കടമറ്റത്ത് കത്തനാർ ആയി എത്തിയ പ്രേക്ഷകരുടെ പ്രിയ നടന് സംഭവിച്ചത് കണ്ടോ?

Read Time:6 Minute, 53 Second

കടമറ്റത്ത് കത്തനാർ ആയി എത്തിയ പ്രേക്ഷകരുടെ പ്രിയ നടന് സംഭവിച്ചത് കണ്ടോ?

മലയാള ടെലിവിഷൻ സിനിമാരംഗത്തെ ശ്രദ്ധേയനായ താരമാണ് പ്രകാശ് പോൾ. കടമറ്റത്തു കത്തനാർ എന്ന മിനി സ്ക്രീൻ പരമ്പരയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടൻ കൂടിയാണ് പ്രകാശ് പോൾ. കടമറ്റത്ത് കത്തനാർ എന്ന പരമ്പരയിൽ കത്തനാരായി വേഷമിട്ടതോടെയാണ് അദ്ദേഹം പ്രേക്ഷക ഹൃദയങ്ങളിൽ ഏറെ ശ്രദ്ധ നേടിയത്.

ഒരു കാലത്തു കുടുംബ പ്രേക്ഷകർ ഒന്നടങ്കം കത്തനാരുടെ വരവിനായി ടിവിക്കു മുമ്പിൽ കാത്തിരുന്നിട്ടുണ്ട്. ഏഷ്യാനെറ്റിൽ വന്ന പരമ്പരകളിൽ വൻഹിറ്റ് ആയി മാറിയ പരമ്പരകളിൽ ഒന്നാണ് കടമറ്റത്തു കത്തനാർ. കടമറ്റത്തു കത്തനാർ പരമ്പരക്ക് പുറമെ നിരവധി സീരിയലുകളിലും ടെലിഫിലിമുകളിൽ അഭിനയിച്ചും പ്രകാശ് പോൾ പ്രേക്ഷകർക്ക് മുമ്പിൽ എത്തിട്ടുണ്ട്.

Also Read : വിവാഹം കഴിഞ്ഞ് 41ാം നാൾ, കൺ മുന്നിൽ മ രിച്ച ഭർത്താവ്; അവസാന നിമിഷങ്ങൾ കണ്ണീരോടെ പറഞ്ഞ് ഭാര്യ ലിന്റ

അച്ഛൻ കെ.പി. പോൾ ചെറുപ്പകാലത്ത് ഹിന്ദുവായിരുന്നു. ക്രിസ്തുമതത്തോടുള്ള താല്പര്യംകൊണ്ട് അദ്ദേഹം മതംമാറി ക്രിസ്ത്യാനിയായി. എന്നാൽ ബാക്കി കുടുംബാംഗങ്ങളെല്ലാം ഹിന്ദുക്കളാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ആകസ്മികമായെത്തിയ ചില സംഭവങ്ങളെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. തലച്ചോറിൽ വന്ന ട്യൂമറിന് കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയാണ് പ്രകാശ് പോൾ. ട്യൂമർ സർജറിയിലൂടെ നീക്കം ചെയ്യുവാൻ സാധിക്കാത്തതിനാൽ, അത് ചുമന്നു കൊണ്ടാണ് ഇപ്പോൾ നടക്കുന്നത്.

പ്രകാശ് പോളിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു , തുടക്കത്തിൽ ഒരു പല്ലുവേദന വന്നിരുന്നു. നാടൻ മരുന്നുകൾ കുറെയൊക്കെ പരീക്ഷിച്ചു നോക്കി. നാക്കിന്റെ ഒരു വശം അങ്ങനെ പൊള്ളി, മരവിച്ചുപോയി. മരുന്നിന്റെ പ്രശ്‌നമാണെന്നു കരുതി ഒരു മാസം തൻ ഒന്നും ചെയ്തില്ല. ഒരു ഡോക്ടറിനെ കാണിച്ചപ്പോൾ ന്യൂറോളജിസ്റ്റിനെ കാണാൻ പറഞ്ഞു. അങ്ങനെ സ്‌കാനും കുറെ ടെസ്റ്റും നടത്തി. സ്‌ട്രോക്കായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്. വീണ്ടും സ്‌കാൻ ചെയ്തു നോക്കി . തലച്ചോറിൽ ഒരു ട്യൂമർ ഉണ്ടെന്നു അറിയാൻ സാധിച്ചു. അങ്ങനെ ആർ സി സിയിൽ ആയി

