ഇനി ആ കുറ്റം എന്റെ തലയിൽ ആക്കരുത്: തുറന്നു പറഞ്ഞ് മഞ്ജു വാര്യർ

Read Time:5 Minute, 17 Second

ഇനി ആ കുറ്റം എന്റെ തലയിൽ ആക്കരുത്: തുറന്നു പറഞ്ഞ് മഞ്ജു വാര്യർ

മലയാളി സിനിമ പ്രേമികളുടെ മനസ്സുകളിൽ ഇന്നും സ്വന്തം വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിർത്തുന്ന നടിയാണ് മഞ്ജുവാര്യർ. വളരെ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു, ഇന്ന് മലയാള സിനിമയിലെ ലേഡിസൂപ്പർ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്.

മലയാളത്തിന് പുറമേ തമിഴകത്തു തിളങ്ങിയ താരം ഇപ്പോഴിതാ ബോളിവുഡിലും അഭിനയിക്കാൻ തയ്യാറെടുക്കുകയാണ്. അതേ സമയം ഇത്തവണത്തെ ദേശീയ അവാർഡ് പ്രഖ്യാപനം മഞ്ജുവിന് ഇരട്ട സന്തോഷമായിരുന്നു. ധനുഷ് നായകനായ മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രമായി എത്തിയ അസുരനും, സ്‌ക്രീൻ സ്പേസ് കുറവാണെങ്കിലും പ്രാധാന്യമേറിയ റോളിൽ അഭിനയിച്ച കുഞ്ഞാലി മരയ്ക്കാരും ദേശീയ തലത്തിൽ അംഗീകരിക്കപെട്ടിരുന്നു.

രണ്ടു ചിത്രങ്ങളും ദേശീയ പുരസ്‌കാരം നേടിയപ്പോൾ നടി അതിന്റെ സന്തോഷത്തിലാണ് നടിയിപ്പോൾ.
റിലീസിനായി കാത്തിരിക്കുന്ന കുഞ്ഞാലി മരയ്ക്കാർ എന്ന സിനിമയിലെ കഥാപാത്രത്തിന്റെ സസ്പെൻസ് പറയാമോ? എന്ന് ഒരു ഓൺലൈൻ അഭിമുഖ പരിപാടിയിൽ ചോദിച്ചപ്പോൾ വളരെ തന്ത്രപൂർവ്വമായുള്ള മഞ്ജുവിന്റെ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

കുഞ്ഞാലി മരയ്ക്കാറിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് മഞ്ജു വാര്യർ പറഞ്ഞത് ഇങ്ങനെ:

സുബൈദയെക്കുറിച്ച് അധികമൊന്നും പറയാൻ നിർവാഹമില്ല. ഇതിൽ വളരെ ശക്തമായിട്ടുള്ള ഒരു കഥാപാത്രമാണ്. ഒരു മുഴുനീള വേഷമൊന്നുമല്ല. പക്ഷേ അത്രത്തോളം പ്രാധാന്യമുള്ള കഥാപാത്രമാണ്. സിനിമയിൽ സുബൈദയുടെ പ്രസൻസും, പ്രാധാന്യവും വളരെ ശക്തമാണ്. അത്രയും മാത്രമേ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയുള്ളൂ .

പ്രത്യേകിച്ച് മരയ്ക്കാറിനെ പോലെ വലിയൊരു സിനിമയെക്കുറിച്ച് പറഞ്ഞ് ആ കുറ്റം എന്റെ തലയിൽ ആകരുത് എന്നുള്ളത് കൊണ്ട് എന്റെ കഥാപാത്രമായ സുബൈദയെക്കുറിച്ച് കൂടുതൽ പറയാൻ കഴിയില്ലെന്ന് മഞ്ജു വാര്യർ വെളിപ്പെടുത്തുന്നു.

മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കാറുള്ളത്. സാക്ഷ്യത്തിലൂടെ തുടങ്ങിയ അഭിനയ ജീവിതം ലളിതം സുന്ദരത്തിലെത്തി നിൽക്കുകയാണ്. ഇടക്കാലത്ത് സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. വൈവിധ്യമാർന്ന കഥാപാത്രങ്ങളെയാണ് മഞ്ജു അവതരിപ്പിച്ചിട്ടുള്ളതെല്ലാം. മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും താരം തന്റെ പേര് രേഖപ്പെടുത്തിയിരുന്നു. അസുരനിലൂടെയായിരുന്നു മഞ്ജു തമിഴിലേക്കെത്തിയത്. പച്ചയമ്മാളായുള്ള വേഷപ്പകർച്ചയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.

മഞ്ജു വാര്യർ ബോളിവുഡിലേക്ക് പ്രവേശിക്കുന്നുവെന്ന വാർത്ത പുറത്തുവന്നത് അടുത്തിടെയായിരുന്നു. സിനിമയുടെ പ്രീപ്രൊഡക്ഷൻ ജോലികൾ തുടങ്ങിയെന്നുള്ള റിപ്പോർട്ടുകളുമുണ്ടായിരുന്നു. താൻ ബോളിവുഡിലേക്ക് പ്രവേശിക്കുകയാണെന്ന വാർത്ത മഞ്ജു വാര്യരും ശരിവെച്ചതോടെ ആരാധകർ സന്തോഷത്തിലായിരുന്നു. നവാഗത സംവിധായകനൊപ്പമായാണ് വരവ്. മാധവനാണ് ചിത്രത്തിൽ നായകനായെത്തുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

മലയാളികളെ പറയിപ്പിക്കാത്ത തരത്തിലുള്ള ചിത്രമായിരിക്കും അത്. സിനിമയിൽ സിങ്ക് സൗണ്ടാണ് ഉപയോഗിക്കുന്നത്. ഈ ചിത്രത്തിനായി താൻ ഹിന്ദി പഠിച്ച് വരികയാണെന്നും മഞ്ജു വാര്യർ കുറിച്ചിരുന്നു

 

Leave a Reply

Your email address will not be published. Required fields are marked *

Previous post പുഴയിൽ വീണ ഏഴു വയസ്സുകാരിക്ക് രക്ഷകനായി പത്താം ക്ലാസുകാരൻ കാശി നാഥൻ കൈ അടിച്ച് സോഷ്യൽ മീഡിയ !!!
Next post 42 വയസ്സായിട്ടും മഞ്‌ജു വാര്യർ നിന്ന്‌ ചിരിക്കുമ്പോ ചിലർക്കെല്ലാം പൊള്ളുന്നത് , അതിനുള്ള കാരണം ഇതാണ് , ഫേസ്ബുക്ക് കുറിപ്പ് തരംഗമാവുന്നു ..