കൃഷിക്കാരനായ അച്ഛൻ കാരണം പട്ടിണിയില്ലാത്ത ജീവിച്ച ബിനു അടിമാലിയുടെ ജീവിതകഥ

Read Time:6 Minute, 45 Second

കൃഷിക്കാരനായ അച്ഛൻ കാരണം പട്ടിണിയില്ലാത്ത ജീവിച്ച ബിനു അടിമാലിയുടെ ജീവിതകഥ

മിമിക്രി എന്ന ചെറിയ കലയിൽ നിന്ന് ഉയർന്നു വരുന്ന നിരവധി കലാകാരൻമാർ ഉള്ള മേഖലയാണ് മലയാള സിനിമ എന്ന് നമുക്ക് അഭിമാനത്തോടെ തന്നെ പറയാം. മിമിക്രിയിൽ നിന്ന് തുടങ്ങി ഇപ്പോൾ മലയാള സിനിമയുടെ താരപ്രഭയിൽ ഉയർന്നു നിൽക്കുന്ന നിരവധി താരങ്ങളാണ് ഉള്ളത്. പിഷാരടി ആയാലും ധർമജൻ ആയാലും എന്തിനു ദിലീപ് അയാൾ പോലും താഴെ തട്ടിൽ നിന്ന് അതായതു ചെറിയ മിമിക്രി ഷോയിൽ നിന്ന് വളർന്നു വന്നു ഇന്ന് ഹീറോസ് ആയി മാറിയ ആളുകളാണ്.

Also read : ഇത് രക്ഷിതാക്കൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്. കേരള പോലീസിന്റ ഈ മുന്നറിയിപ്പ്

ഇവരെല്ലാം ഇൻസ്പിറേഷൻ തന്നെ ആണെന്ന് പറയാം. നിരവധി സ്റ്റേജ് ഷോസ് ചെയ്താണ് ഇവരെല്ലാവരും വന്നത്. ജയറാം, ദിലീപ് നാദിർഷ ആയാലും ചെറിയ ചെറിയ മിമിക്രിയിലൂടെ ആണ് പ്രസിദ്ധി നേടിയത്. അത്തരത്തിൽ ഒരുപാടു കലാകാരമാർ നമ്മുടെ മലയാള സിനിമയിൽ തന്നെയുണ്ട്. അങ്ങനെ നിരവധി കലാകാരന്മാരെ ഉയർത്തി കൊണ്ടുവരാൻ മിനി സ്‌ക്രീനിൽ നിരവധി ഷോസ് ഉണ്ട്. അത്തരത്തിൽ ഉള്ള റിയാലിറ്റി കോമഡി ഷോ ആയിരുന്നു കോമഡി സ്റ്റാർസ് എന്നത്. അതുപോലെ ഒന്നായി മാറുകയാണ് സ്റ്റാർ മാജിക് ഷോ.

സ്റ്റാർ മാജിക് എന്ന ഷോ നിരവധി താരങ്ങളെ ആണ് പ്രശസ്തനാക്കിയത് എന്ന് തന്നെ പറയേണ്ടി വരും. മിമിക്രി രംഗത്തുള്ള സീരിയൽ രംഗത്തുള്ള നിരവധി പേരെയാണ് ആ ഷോയിൽ ഉള്ളത് . അതിലൂടെ പ്രശസ്തനായ വ്യക്തി തന്നെയാണ് ബിനു അടിമാലി. പലപ്പോഴും തന്റെ കുടുംബത്തെ പറ്റിയും തൻ വളർന്നു വന്ന സാഹചര്യത്തെ പറ്റിയും അവസ്ഥയെ പറ്റിയും തരാം പറഞ്ഞിട്ടുണ്ട്. ഒരിക്കൽ ഷോയിൽ ഭാര്യയെ കൊണ്ട് വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ബിനു അടിമാലിയെ പാട്ടി എല്ലാവര്ക്കും അറിയാം.

Also read : നടി ചാർമിളയുടെ പ്രണയം ഉപേക്ഷിക്കാൻ ബാബു ആന്റണി പറഞ്ഞ കാരണം കേട്ടോ?

തരാം ഒരു കൊമേഡിയൻ മാത്രമല്ല, ധാരാളം പാട്ടുകളും പാടിട്ടുണ്ട്. നല്ലപോലെ നാടൻപാട്ട് വഴങ്ങുന്ന സ്വരമാണ് താരത്തിന്റേതു. അത് പലപ്പോഴും നാം ഷോകളിൽ കണ്ടിട്ടുമുണ്ട്. സ്റ്റാർ മാജിക്കിലെ താരം തന്നെ ആണ് ബിനു അടിമാലി എന്ന് തന്നെ പറയാം. നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവാണ് ബിനുവിന് സിനിമയിൽ ആദ്യമായി സിനിമയിൽ ഒരു വേഷം നൽകിയത്. ആദ്യ ചിത്രം തൽസമയം ഒരു പെൺകുട്ടിയാണ്. തുടർന്ന് ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയർ, ജോർജേട്ടൻസ് പൂരം, കാർബൺ തുടങ്ങി അമ്പതോളം സിനിമകളിൽ ഇതിനോടകം തന്റെ മികവ് തെളിച്ചു കഴിഞ്ഞു.

