മുകേഷിന്റെ ലൈവ് കണ്ടോ? തുറന്നടിച്ച് താരം രംഗത്ത്; പത്താംക്ലാസുകാരൻ കുടുങ്ങി

Read Time:5 Minute, 53 Second

മുകേഷിന്റെ ലൈവ് കണ്ടോ? തുറന്നടിച്ച് താരം രംഗത്ത്; പത്താംക്ലാസുകാരൻ കുടുങ്ങി

നമസ്ക്കാരം. ഞാൻ ആദ്യം ക്ഷമാപണം നടത്തുകയാണ്. ലൈവിൽ വരുവാൻ വേണ്ടി എന്നാൽ കഴിയുന്ന വിധത്തിൽ എല്ലാം ശ്രമിച്ചു. എന്നാൽ ചില സാങ്കേതിക തകരാറുകൾ കാരണം ചില പ്രശ്നങ്ങൾ ഉണ്ട് അത് കൊണ്ടാണ് ഇ വിഡിയോയിൽ വരുന്നത്. ശരിക്കും ഇങ്ങനെ ഒരു വീഡിയോ ഒരിക്കലും ചെയ്യേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.

Also read : ഗോവിന്ദച്ചാമിയെ വരെ രക്ഷപ്പെടുത്തിയ ആൾ, കിരണിന് വേണ്ടി വാദിക്കുന്ന ആളൂർ വക്കിലിനെ കുറിച്ച്

ആമുഖമായി ചെറിയ ഒരു കാര്യം പറയട്ടെ, മറ്റൊന്നും അല്ല, തിരഞ്ഞെടുപ്പ് കഴിഞ്ഞു ഫലം വന്നതിനു ശേഷം, ഈ ദിവസം വരെയും നിരന്തരം ഫോൺ കോളുകളാണ് തനിക്കു വരുന്നതെന്ന് താരം തുറന്നു പറയുന്നു. ട്രെയിൻ ലേറ്റായ കാര്യം പോലും വിളിച്ചു ചോദിക്കുന്നു ചിലർ. എന്നെ ഫോൺ വിളിച്ചാൽ നേരിട്ട് എടുത്ത് സംസാരിക്കുന്ന വ്യക്തിയാണ് ‍ഞാൻ.

ഒരു മിറ്റിങ്ങിൽ ഇരിക്കുമ്പോഴാണ് ഈ കുട്ടി വിളിക്കുന്നത്. വിളിച്ചപ്പോൾ ‍ഞാൻ ഫോണെടുത്ത് മീറ്റിങ്ങിലാണ് പിന്നീട് വിളിക്കാം എന്ന് പറഞ്ഞതാണ്. എന്നിട്ടും നിർത്താതെ വിളി. സൂം മീറ്റിങ് കട്ടായി പോയി. അങ്ങനെയാണ് ഈ സംഭാഷണമുണ്ടായത്. കുട്ടികളെ ഉപയോഗിച്ച് ഇത്തരത്തിൽ വിളിച്ച് ശല്യം ചെയ്യുന്നവർക്കെതിരെ പൊ ലീ സിൽ പരാതി കൊടുക്കുന്നുണ്ട്. ആരാണ് ഇതിന്റെയൊക്കെ പിന്നിലെന്ന് എനിക്ക് ഊഹിക്കാം. ആ വിളിച്ച കുട്ടി അത്ര നിഷ്കളങ്കനായിരുന്നെങ്കിൽ എന്തിനാണ് റെക്കോർഡ് ചയ്തത്. അപ്പോൾ ഇതിന് പിന്നിൽ ചിലരില്ലേ?

ചൂരൽ വച്ച് അടിക്കും എന്ന് പറഞ്ഞത് ആലങ്കാരികമായി കണ്ടാൽ മതി. ഞാനും കുറേ ചൂരൽ അടി െകാണ്ടാണ് ഇത്രയൊക്കെയായത്.’മുകേഷ് പറയുന്നു. ഇത്തരത്തിൽ നിരന്തരം ഫോൺ വിളിച്ച് ശല്യപ്പെടുത്തുന്നവർക്കെതിരെ പരാതി നൽകുമെന്നും ഈ വിളികൾക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇത് ആസൂത്രിത രാഷ്ട്രീയ നീക്കമാണെന്നും മുകേഷ് പറയുന്നു.

