച്ചറിഞ്ഞ് സപ്പോർട്ട് നൽകിയത്, ചക്കപ്പഴം സീരിയലിൽ അഭിനയിക്കുന്നതിന് മുംബ് റാഫി ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട് റാഫിയുടെ ഏറ്റവും വലിയ ആഗ്രഹം ഒരു നല്ല നടൻ ആകണം എന്ന് തന്നെയാണ് കൊല്ലത്ത് ആണ് റാഫിയുടെ വീട്

ടിക് ടോക്കിലെ തന്നെ വളരെ പ്രശസ്തയായ മഹീനയെ ആണ് താരം വിവാഹം കഴിക്കാൻ പോകുന്നത് എന്ന സൂചനയാണ് സോഷ്യൽ മീഡിയ വഴി നൽകുന്നത്, തങ്ങളുടെ വിവാഹം ഉടനെ കാണും എന്ന് ഒരു സൂചന നല്കീരിക്കുന്നതു മഹീന തന്നെയാണ്, മഹീനയും റാഫിയും ഒരുമിച്ച് നിൽക്കുന്ന കുറച്ച് ചിത്രങ്ങൾ ആണ് മഹീന പങ്ക് വെച്ചിരിക്കുന്നത് ചിത്രത്തിന് ഒപ്പം ലവ് സിമ്പൽ ഇട്ട് റാഫിനെയും മെൻഷൻ ചെയ്തിട്ടുണ്ട് അവസാനം താരം ബ്രാക്കറ്റിൽ മാരിയേജ് ആയിട്ടില്ല എന്നും നൽകിയിരുന്നു അപ്പോൾ ഉടനെ തന്നെ വിവാഹം ഒണ്ടോ എന്ന് നിരവധി പേരാണ് ചോതിക്കുന്നത് അത് പോലെ നിരവതി പേരാണ് ഇരുവരെയും അഭിനന്ദിച്ചു കൊണ്ട് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വണ്ടി തടഞ്ഞു നിർത്തി ഈ പോലീസ്‌കാരൻ ആവശ്യപ്പെട്ടത് എന്താണെന്നു കണ്ടോ കണ്ണ് നിറഞ്ഞു പോകും ഇ കാഴ്ച
Next post പുഴയിൽ വീണ ഏഴു വയസ്സുകാരിക്ക് രക്ഷകനായി പത്താം ക്ലാസുകാരൻ കാശി നാഥൻ കൈ അടിച്ച് സോഷ്യൽ മീഡിയ !!!