തലച്ചോറിന്റെ ഉള്ളിൽ താഴെ ആയിട്ടാണ് ട്യൂമർ. പുറത്ത് ആണെങ്കിൽ സർജറി ചെയ്യാൻ വളരെ എളുപ്പമാണ്. പക്ഷേ ഐ ഭാഗത്തു ആയതുകൊണ്ട് സർജറി അത്ര എളുപ്പമല്ല, കഴുത്തു വഴി ഡ്രിൽ ചെയ്ത് ചെയ്യേണ്ടി വരുമെന്ന് ഡോക്ടറ്റെർമാർ പറഞ്ഞു. അതിൽ താൽപര്യമില്ലായിരുന്നു. ഒരു തേങ്ങാ പിണ്ണാക്ക് പോലെയാണ് ട്യൂമർ തലയിലുണ്ടായിരുന്നതെന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെ ആർസിസിയിൽ അഞ്ചാറ് ദിവസം ഒബ്‌സർവേഷനിൽ കഴിഞ്ഞു. ഇത് മെഡിക്കൽ ജേണലിൽ പബ്ലിഷ് ചെയ്യേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. അതിന് ഞാൻ അനുവാദം നൽകി. ആറു ദിവസം കഴിഞ്ഞപ്പോൾ ഡിസ്ചാർജ് വാങ്ങി തിരികെ വീട്ടിലേക്കു പോരുകയും ചെയ്തു,

Also Read : തൃശ്ശൂരിൽ പോ ലീസ് പൊക്കിയ മാർട്ടിൻ നയിച്ചത് ആഡംബര ജീവിതം, വീട്ടുകാരുടെ പിന്തുണയില്ലാതെ ജീവിതം

പിന്നീട് ഇതുവരെ ട്രീറ്റ് മെന്റ് ഒന്നും നടത്തുന്നുമില്ല. ഞാൻ തന്നെ അതങ്ങ് തീരുമാനിക്കുക ആയിരുന്നു. അത് എവിടെയെങ്കിലും എത്തുന്നതുവരെ അവിടിയെരിക്കട്ടെ. രോഗം മാറിയോയെന്ന് പരിശോധിച്ചിട്ടില്ല. സംസാരിക്കുാനുള്ള ബുദ്ധിമുട്ട് ഇടയ്ക്കുണ്ട്. ചില സമയങ്ങളിൽ കടുത്ത പ്രശ്‌നമുണ്ട്. എങ്കിലും ആശപുത്രിയിൽ പോകുന്നില്ല. വേണ്ട എന്ന് വെച്ചിട്ടു തന്നെയാണ്.

രണ്ട് സാധ്യതകൾ അല്ലേ ഉള്ളൂ ഇപ്പോഴും. ഒന്നുകിൽ മരിക്കും. അല്ലെങ്കിൽ അതിജീവിക്കും, ഡോക്ടർമാർ വിളിച്ചിരുന്നു. നാല് വർഷമായി പക്ഷേ ഞാൻ ഒന്നും ചെയ്യുന്നില്ല, ചികിത്സ നടത്താൻ ഭാര്യയും മക്കളും വളരെയേറെ നിർബന്ധിക്കുന്നുണ്ട്, പക്ഷേ ഞാൻ എന്നിൽ വിശ്വസിക്കുന്നു, അദ്ദേഹം പറയുകയാണ്. സാമ്പത്തിക പ്രശ്‌നമോ ഭയമോ ഒന്നുമല്ല, രോഗിയാണന്നറിഞ്ഞാൽ മരണത്തെ കുറിച്ച് ആലോചിക്കുമല്ലോ, പക്ഷേ എനിക്ക് മര ണ ഭയമില്ല, ഇപ്പോൾ 62 കഴിഞ്ഞു. ആരെന്തൊക്കെ പറഞ്ഞാലും ഞാനതിന് ആവശ്യമില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ.

ഷാജി എം ന്റെ നക്ഷത്രങ്ങൾ, സ്യാം പ്രസാദിന്റെ ശമനതളം തുടങ്ങിയവ അദ്ദേഹം അഭിനയിച്ച മറ്റു പരമ്പരകളാണ്. പബ്ലിഷിങ് സ്ഥാപനങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്ത ശേഷമാണ് അഭിനയ രംഗത്ത് എത്തുന്നത്. ഹൊറർ പരമ്പരായ കടമറ്റത്തു കത്തനാറിന്റെ 267 എപ്പിസോഡുകൾ ആണ് സംപ്രേക്ഷണം ചെയ്തത്. പരമ്പരയുടെ തുടർ ഭാഗങ്ങൾ പിന്നീട് മറ്റു ചാനലുകളിൽ വന്നു.

Also read : കാമുകിയെ 10 വർഷം മുറിയിൽ ഒളിപ്പിച്ചു എന്ന് റഹ്മാൻ, എന്നാൽ റഹ്മാന്റെ മാതാപിതാക്കൾ പറഞ്ഞത് കേട്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post കാമുകിയെ 10 വർഷം മുറിയിൽ ഒളിപ്പിച്ചു എന്ന് റഹ്മാൻ, എന്നാൽ റഹ്മാന്റെ മാതാപിതാക്കൾ പറഞ്ഞത് കേട്ടോ?
Next post വാപ്പയുടെ രണ്ടാം വിവാഹം നടത്തി നടി അനാർക്കലി; ഉമ്മയായ നടി ലാലിയുടെ അവസ്ഥ ഇങ്ങനെ; മനസു തുറന്ന് താരം!