ക്യൂട്ട് ലുക്കിൽ സാരിയുടുത്ത് രമ്യ നമ്പീശൻ; ഫോട്ടോസ് വൈറൽ

Read Time:4 Minute, 58 Second

ക്യൂട്ട് ലുക്കിൽ സാരിയുടുത്ത് രമ്യ നമ്പീശൻ; ഫോട്ടോസ് വൈറൽ

മലയാളി സിനിമ പ്രേഷകർക്ക് ഇടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് രമ്യ നമ്പിശൻ. താരം ഒരു സിനിമ നടി മാത്രമല്ല നല്ലൊരു പിന്നണി ഗായികയും ടെലിവിഷൻ  അവതാരകയുമാണ്‌. താരം എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ശ്രീനിലയത്തിൽ സുബ്രഹ്മണ്യനുണ്ണിയുടെയും ജയശ്രീയുടെയും മകളാണ്.

Also read : നടി സാന്ദ്ര തോമസ് ഐസിയുവിൽ! പ്രാർഥനയോടെ കേരളക്കര! നടിക്ക് സംഭവിച്ചത് അറിഞ്ഞു നടുങ്ങി താരലോകം

മലയാള ചിത്രങ്ങൾ കൂടാതെ താരം  തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷാചിത്രങ്ങളിലും ഒരുപാട് ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചിത്രങ്ങൾ എടുത്തിരിക്കുന്നത്  പ്രണവ് രാജാണ്.

താരം വളരെ ചെറുപ്പത്തിലേ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്നു. ഇതിനോടകം തന്നെ രമ്യ ഒട്ടേറെ ഭക്തിഗാന കാസറ്റുകളിൽ പാടിയിട്ടുണ്ട്. താരം തുടക്ക കാലത്ത് പ്രേഷകശ്രദ്ധ നേടിയത് കൈരളി ടെലിവിഷൻ സംപ്രേഷണം ചെയ്ത ഹലോ ഗുഡ് ഈവനിംഗ് എന്ന തത്സമയ ഫോൺ – ഇൻ പരിപാടിയുടെ അവതാരകയായ പ്രോഗ്രാം . താരത്തിന്റെ ആദ്യ സിനിമ ശരത് സംവിധാനം ചെയ്ത സായാഹ്നം ആണ്.

Also read : നാട്ടിലെ പ്രശസ്തമായ ആൾദൈവത്തിന്റെ സ്‌കൂളിൽ നടക്കുന്നത്! യൂണിഫാം അഴിപ്പിച്ച് കുട്ടികളെ നൃത്തം

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഇടയിലും പ്രിയപ്പെട്ട നടിയാണ് രമ്യ നമ്പീശൻ. മലയാളത്തിലൂടെയാണ് തുടക്കമെങ്കിലും തമിഴ് സിനിമകളിലാണ് രമ്യ ഇപ്പോൾ സജീവമായുള്ളത്. സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്. ഗായികയായും രമ്യ നമ്പീശൻ ഇതിനോടകം തൻ്റെ പ്രതിഭ വെളിപ്പെടുത്തിയിട്ടുണ്ട്. മലയാള ചിത്രങ്ങൾക്കു പുറമെ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സേതുപതി, പിസ്സ എന്നിവ അഭിനയിച്ച തമിഴ് ചിത്രങ്ങളിൽ പ്രധാനപെട്ടവയാണ്. അഭിനേത്രി എന്നതിനുപുറമെ മികച്ച ഗായിക കൂടിയാണ് രമ്യ നമ്പീശൻ. 2011ൽ പ്രദർശനത്തിനെത്തിയ ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലെ ‘ആണ്ടലോന്റെ’ എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്.

ജോജു ജോർജിനെ നായകനാക്കി നവാഗതനായ സൻഫീർ സംവിധാനം ചെയ്യുന്ന “പീസ്” ആണ് രമ്യയുടെ പുതിയ പ്രൊജക്റ്റ്. മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ, രക്ഷിത് ഷെട്ടി, വിജയ് സേതുപതി, ഭരത് തുടങ്ങിയവർ ചേർന്നാണ് പുറത്തിറക്കിയത്.

2012ൽ പ്രദർശനത്തിനെത്തിയ ബാച്ച്‌ലർ പാർട്ടി എന്ന ചിത്രത്തിൽ ആലപിച്ച ‘വിജനസുരഭി’, അതേ വർഷതന്നെ പ്രദർശനത്തിനെ തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിൽ ആലപിച്ച ‘മുത്തുചിപ്പി’ എന്നീ ഗാനങ്ങൾ ചലച്ചിത്ര പിന്നണി ഗാനരംഗത്തും രമ്യ നമ്പീശനെ ഏറെ പ്രശസ്തയാക്കി. ആമേൻ, അപ് ആന്റ് ഡൗൺ മുകളിൽ ഒരാളുണ്ട്, ഇംഗ്ലീഷ്, അരികിൽ ഒരാൾ, പാണ്ടീനാട്, ഫിലിപ് ആന്റ് മങ്കിപെൻ, മിസ്സ് ലേഖ തരൂർ കാണുന്നത്, ബൈസിക്കിൾ തീവ്‌സ്, ഓം ശാന്തി ഓശാന, നെല്ലിക്ക, സകലകലാ വല്ലഭൻ, അടി കപ്യാരെ കൂട്ടമണി, ആകാശവാണി, അച്ചായൻസ് എന്നിവയാണ് താരം ഗാനങ്ങൾ ആലപിച്ച മറ്റു ചില ചിത്രങ്ങൾ.

Also read : ഫേസ്ബുക്കിൽ നിരവധി യുവാക്കളെ തേച്ച അശ്വതി അച്ചു ഒടുവിൽ പിടിയിൽ, ആരെന്ന് കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി സാന്ദ്ര തോമസ് ഐസിയുവിൽ! പ്രാർഥനയോടെ കേരളക്കര! നടിക്ക് സംഭവിച്ചത് അറിഞ്ഞു നടുങ്ങി താരലോകം
Next post പെൻഷൻ വാങ്ങാൻ ഇറങ്ങിയ ആ അപ്പച്ചൻ ഓട്ടോ എന്ന് കരുതി കൈ കാണിച്ചത് പോലീസ് ജീപ്പിൽ പിന്നെ നടന്നത്