ഞാൻ ഒരു സുപ്രധാനമായ സൂം മീറ്റിംഗിലായിരുന്നു. തുടർച്ചയായി വിളിച്ചപ്പോൾ, ഫോൺ എടുത്തിട്ട് അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞു. ആറു തവണ വിളിച്ചു. ഇതിനിടെ സൂം കട്ടായി പോയി. തുടർന്ന് കുട്ടിയോട് പറഞ്ഞു, അത്യാവശ്യ മീറ്റിംഗിൽ ആയിരുന്നെന്ന്. സ്വന്തം എംഎൽഎയെ വിളിക്കൂ, ശേഷം അദ്ദേഹം എന്ത് പറയുന്നെന്ന് നോക്കിയിട്ട് എന്നെ വിളിക്കൂ, ശേഷം മുന്നോട്ടു പോകാമെന്ന് പറഞ്ഞു. പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥി സ്വന്തം മണ്ഡലത്തിലെ എംഎൽഎയെ അറിഞ്ഞിരിക്കണം.

Also read : ഷഫ്‌നയുടെ പിറന്നാൾ അടിപൊളിയാക്കി സജിൻ, സാന്ത്വനത്തിലെ ശിവൻ പൊളിയാണ്

അവൻ എന്നോട് പറഞ്ഞത് സുഹൃത്ത് വിളിക്കാൻ പറഞ്ഞിട്ടാണ് വിളിച്ചതെന്ന്. എന്ന് പറഞ്ഞാൽ അത് സുഹൃത്ത് അല്ല. അത് ശത്രുവാണ്. അത് ആ മോന്റെ മാത്രമല്ല, നാടിന്റെ. കുട്ടികളെ ഉപയോഗിച്ച് ഫോണിൽ വിളിക്കുക, അത് റെക്കോർഡ് ചെയ്യുക എന്നതാണ് രീതി.
എന്നെ ഉപദ്രവിക്കാനാണ് ശ്രമിക്കുന്നത്. ചൂരൽ വച്ച് അടിക്കുമെന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണ്.

പത്താം ക്ലാസിൽ പഠിക്കുന്ന സ്വന്തം എംഎൽഎയെ അറിഞ്ഞിരിക്കണം. ആസുത്രീതമായ അക്രമമാണ് നടന്നത്. പക്ക രാഷ്ട്രീയം. ഇത് ജനങ്ങൾ വിശ്വാസിക്കരുത്. വിഷയത്തിൽ പൊലീസ് പരാതി നൽകാൻ പോകുകയാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.

ഈ സംഭവം ആസൂത്രിതമാണെന്നും ഇതിൽ രാഷ്ട്രീയമുണ്ടെന്നും നാട്ടിലുള്ള കുട്ടികളും രക്ഷകർത്താക്കളും വിശ്വസിക്കരുതെന്നും മുകേഷ് തുറന്നു പറയുന്നു. സംഭവത്തിൽ സൈബർ സെല്ലിലും പൊ ലീ സ് ക മ്മീ ഷ ണർക്കും പരാതി കൊടുക്കാൻ പോകുവാണെന്നും മുകേഷ് വ്യക്തമാക്കി. കുട്ടിക്ക് വിഷമമായെങ്കിൽ അതിൽ കൂടുതൽ വിഷമം തനിക്കുണ്ടെന്നും മുകേഷ് വിഡിയോയിൽ പറയുന്നുണ്ട്.

Also read : 25 ദിവസം, 25 അയ്യായിരം രൂപ,150 മുള ഇത്രയും മതി രതീഷിന്; കിടിലൻ മുള വീട് റെഡി

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗോവിന്ദച്ചാമിയെ വരെ രക്ഷപ്പെടുത്തിയ ആൾ, കിരണിന് വേണ്ടി വാദിക്കുന്ന ആളൂർ വക്കിലിനെ കുറിച്ച്
Next post ഉയര കുറവിലൂടെ കണ്ടുമുട്ടി പ്രണയിച്ചു , സിനിമാ നടി മഞ്ജുവിനെ വിനു രാജ് സ്വന്തമാക്കിയ കഥ