വാപ്പയുടെ രണ്ടാം വിവാഹം നടത്തി നടി അനാർക്കലി; ഉമ്മയായ നടി ലാലിയുടെ അവസ്ഥ ഇങ്ങനെ; മനസു തുറന്ന് താരം!

Read Time:7 Minute, 33 Second

വാപ്പയുടെ രണ്ടാം വിവാഹം നടത്തി നടി അനാർക്കലി; ഉമ്മയായ നടി ലാലിയുടെ അവസ്ഥ ഇങ്ങനെ; മനസു തുറന്ന് താരം!

മലയാളത്തിൽ ഉയർന്നു വരുന്ന താരങ്ങളിൽ ഒരാൾ ആണ് അനാർക്കലി മരക്കാർ. കുമ്പളങ്ങി നൈറ്റ്സു ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ലാലി ആയ എത്തിയ നടിയുടെ മകളാണ് അനാർക്കലി. നിയാസ് മരക്കാരാണ് അനാർക്കലിയുടെ പിതാവ്. കഴിഞ്ഞ ദിവസമാണ് നിയാസ് രണ്ടാമതും വിവാഹം കഴിച്ചത്. കണ്ണൂർ സ്വദേശിനി ആയിരുന്നു വധു. ബാപ്പയുടെ വിവാഹ ചിത്രങ്ങൾ അനാർക്കലി ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചതോടെ ഏറെ വൈറൽ ആയി മാറിയിരുന്നു.

Also read : കടമറ്റത്ത് കത്തനാർ ആയി എത്തിയ പ്രേക്ഷകരുടെ പ്രിയ നടന് സംഭവിച്ചത് കണ്ടോ?

അനാർക്കലിയുടെ ചേച്ചിയും വിവാഹത്തിൽ പങ്കെടുത്തിരുന്ന ചിത്രങ്ങൾ വന്നിരുന്നു. ഇപ്പോൾ പിതാവിന്റെ രണ്ടാം വിവാഹത്തെപ്പറ്റി വെളിപ്പെടുത്തി രംഗത്ത് എത്തിരിക്കുകയാണ് അനാർക്കലി. രണ്ടാം വിവാഹത്തിൽ എത്തിച്ച കാര്യങ്ങളും ‘അമ്മ ലാലിയുടെ കാര്യങ്ങളും പറഞ്ഞു അനാർക്കലി കഴിഞ്ഞ ദിവസം ലൈവിൽ വന്നിരുന്നു.

കഴിഞ്ഞ ദിവസമാണ് നടിയും മോഡലുമായ അനാർക്കലി മരക്കാർ, തൻറെ പിതാവ് രണ്ടാമതും വിവാഹിതനായ വാർത്തയും ചടങ്ങിൽ പങ്കെടുത്തപ്പോൾ പകർത്തിയ ചിത്രവും സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചത്. വാപ്പയുടെ രണ്ടാം വിവാഹത്തിൽ ഉമ്മ തകർന്നിരിക്കുകയാണെന്ന് കരുതി ആശ്വസിപ്പിക്കാൻ എത്തുന്നവർ ഉമ്മയെ അടുത്തറിയാത്തവരാണെന്ന് അനാർക്കലി മരക്കാർ വ്യക്തമാക്കിയിരുന്നു.

ബാപ്പയുടെ നിക്കാഹ് ബന്ധപ്പെട്ടു, അനാർക്കലിയുടെ കുറിപ്പ് കഴിഞ്ഞ ദിവസമായിരുന്നു അനാർക്കലി മരക്കാറുടെ പിതാവ് നിയാസ് മരക്കാറിൻറെ നിക്കാഹ് നടന്നത്. വാപ്പയുടെ വിവാഹത്തിൽ അനാർക്കലിയും സഹോദരി ലക്ഷ്മിയും പങ്കെടുക്കുകയും സോഷ്യൽ മീഡിയയിലൂടെ വാപ്പയ്ക്കും കൊച്ചുമ്മയ്ക്കും ആശംസകൾ നേരുകയും ചെയ്‌തിരുന്നു. ‘കുടുംബത്തിലെ പുതിയ അംഗം’ എന്ന് കുറിച്ചുകൊണ്ടാണ് ബാപ്പയുടെയും കൊച്ചുമ്മയുടെയും ഫോട്ടോ അനാർക്കലി സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്.

Also read : വിവാഹം കഴിഞ്ഞ് 41ാം നാൾ, കൺ മുന്നിൽ മ രിച്ച ഭർത്താവ്; അവസാന നിമിഷങ്ങൾ കണ്ണീരോടെ പറഞ്ഞ് ഭാര്യ ലിന്റ

ബാപ്പയുടെ രണ്ടാം വിവാഹം തന്റെ ഉമ്മയെ ഒരിക്കലും തളർത്തിയിട്ടില്ല! ബാപ്പയുടെ വിവാഹ വാർത്ത അറിഞ്ഞത് മുതൽ തന്നെയും ഉമ്മയേയും തേടിയെത്തുന്ന ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ഉള്ള ഉത്തരമാണ് ഏഴ്‌ മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെ അനാർക്കലി തുറന്നു പറയുന്നത്.’ഇന്നലെ ഞാൻ എൻറെ ഉപ്പയുടെ വിവാഹത്തെ കുറിച്ച് ഒരു സ്റ്റോറി ഞാൻ പോസ്റ്റ് ചെയ്തിരുന്നു. ആ സ്റ്റോറി പോസ്റ്റ് ചെയ്‌തതിന് ശേഷം കുറേ കാര്യങ്ങൾ സംഭവിച്ചു. കുറേ വാർത്തയൊക്കെ വന്നു. എനിക്കത് വളരെ നോർമലായിട്ടുള്ള ഒരു കാര്യമാണ്

