പെൻഷൻ വാങ്ങാൻ ഇറങ്ങിയ ആ അപ്പച്ചൻ ഓട്ടോ എന്ന് കരുതി കൈ കാണിച്ചത് പോലീസ് ജീപ്പിൽ പിന്നെ നടന്നത്

Read Time:4 Minute, 55 Second

പെൻഷൻ വാങ്ങാൻ ഇറങ്ങിയ ആ അപ്പച്ചൻ ഓട്ടോ എന്ന് കരുതി കൈ കാണിച്ചത് പോലീസ് ജീപ്പിൽ പിന്നെ നടന്നത്

പെൻഷൻ വാങ്ങാൻ ഇറങ്ങിയ ആ അപ്പച്ചൻ ഓട്ടോ എന്ന് കരുതി കൈ കാണിച്ചത് പോലീസ് ജീപ്പിനു മുൻപിൽ. പിന്നെ നടന്നത് സിനിമയെ വെല്ലുന്ന കാര്യങ്ങൾ. പോലീസ് വണ്ടി വരുന്നെന്നു പറഞ്ഞാൽ ആരായാലും ഒരു നിമിഷം ഭയക്കും. നാം സോഷ്യൽ മീഡിയയിൽ കൂടി അങ്ങനെ നിരവധി വിഡിയോകൾ കണ്ടിട്ടുള്ളതാണ്. ചില ഉദ്യോഗസ്ഥരുടെ മോശം പ്രവർത്തികൾ കൊണ്ടാകാം പൊതുവിൽ ഭൂരിഭാഗം ആളുകളും പോലീസിനെ ഭയക്കുവാൻ കാരണം എന്ന് സംശയിക്കുന്നു.

Also read : ക്യൂട്ട് ലുക്കിൽ സാരിയുടുത്ത് രമ്യ നമ്പീശൻ; ഫോട്ടോസ് വൈറൽ

ഇന്നത്തെ സാഹചര്യത്തിൽ നാടിനു വേണ്ടി വിശ്രമമില്ലാതെ പണിയെടുക്കുന്ന രണ്ടു കൂട്ടം ആളുകളാണ് ഒന്ന് ആരോഗ്യ പ്രവർത്തകരും, രണ്ടു പോലീസുകാരും. കൊ റോ ണ വ്യാപനം കുറക്കാൻ പോലീസ് ടീം നടത്തുന്ന പ്രവർത്തനങ്ങളെ എടുത്തു പറയേണ്ടത് തന്നെയാണ്. ഇ ലോക്ക് ഡൗണിന്റെ കാലത്തു നിങ്ങളിൽ മിക്കവാറും പേരും ഒരു പോലീസ് വണ്ടി ദൂരത്തു നിന്നും വരുന്നത് കണ്ടാൽ ഓടി ഒളിക്കുവാൻ ആയിരിക്കും ആദ്യം തന്നെ നോക്കുക. അഥവാ കാരണം ഇല്ലാതെ അവരുടെ കൈയിൽ പെട്ടാൽ പറയുകയും വേണ്ട.

ഇപ്പോൾ കേരളം പോലീസിന്റെഭാഗത്തു നിന്നും ഉണ്ടായ നന്മ നിറഞ്ഞ സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. ബാങ്കിലോട്ടു പെൻഷൻ വാങ്ങുവാൻ വഴിയിൽ വാഹനം കാത്തു നിൽക്കുന്ന ഒരു വയസ്സായ അപ്പച്ചൻ. ദൂരെ നിന്നും വരുന്ന വാഹനം ഓട്ടോ ആണെന്ന് വിചാരിച്ചു കൈ കാണിച്ചു. പക്ഷെ ആ അപ്പച്ചൻ കൈ കാണിച്ചത് പോലീസ് വണ്ടിക്കായിരുന്നു. ആ പോലീസ് വാഹനത്തിൽ ഉണ്ടായിരുന്നത് പന്തളം പോലീസ് സ്റ്റേഷനിലെ എസ് എച് ഓ ശ്രീകുമാറും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ആയിരുന്നു.

Also read : നടി സാന്ദ്ര തോമസ് ഐസിയുവിൽ! പ്രാർഥനയോടെ കേരളക്കര! നടിക്ക് സംഭവിച്ചത് അറിഞ്ഞു നടുങ്ങി താരലോകം

അവർ ആ പോലീസ് വാഹനം ആ അപ്പച്ചന്റെ അടുത്ത് നിറുത്തുകയും കാര്യം ചോദിച്ചു മനസിലാക്കുകയും ചെയ്യുക ആയിരുന്നു. അതിനു ശേഷം ആ വയോധികനെ തങ്ങളുടെ വാഹനത്തിൽ തന്നെ കെട്ടി ബാങ്കിലേക്ക് പെൻഷൻ വാങ്ങിക്കുവാൻ എത്തിക്കുക ആയിരുന്നു. വാഹനത്തിൽ വെച്ച് അദ്ദേഹത്തിനോട് ചോദിക്കുന്നുണ്ട്, ഓട്ടോ എന്ന് വിചാരിച്ചു കൈ കാണിച്ചതാണോ എന്ന്. അപ്പച്ചൻ ഓട്ടോക്ക് കൈ കാണിച്ചത് തന്നെ ആണെന്ന് വളരെ നിഷ്കളങ്കമായി തന്നെ പറയുന്നുണ്ട്.

കൂടാതെ പുറത്തു ഇറങ്ങുമ്പോൾ മാസ്ക് ധരിക്കണം എന്ന ഉപദേശവും അപ്പച്ചന് നൽകുന്നുണ്ട്. അതിനു ശേഷം ആ അപ്പച്ചന്റെ പേരും മേൽവിലാസവും എവിടെ ആണെന്ന് ചോദിച്ചു മനസ്സിലാക്കുന്നുണ്ട്. അത് കൂടാതെ ബാങ്കിലേക്ക് പോകുവാൻ വീട്ടിൽ ആരും ഇല്ലേ എന്ന് ആ അപ്പച്ചന്റെ അടുത്ത് ചോദിക്കുന്നുണ്ട്. അതിനെല്ലാം അപ്പച്ചൻ ആ ചോദ്യങ്ങൾക്കു എല്ലാം മറുപടി നൽകി. അവസാനം ബാങ്കിൽ എത്തിയപ്പോൾ അദ്ദേഹത്തെ ഒരു മകനെ പോലെ കൈ പിടിച്ചു ക്ഷമയോട് കൂടി ബാങ്കിലേക്ക് എത്തിക്കുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ആ നന്മ നിറഞ്ഞ പോലീസ്കാരന്റെ പ്രവർത്തിയെ പ്രശംസ കൊണ്ട് മൂടുകയാണ്. ഇങ്ങനെയുള്ള ഉദ്യോഗസ്ഥരാണ് നാടിനു ആവശ്യം എന്നായിരുന്നു മിക്കവരുടെയും കമന്റുകൾ.

also read : നടി സാന്ദ്ര തോമസ് ഐസിയുവിൽ! പ്രാർഥനയോടെ കേരളക്കര! നടിക്ക് സംഭവിച്ചത് അറിഞ്ഞു നടുങ്ങി താരലോകം

Leave a Reply

Your email address will not be published. Required fields are marked *

Previous post ക്യൂട്ട് ലുക്കിൽ സാരിയുടുത്ത് രമ്യ നമ്പീശൻ; ഫോട്ടോസ് വൈറൽ
Next post ആദ്യ രാത്രിയിൽ യുവതിക്ക് സംഭവിച്ചത്, നടുക്കം മാറാതെ ഭർത്താവും നാട്ടുകാരും