പുതിയ ലക്ഷണങ്ങൾ , ഉണ്ടെങ്കിൽ ഉടൻ തന്നെ അടുത്ത ആശുപത്രിയിൽ പോകുക

Read Time:5 Minute, 3 Second

പുതിയ ലക്ഷണങ്ങൾ , ഉണ്ടെങ്കിൽ ഉടൻ തന്നെ അടുത്ത ആശുപത്രിയിൽ പോകുക

കൊ വിഡിന്റെ ഡെൽറ്റ വകഭേദം ആളുകളിൽ കൂടുതൽ അപകടകാരി ആയേക്കാം എന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ് വന്നിരിക്കുന്നു.. കേൾവി നഷ്ടപ്പെടൽ, ഞരമ്പിൽ രക്തം കട്ടപിടിച്ചതിന് പിന്നാലെ തന്നെ അവയവത്തിന്റെ പ്രവർത്തനം നിർജ്ജീവമാകുന്ന രോഗാവസ്ഥയായ ഗാൻഗ്രീൻ എന്നി ലക്ഷണങ്ങളും രോഗികളിൽ കണ്ടുവരുന്നതായി ഡോക്ടർമാർ പറയുന്നു. ഡെൽറ്റ വകഭേദം ബാധിച്ച രോഗികളിലാണ് ഈ ലക്ഷണങ്ങൾ സാധാരണനയായി കണ്ടുവരുന്നത്.. രോഗികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഡോക്ടർമാർ പറയുന്നു.

Reda Also : കോ വി ഡിൽ ബന്ധങ്ങൾ മറക്കുന്നവർ കാണണം ഈ മരുമകൾ അമ്മായിയച്ഛനോട് ചെയ്തത്; ബിഗ്‌സല്യൂട്ട് സഹോദരീ..

നേരത്തെ പനി, ചുമ, തൊണ്ടവേദന, തുടങ്ങിയ ലക്ഷണങ്ങളാണ് കൊ വിഡ് രോഗികളിൽ പൊതുവായി കാണുന്നത്. എന്നാൽ കൊ വിഡിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ പുതിയ രോഗലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്. കഴിഞ്ഞദിവസം നഖങ്ങളിൽ കണ്ടുവരുന്ന നിറവ്യത്യാസം കൊ വിഡിന്റെ ലക്ഷണമാകാമെന്ന് പഠന റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേൾവിക്കുറവ്, വയറുസംബന്ധമായ അസ്വസ്ഥതകൾ, ഗാൻഗ്രീൻ എന്നിവ കോ വിഡിന്റെ ലക്ഷണങ്ങളാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ഇന്ത്യയിൽ കണ്ടെത്തിയ കൊ വിഡ് വകഭേദമായ ഡെൽറ്റ ബാധിച്ചവരിലാണ് ഈ ലക്ഷണങ്ങൾ കൂടുതലായി കണ്ടുവരുന്നത്. അതിനാൽ ഡെൽറ്റ കൂടുതൽ അപകടകാരിയാണെന്ന് ഡോക്ടർമാർ പറയുന്നു. ഡെൽറ്റ എന്ന പേരിലറിയപ്പെടുന്ന ബി.1.617.2 എന്ന കൊ വിഡ് വകഭേദം 60ലധികം രാജ്യങ്ങളിൽ പടർന്നതായാണ് റിപ്പോർട്ടുകൾ

ശരീരത്തിലെ രക്തയോട്ടം നിലയ്ക്കുന്നത് മൂലം കോശങ്ങൾ നശിക്കുന്ന ഗാൻഗ്രീൻ അവസ്ഥ കോ വിഡുമായി ബന്ധപ്പെട്ട പുതിയ ലക്ഷണമാകാമെന്ന് ഡോക്ടർമാർ പറയുന്നത് . കോ വിഡിന്റെ സാധാരണ ലക്ഷണങ്ങൾക്ക് മുൻപുതന്നെ ഇത് പ്രത്യക്ഷപ്പെടാമെന്ന് ഡൽഹി രാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടർമാർ നടത്തിയ പഠനത്തിൽ കണ്ടെത്തി എന്നാണ് റിപ്പോർട്ടുകൾ

Read Also : കുട്ടികളില്ലെന്നു കരുതി ദു:ഖിച്ചിരിക്കാറില്ല, മനസ് തുറന്ന് വിധുവും ദീപ്തിയും

രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 65കാരനായ ഒരു കോ വിഡ് രോഗിയിൽ ഗാൻഗ്രീൻ ലക്ഷണങ്ങൾ ഇത്തരത്തിൽ തുടക്കത്തിലേ പ്രത്യക്ഷമായതായി എന്നും ഡോക്ടർമാർ പറയുന്നു. വേഗത്തിൽ പടരുന്ന ഒരു അണുബാധയുടെ ഫലമായി ഗാൻഗ്രീൻ ഉണ്ടാകുമ്പോൾ അടിയന്തര പരിചരണവും ആന്റി ബയോട്ടിക്‌ ചികിത്സയുമെല്ലാം ആവശ്യമാണെന്ന് ഡോക്ടർമാർ പറയുന്നു.

അതേസമയം ഫെബ്രുവരിയ്ക്ക് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കൊ വിഡ് കേ സുകൾ റിപ്പോർട്ട് ചെയ്ത് ഇംഗ്ലണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,450 കേ സുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടുകൂടി രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊ വിഡ് കേസുകളുടെ എണ്ണം 4,535,754ലെത്തി. കഴിഞ്ഞ ദിവസം ആറ് കൊ വിഡ് മര ണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 127,860 പേരാണ് ബ്രിട്ടണിൽ ഇതുവരെ കൊ വിഡ് ബാധിച്ച് മ രി ച്ചത്. ബ്രിട്ടണിൽ ഇപ്പോൾ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊ വിഡിന്റെ ഡെൽറ്റ വകഭേദത്തിന് 60 ശതമാനം അധിക വ്യാപന ശേഷിയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

Reda also : സിത്താര ഒരു മികച്ച അമ്മയെന്ന് വീണ്ടും തെളിയിച്ചു.. സന്തോഷം കൊണ്ട് വീർപ്പുമുട്ടി സായു മോൾ, വൈറൽ ആയി വീഡിയോ

 

Leave a Reply

Your email address will not be published. Required fields are marked *

Previous post നെഞ്ചു നീറി സാന്ത്വനത്തിലെ സേതുവിന്റെ വൈറൽ ആയ കുറിപ്പ്
Next post തൃശ്ശൂരിൽ പോ ലീസ് പൊക്കിയ മാർട്ടിൻ നയിച്ചത് ആഡംബര ജീവിതം, വീട്ടുകാരുടെ പിന്തുണയില്ലാതെ ജീവിതം