മീനയുടെ വീട്ടിലേക്ക് താരങ്ങളുടെ ഒഴുക്ക്, ഭർത്താവിന് സംഭവിച്ചത് ഇതാണ്… കണ്ണീരോടെ കുടുംബം

Read Time:6 Minute, 0 Second

മീനയുടെ വീട്ടിലേക്ക് താരങ്ങളുടെ ഒഴുക്ക്, ഭർത്താവിന് സംഭവിച്ചത് ഇതാണ്… കണ്ണീരോടെ കുടുംബം

മലയാളികൾക്ക് കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് നടി മീന. മലയാള സിനിമയിലെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാൾ. മോഹൻലാലിനൊപ്പം അഭിനയിച്ചാൽ പടം ഹിറ്റാകുമെന്ന് ഉറപ്പിക്കുന്നവർ. ഇങ്ങനെയുള്ള മീനയെ ഇന്ന് മലയാളികൾ അടക്കമുള്ള സിനിമാ ലോകം എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാത്ത അവസ്ഥയിലാണ്. മീനയുടെ ഭർത്താവ് വിദ്യാസാഗർ അകാലത്തിൽ വിട പറഞ്ഞതിന്റെ ഞെട്ടലിലാണ് തെന്നിന്ത്യൻ സിനിമാ ലോകം.

വമ്പൻ ട്വിസ്റ്റ്!! അമ്മ മ രിച്ച ദിവസം മക്കൾ മുത്തശ്ശിക്കയച്ച ഓഡിയോ സന്ദേശം ഇങ്ങനെ

കോവിഡ് നിരവധി പേരുടെ ജീവൻ എടുത്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഒടുവിലത്തേതാണ് മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റേതും. കോ വിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു വിദ്യാസാഗറിന്റെ അന്ത്യം. ശ്വാസകോശത്തിലെ അണുബാധയാണ് മര ണത്തിന് ഇടയാക്കിയത്.

കുറച്ചുവർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് വിദ്യാസാഗർ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കോ വിഡ് പിടിപെട്ടത്. കോ വിഡ് മുക്തനായെങ്കിലും പിന്നീട് വിദ്യാസാഗറിന്റെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. അണുബാധ രൂക്ഷമായതിനെത്തുടർന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാൻ വൈകി.

ഇപ്പോൾ അമ്പലത്തിൽ പോവാറില്ല, പോയാലും പ്രാർത്ഥിക്കാറില്ല… കണ്ണീരോടെ ഗായിക ചിത്ര

മസ്തിഷ്‌ക മര ണം സംഭവിച്ച രോഗികളിൽ നിന്ന് മാത്രമേ ഇത് സാധ്യമാകൂ എന്നതിനാൽ ദാതാവിനെ ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. അതിനായി കാത്തിരിക്കുന്നവരുടെ പട്ടികയിൽ ഒരുപാട് പേരുണ്ടായിരുന്നുവെന്നും ഇവരുമായി അടുത്ത വൃത്തങ്ങളിൽ നിന്നും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.

വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. എന്നാൽ ചൊവ്വാഴ്ച വൈകിട്ടോടെ സ്ഥിതി വഷളാകുകയായിരുന്നു. 2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബെംഗളൂരുവിൽ സോഫ്റ്റ്‌വേർ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗർ. വിവാഹത്തോടെ ഇടക്കാലത്തേക്ക് മീന സിനിമയിൽ നിന്നും അൽപ്പം ബ്രേക്കെടുത്തിരുന്നു. പിന്നീട് ദൃശ്യം എന്ന സൂപ്പർഹിറ്റുമായി തിരിച്ചു വന്നു. ഈ സിനിമയിലെ ഭാര്യയുടെ മടങ്ങി വരവിൽ സന്തോഷിച്ച ഭർത്താവായിരുന്നു വിദ്യാസാഗർ.

വിട പറഞ്ഞത് നിരവധി മലയാള സിനിമകളിൽ പ്രവർത്തിച്ച പ്രിയ നടി. കണ്ണീരോടെ താരങ്ങൾ

ഇരുവരുടെയും മകൾ നൈനികയും അഭിനേത്രിയാണ്. തെരി എന്ന വിജയ് ചിത്രത്തിലൂടെ നൈനിക തെന്നിന്ത്യയിൽ ശ്രദ്ധേയവേഷം അവതരിപ്പിച്ചിരുന്നു. വിദ്യാസാഗറിന്റെ വിയോഗത്തിൽ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ഈയിടെ മലയാളത്തിൽ പുറത്തിറങ്ങിയ ബ്രോ ഡാഡി എന്ന ചിത്രത്തിൽ മീന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.

2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. അടുത്തമാസം 12ന് ഇരുവരും ഒന്നായിട്ട് പതിമൂന്ന് വർഷം തികയാനിരിക്കെയാണ് ഏവരെയും ദുഃഖത്തിലാഴ്ത്തി വിദ്യാസാ​ഗർ യാത്ര പറഞ്ഞത്. ’12 വർഷത്തെ കൂട്ടുകെട്ട്’, എന്നായിരുന്നു കഴിഞ്ഞ വിവാഹ വാർഷികത്തിൽ മീന സോഷ്യൽമീഡിയയിൽ കുറിച്ചത്. വിദ്യാസാ​ഗറിനും മകൾക്കുമൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിരുന്നു.

കലകളുടെ ലോകത്ത് വൈകല്യങ്ങളെ തോൽപ്പിച്ച കണ്മണിയുടെ ജീവിതം

1982ല്‍ ശിവാജി ഗണേശന്‍ നായകനായ ‘നെഞ്ചങ്കള്‍’ ആണ് മീനയുടെ ആദ്യ സിനിമ. ബാല താരമായിട്ടായിരുന്നു ഈ സിനിമയില്‍ മീന. ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായികയായത്. സാന്ത്വനം എന്ന സിനിമയായിരുന്നു മലയാളത്തിൽ മീനയുടെ ആദ്യ ചിത്രം. ശേഷം മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ തുടങ്ങി മലയാളത്തിലെ മുൻനിര നായകൻമാരുടെയൊക്കെ കൂടെ മീന അഭിനയിച്ചിട്ടുണ്ട്

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു
Next post വിദ്യാ സാഗറിന്റെ മൃതദേഹം സംസ്‌കരിച്ചു.. ചിതയെരിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ് മീനയും മകളും