1980 ൽ ഇടുക്കി ജില്ലയിലെ അടിമാലിയിലാണ് താരത്തിന്റെ ജനനം. താരത്തിന്റെ കൂടെ അച്ഛൻ ‘അമ്മ അഞ്ചു സഹോധരങ്ങൾ ആണ് ഉള്ളത്. താരം ഇപ്പോൾ കുടുംബത്തോടൊപ്പം താമസിക്കുന്നത് ആലുവയിലാണ്. അച്ഛൻ ഒരു കൃഷിക്കാരനാണ് എന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ദാരിദ്രം ഉണ്ടായിരുന്നെങ്കിലും അച്ഛൻ കൃഷിക്കാരൻ ആയതുകൊണ്ട് പട്ടിണി ഇല്ലായിരുന്നു. അതുകൊണ്ടു വിശപ്പു മാറാനുള്ളത് വീട്ടിൽ തന്നെ ഉണ്ടായിരുന്നു എന്ന് ബിനു പലപ്പോഴും പറഞ്ഞിട്ടുണ്ട്. കൃഷിക്കാരായ അച്ഛന്റെയും അമ്മയുടേയും മകനായ ബിനു മിമിക്രിയിൽ എത്തുന്നതിന് മുൻപ് പെയ്ന്റിംഗ് പണിക്കും പോകുമായിരുന്നു. ധന്യയാണ് ബിനുവിന്റെ ഭാര്യ. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. മൂന്നു മക്കളാണ് ബിനുവിന്. മൂത്തവൻ ആത്മിക് പ്ലസ് ടുവിനും . രണ്ടാമത്തവൾ മീനാക്ഷി ഏഴാം ക്ലാസിലും. ഇളയവൾ ആമ്പൽ 3 വയസ്സുകാരിയും ആണ്

ഇപ്പോളിതാ സ്വന്തം ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. ടിവി ചാനലിൽ പരിപാടികൾ അവതരിപ്പിക്കാൻ വിളിച്ചതാണ് ജീവിതത്തിൽ വഴിത്തിരിവായത്. അതോടെ പെയിന്റിങ് പരിപാടി നിർത്തി പരിപാടികളിൽ സജീവമാകാൻ തുടങ്ങി. ‘രസികരാജ നമ്പർ വൺ’ ആണ് ജീവിതം മാറ്റി മറിച്ചത്. രസികരാജക്ക് ശേഷം ആണ് കോമഡി സ്റ്റാർ വരുന്നത്. അതോടെ കൂടുതൽ പരിപാടികളും ചാനൽ പ്രോഗ്രാമുകളും കിട്ടിത്തുടങ്ങി. മിമിക്രി കൊണ്ടു ജീവിക്കാം എന്ന ആത്മവിശ്വംസം കിട്ടിയത്. പിന്നീടാണ് സിനിമയിലേക്ക് അവസരം കിട്ടുന്നത്.

പിന്നീട് ടി വി പരിപാടികൾ കിട്ടിയതോടെ വാടക വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്കു മാറി. ഒരു രണ്ടു നില വീട് അതായിരുന്നു ബിനുവിന്റെ സ്വപ്നം. ആലുവയിൽ തന്നെയാണ് ബിനു ഐ വീട് കെട്ടിപൊക്കിയത്. കിട്ടിയ സമ്പാദ്യങ്ങളെല്ലാം സ്വരൂക്കൂട്ടി അഞ്ചു സെന്റ് ഭൂമിയിൽ കഴിഞ്ഞ വർഷം വീട് കെട്ടിപ്പൊക്കി. അതുകൊണ്ടു തന്നെ പാലുകാച്ചും വീഡിയോസ് എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആകുക ആയിരുന്നു.

Also read : പ്രിയ നടന്‍ ദേശീയ പുരസ്‌കാര ജേതാവ് വാഹനാപകടത്തില്‍ വിയോഗം പൊട്ടിക്കരഞ്ഞ് ആരാധകരും താരങ്ങളും

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇത് രക്ഷിതാക്കൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്. കേരള പോലീസിന്റ ഈ മുന്നറിയിപ്പ്
Next post ലോക്ക് ഡൌൺ പിൻവലിച്ചേക്കും ..നിയന്ത്രണങ്ങൾ മാത്രം..വിവരങ്ങൾ