മാതാപിതാക്കൾ സൂക്ഷിക്കുക, കോ വിഡ് നിസ്സാരക്കാരനല്ല, 8 വയസുകാരന് സംഭവിച്ചത്

Read Time:5 Minute, 57 Second

മാതാപിതാക്കൾ സൂക്ഷിക്കുക, കോ വിഡ് നിസ്സാരക്കാരനല്ല, 8 വയസുകാരന് സംഭവിച്ചത്

കോ വിഡ് രണ്ടാം തരംഗം ഇന്ത്യയിൽ പിടി മുറുക്കി കഴിഞ്ഞു. രണ്ടാം തരംഗം കുട്ടികളിൽ ഒന്നാം തരംഗത്തേക്കാൾ കൂടുതലായി കാണുന്നു എന്നാണ് റിപോർട്ടുകൾ. 14 വയസ്സിൽ താഴെ ഉള്ള കുട്ടികളിൽ വൈറസ് ബാധ രണ്ടാം തരംഗത്തിൽ വേഗത ആർജ്ജിക്കുന്നു എന്നാണ് പഠന റിപ്പോർട്കൾ. നിരവധി കുട്ടികളാണ് കോ വിഡ്നു കീഴടങ്ങിയത്.

എന്നാൽ ഇപ്പോൾ ഇതാ ഒരു എട്ടു വയസ്സുകാരന്റെ മര ണമാണ് ഒരു നാടിനു അകെ വേദന ആകുന്നത്. കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസിലെ സീനിയർ ക്ലാർക്ക് എൻ സജിത്തിന്റെയും ഉദുമ ഗവ.ഹയർ സെക്കൻഡറി അദ്ധ്യാപിക ടി പ്രസീനയുടെയും മകൻ തെക്കുമ്പാട്ടെ ദേവസാഗറാ (8) ണ് മ രിച്ചത്. കോ വിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു. വീട്ടിലെ മറ്റുള്ളവർക്കും കോ വിഡ് ബാധിച്ചിരുന്നു. പയ്യന്നൂർ തായിനേരി ക്രസന്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ദേവസാഗർ. സഹോദരി – ദേവനിലാനി.

അതെ സമയം ആദ്യ തരംഗത്തിൽ നിന്നും വ്യത്യസ്തമായി കോ വിഡ് രണ്ടാം തരംഗത്തിൽ 14 വയസ്സുവരെയുള്ള കുട്ടികളിലേക്കും രോഗം കൂടുതലായി വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ.വാക്സിൻ എടുത്ത അച്ഛനും അമ്മയും രോഗ വാഹകരാകാം. അതിനാൽ തന്നെ തങ്ങൾക്കു രോഗം ഇല്ലെന്ന ധാരണയിൽ പുറത്തു പോകാത്ത മക്കളിൽ ഉണ്ടാകുന്ന ചെറിയ ലക്ഷണങ്ങൾ പോലും മാതാപിതാക്കൾ അവഗണിച്ചേക്കാം.

കുട്ടികളിലുള്ള ചെറിയ രോഗ ലകഷണങ്ങൾ പോലും ചികിൽസിച്ചു ഭേദമാക്കേണ്ടതാണ്. മുതിർന്നവരിൽ നിന്നും വ്യത്യസ്തമാകാം കുട്ടികളിലെ കോ വിഡ് ലക്ഷണങ്ങൾ എന്നും ചിലരിൽ ലകഷണങ്ങൾ ഇല്ലാത്ത കോ വിഡ് അണുബാധ ആകാം ഉണ്ടാകുന്നത് എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. തല വേദന, ചുമ, പനി, ജലദോഷം പോലെയുള്ള സാധാരണ ലക്ഷണങ്ങൾക്ക് പുറമെ കോ വിഡ് മായി ബന്ധപ്പെട്ടു കുട്ടികൾക്കുണ്ടാകുന്ന സങ്കീർണതകൾ ഡോക്ടർമാർ ചൂണ്ടി കാണിക്കുന്നു. അതിൽ പ്രധാനം മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം ആണ്. കുട്ടികളുടെ ജീവൻ വരെ അപകടത്തിലാക്കുന്ന അവസ്ഥയിലേക്ക് ഇത് നയിക്കുമെന്ന് ഹാർവാർഡ് ഹെലത്തിലെ ഗവേഷകർ പറയുന്നു.