എനിക്ക് ഇത്തരം കാര്യങ്ങൾ നോർമലൈസ് ചെയ്യാൻ പറ്റുന്നതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു.എനിക്കും കുറേ മെസേജുകൾ ഒക്കെ വന്നു… ഇതിന് മുമ്പ് എൻറെ മാതാപിതാക്കൾ തമ്മിൽ എന്താണ് സംഭവിച്ചത് എന്നൊന്നും ഞാൻ അഡ്രസ് ചെയ്‌തിട്ടില്ല. എൻറെ ഉമ്മയും ബാപ്പയും ഒരു വർഷമായി പിരിഞ്ഞ് ജീവിക്കുകയാണ്. 30 വർഷത്തെ ദാമ്പത്യത്തിന് ശേഷം. ഒരു വർഷമായി ബാപ്പ ഒറ്റയ്ക്കാണ് ജീവിക്കുന്നത്.

ഞാനും ചേച്ചിയും ബാപ്പയെ വീണ്ടും കല്യാണം കഴിപ്പിച്ചാലോ എന്ന് ചിന്തിച്ചിരുന്നു.അവസാനം വാപ്പ തന്നെ മനസിനിണങ്ങിയ ഒരു വ്യക്തിയെ കണ്ടെത്തി വിവാഹം ചെയ്‌തു. അതാണ് സംഭവിച്ചത്. മുസ്ലിങ്ങൾക്ക് രണ്ടൊക്കെ കെട്ടാം. ഇത് ആ കേ സല്ല… ഡിവോഴ്‌സായതിന് ശേഷം വേറെ കല്യാണം കഴിച്ചതാണ്. ഇന്നലെ കുറേപേർ എൻറെ ഉമ്മയെ വിളിച്ച്‌ ലാലീ, വിഷമിക്കേണ്ട എന്ന് വിളിച്ച്‌ സംസാരിക്കുന്നുണ്ട്.

അവരോട് എനിക്ക് പറയാനുള്ളത്, നിങ്ങൾ എൻറെ ഉമ്മയെ കുറേ തെറ്റിദ്ധരിച്ചിട്ടുണ്ട്. എൻറെ അമ്മ സൂപ്പർ കൂളാണ്. മൊത്തത്തിൽ അടിപൊളിയാണ്. ബാപ്പ വേറെ കല്യാണം കഴിച്ചെന്ന് പറഞ്ഞ് തകർന്നുപോവുന്ന ആളൊന്നുമല്ല ഉമ്മ. ഒരിക്കലും തകരുകയുമില്ല. ഉമ്മ ഇപ്പോൾ തനിയെ ഉള്ള ജീവിതമാണ് ഇഷ്ടപ്പെടുന്നത്. സന്തോഷത്തോടെ ജീവിക്കുന്നു.

ബാപ്പയ്ക്ക് ഒരു കൂട്ടുവേണമെന്നുണ്ടായിരുന്നു, അതുകൊണ്ട് കല്യാണം കഴിച്ചു. പുരുഷന്മാർക്ക് പൊതുവെ സർവൈവൽ ഇത്തിരി പാടാണ്. അതുകൊണ്ട് കൂട്ടു വേണമെന്ന് തീരുമാനിച്ചു. അവരുടെ ചോയിസാണ് അത്.ഉമ്മ വളരെ ഫോർവേഡായി ചിന്തിക്കുന്ന ആളാണ്. ഉമ്മ ഞങ്ങളെയും അങ്ങനെ വളർത്തിയതുകൊണ്ട് ഞങ്ങൾക്കും ആ വിവാഹത്തിൽ പങ്കെടുക്കാനും അതൊരു സാധാരണ കാര്യമായി കാണാനും സാധിക്കുന്നത്.

Also read : പുതിയ ലക്ഷണങ്ങൾ , ഉണ്ടെങ്കിൽ ഉടൻ തന്നെ അടുത്ത ആശുപത്രിയിൽ പോകുക

ബാപ്പ സന്തോഷത്തോടെ ജീവിക്കണം എന്നാണ് ഞങ്ങളും ആഗ്രഹിച്ചത്. അതുകൊണ്ടാണ് കല്യാണത്തിന് കൂടുകയും കൊച്ചുമ്മയെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്‌തത്…’ അനാർക്കലി പറയുന്നു. അനാർക്കലിയുടെ പിതാവ് നിയാസ് മരക്കാർ വർഷങ്ങളായി സിനിമ മേഖലയിലും മറ്റും ഫാഷൻ ഫോട്ടോഗ്രാഫറായി പ്രവർത്തിക്കുന്ന ആളാണ്. അമ്മ ലാലി കുംബളങ്ങി നൈറ്റ്‌സ് അടക്കമുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Also read : തൃശ്ശൂരിൽ പോ ലീസ് പൊക്കിയ മാർട്ടിൻ നയിച്ചത് ആഡംബര ജീവിതം, വീട്ടുകാരുടെ പിന്തുണയില്ലാതെ ജീവിതം

Leave a Reply

Your email address will not be published. Required fields are marked *

Previous post കടമറ്റത്ത് കത്തനാർ ആയി എത്തിയ പ്രേക്ഷകരുടെ പ്രിയ നടന് സംഭവിച്ചത് കണ്ടോ?
Next post ടിക് ടോക് താരം താരം പി ടിയിൽ .. ആളെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