എല്ലാവരുടെയും ചോദ്യങ്ങൾക്ക് ഒടുവിൽ ഉത്തരം; സീരിയലിൽ നിന്നും മാറിയതിന് കാരണം പറഞ്ഞ് സൂരജ്‌

Read Time:5 Minute, 15 Second

എല്ലാവരുടെയും ചോദ്യങ്ങൾക്ക് ഒടുവിൽ ഉത്തരം; സീരിയലിൽ നിന്നും മാറിയതിന് കാരണം പറഞ്ഞ് സൂരജ്‌

ഏഷ്യാനെറ്റ് സൂപ്പർ ഹിറ്റ് പരമ്പരകളിലൂടെ ഇടം നേടിയ താരമാണ് സൂരജ്. സിനിമ മോഹങ്ങളുമായി നടന്ന തനിക്കു ലഭിച്ച ലോട്ടറിയാണ് പാടാത്ത പൈങ്കിളിയിലെ കഥാപാത്രം എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിരുന്നു. അടുത്തിടെ സൂരജ് പരമ്പരയിൽ നിന്ന് അപ്രത്യക്ഷനായിരുന്നു. താരത്തിന്റെ പരമ്പരയിൽ നിന്നുള്ള പിന്മാറ്റത്തെ കുറിച്ച് ആരാധകർ നിരവധി തവണ ചോദിച്ചെങ്കിലും സൂരജ് പ്രതികരിച്ചിരുന്നില്ല.

കഴിഞ്ഞ പാടാത്ത പൈങ്കിളി എപ്പിസോഡിൽ ദേവക്ക് പകരം മറ്റൊരു താരം രംഗപ്രവേശനം ചെയ്തിരുന്നു. ഇതോടെ തന്റെ പിന്മാറ്റ കാരണം വെളിപ്പെടുത്തി രംഗത്ത് എത്തിരിക്കുകയാണ് സൂരജ്. സൂരജിന്റെ വാക്കുകൾ ഇങ്ങനെ.

നമസ്ക്കാരം… നമ്മൾ കണ്ടിട്ട് കുറെ നാളുകളായി.. ദേവ എവിടെയാണ്, എവിടെപ്പോയി, എന്താണ് ഇപ്പോൾ കാണാത്തതു എന്നി നിങ്ങളുടെ ചോദ്യങ്ങൾ വായിച്ചു ഞാൻ നിങ്ങളുടെ സ്നേഹം തൊട്ടറിയുന്നുണ്ടായിരുന്നു. കണ്ണൂർ ജില്ലയിലെ പാനൂർ എന്ന ചെറിയ ഗ്രാമത്തിൽ നിന്ന് വന്ന എനിക്ക് നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് ജീവിതത്തിലെ ദുർഘടമായ പ്രതിസന്ധിയിൽ പിടിച്ചു നിൽക്കുവാൻ ഉള്ള ഊർജ്ജം.

അഭിനയ മോഹമായി നടന്ന പയ്യനെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് ഏഷ്യാനെറ്റും മെരിലാൻഡ് എന്ന നിർമ്മാണ കമ്പനിയും ആണ്. പാടാത്ത പൈങ്കിളി എന്ന സീരിയലിൽ കൂടി എന്നെ മലയാളികൾക്ക് പരിചയ പെടുത്തിയ സംവിധായകൻ സുധീഷ് ശങ്കർ സാർ എനിക്ക് ഗുരുവാണ്. ഇവരോട് ഒക്കെയുള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരുന്നതല്ല.