ഹൃദയം, ശ്വാസകോശം, വൃക്ക, തലച്ചോറ്, ചർമ്മം, കണ്ണുകൾ, ഗ്യാസ്‌ട്രോഇൻസ്ട്രോനെയിൽ അവയവങ്ങൾ എന്നിവക്ക് നീർക്കെട്ട് ഉണ്ടാക്കാൻ ഇ രോഗങ്ങൾക്ക് സാധിക്കും. നിരവധി ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പനി, കണ്ണികളിലെ ചുമപ്പ്, വയറു വേദന, ഛർദ്ദി, അതിസാരം, ചുണ്ടു പൊട്ടൽ, കഴുത്തു വേദന, കൈയും കാലും നീര്വെക്കൽ, ഉറക്ക കുറവ്, ബല ക്ഷയം എന്നിവയെല്ലാം ഇതിന്റെ പ്രധാന ലക്ഷണങ്ങൾ തന്നെ ആകാം.

മറ്റു രോഗങ്ങൾ ആയി ലക്ഷണങ്ങൾ ഉള്ളതിനാൽ നേരത്തെ ഉള്ള രോഗ നിർണ്ണയം ഇവിടെ പ്രധാനമാണ്. ചുണ്ടുകളിലും മുഖത്തും നീലിമ പടരുന്നതും വിശപ്പില്ലായ്മയും ഉറക്ക കുറവും കുട്ടികളിൽ കോ വിഡ് ബാധയുടെ ലക്ഷണങ്ങൾ ആകാം. രോഗ നിർണ്ണയവും ചികിത്സയും വൈകിയാൽ അത് ശ്വാസകോശത്തെ വരെ ചിലപ്പോൾ ബാധിച്ചേക്കാം. ചിലപ്പോൾ ന്യൂമോണിയ പോലുള്ള രോഗങ്ങളിലേക്കു ഇത് നയിച്ചേക്കാം. കുട്ടികളെ കോ വിഡ്ൽ നിന്നും സംരക്ഷിക്കുവാൻ താഴെ പറയുന്ന മുൻ കരുതലുകൾ എടുക്കുവാൻ ശ്രമിക്കാം.

മാസ്ക്, കൈ കഴുകൽ, സാമൂഹിക അകലം പോലെയുള്ള കോ വിഡ് പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടതും, അത് പിന്തുടരുവാൻ പ്രോത്സാഹിപ്പിക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യം തന്നെ ആണ്. പ്രതിരോധ ശക്തി മെച്ചപ്പെടുത്തുവാൻ വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ സി, കാൽസ്യം, സിങ്ക് എന്നിവ അടങ്ങുന്ന ഭക്ഷണം ഉറപ്പു വരുത്തണം.

കുട്ടികൾ ദേഹം ഇളകി എന്തെങ്കിലും പ്രവർത്തികൾ ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. കുട്ടികൾ സാധാരണ സ്പർശിക്കാൻ സാധ്യത ഉള്ള പ്രതലങ്ങൾ അണു വിമുക്തം ആക്കുവാൻ ശ്രദ്ധിക്കണം . ചുമ, പനി, ജലദോഷം എന്നി ലക്ഷണങ്ങൾ വീട്ടിൽ ആർക്കെങ്കിലും കണ്ടാൽ കുട്ടികളുമായി സമ്പർക്കം ഉണ്ടാക്കാത്ത വിധത്തിൽ അവരെ ഐസൊലേറ്റ് ചെയ്യണം. കുട്ടികളിലെ രോഗ ലക്ഷണങ്ങൾ അവഗണിക്കരുത്. ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ബന്ധപ്പെട്ട ഡോക്റ്ററെ സമീപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Previous post എല്ലാവരുടെയും ചോദ്യങ്ങൾക്ക് ഒടുവിൽ ഉത്തരം; സീരിയലിൽ നിന്നും മാറിയതിന് കാരണം പറഞ്ഞ് സൂരജ്‌
Next post ഓർമ്മകൾ ബാക്കിവെച്ച് ഒടുവിൽ യാത്രയായിട്ടു പതിനഞ്ചാണ്ട്! ഒടുവിൽ ഉണ്ണിക്കൃഷ്ണന്റെ ജീവിതത്തിലൂടെ