ഇനി നിങ്ങൾക്കുള്ള ചോദ്യത്തിനുള്ള ഉത്തരം. എന്തുകൊണ്ടാണ് ഞാൻ സീരിയലിൽ നിന്നും പിന്മാറിയത്? കഴിഞ്ഞ ഷെഡ്യൂൾ കഴിഞ്ഞു നാട്ടിൽ എത്തിയ എനിക്ക് ചെറിയ ബാക്ക് പൈൻ ഉണ്ട്. ലോങ്ങ് ഡ്രൈവ് ചെയ്തതാണ് വേദനക്ക് കാരണം എന്നാണ് ഞാൻ കരുതിയത്. പക്ഷെ രണ്ടു ദിവസം പിന്നിട്ടതോടെ വേദന അസഹനീയമായി. അടുത്തുള്ള ആസ്പത്രിയിൽ എത്തി പരിശോധിച്ചപ്പോൾ മാത്രമാണ് നട്ടെലിനു ചെറിയ പ്രശനം ഉള്ള കാര്യം മനസിലായത്.

തുടർന്ന് അവർ എന്നെ മംഗലാപുരത്തേക്ക് റെഫർ ചെയ്തു. പൂർണമായ ചികിത്സയും വിശ്രമവുമാണ് മംഗലാപുരത്തു നിന്നും എനിക്ക് കിട്ടിയ നിർദേശം. എങ്കിലും അടുത്ത ഷെഡ്യൂളിൽ ജോയിൻ ചെയ്യുവാൻ കഴിയും എന്നായിരുന്നു പ്രതീക്ഷ. ആദ്യ പത്തു ദിവസം വിശ്രമം പറഞ്ഞ എനിക്ക് ഡോക്റ്റർ വീണ്ടും വിശ്രമം നിർദ്ദേശിക്കുക ആയിരുന്നു. ഇതോടെ സീരിയലിൽ നിന്ന് പിന്മാറുക മാത്രമേ എന്റെ മുന്നിൽ ഉണ്ടായിരുന്ന വഴി.

നിങ്ങള്ക്ക് മനസിലാകുമല്ലോ സീരിയൽ ഒരു വ്യവസായം കൂടിയാണ്. മാത്രവുമല്ല നായകനില്ലാതെ കൊണ്ട് പോകുക എന്നത് ആ സീരിയലിനു വലിയ കോട്ടമാകും ഉണ്ടാക്കുക. എന്റെ സീരിയൽ ടീം എനിക്ക് എല്ലാവിധ പിന്തുണയും തരാമെന്നു അറിയിക്കുകയും, തിരികെ ജോയിൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പക്ഷെ തീർത്തും മോശമായ എന്റെ ആരോഗ്യ നില അവർക്കു ഒരു ബാധ്യത ആകുമെന്ന് അവരെക്കാൾ എനിക്ക് ഉറപ്പുണ്ടായിരുന്നു.

അതുകൊണ്ടാണ് തൽക്കാലത്തേക്ക് ഇ സീരിയലിൽ നിന്ന് ഇങ്ങനെ ഒരു പിന്മാറ്റം. എന്റെ പ്രിയപ്പെട്ടവർ ആയ നിങ്ങളാണ് ഇനി വളർത്തിയത്. നിങ്ങള്ക്ക് മുന്നിൽ തന്നെ ഞാൻ ഉണ്ടാകും. ഇത് താത്കാലികമായ ഒരു ഇടവേള മാത്രമാണ്. കൂടുതൽ കരുത്തോടെ നിങ്ങളിലേക്ക് ഞാൻ മടങ്ങി വരുമെന്ന് ഉറപ്പു പറയുന്നു. എന്ന് നിങ്ങളുടെ സ്വന്തം ദേവ എന്നായിരുന്നു സൂരജ് കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഐ സി യു വില ബെഡ് കിട്ടിയത് 2 ദിവസത്തിന് ശേഷം : ഉള്ളിൽ ഒരുപാടു വേദനകൾ ഒളിപ്പിച്ചു ചിരിച്ച നടി മഞ്ജുവിന്റെ മരണത്തിൽ വേദനയോടെ നടൻ കിഷോർ സത്യ
Next post മാതാപിതാക്കൾ സൂക്ഷിക്കുക, കോ വിഡ് നിസ്സാരക്കാരനല്ല, 8 വയസുകാരന് സംഭവിച്ചത്