അമ്മയിൽ നിന്നും അകന്നുപോയ പിഞ്ചുമകൾ, ഒടുവിൽ അമ്മക്കരികിലേക്ക്

Read Time:6 Minute, 15 Second

അമ്മയിൽ നിന്നും അകന്നുപോയ പിഞ്ചുമകൾ, ഒടുവിൽ അമ്മക്കരികിലേക്ക്

ഇത്രമേൽ വൈ കാരികം ആയിരുന്നു ആ കൂടിക്കാഴ്ച..  പിറന്നുവീണ മൂന്നാം മാസത്തിൽ അവളെ നാട്ടിൽ ആക്കി വിമാനം കയറിയതാണ് ചിഞ്ചു അജയ് എന്ന കോഴിക്കോട്ടുകാരി. മ ഹാമാരി തീർത്ത യാത്ര വി ലക്കുകൾ വിലക്കു തടി അപ്പോൾ ഒരു മാസമായി അമ്മയും കുഞ്ഞും ഇരുകരയിലായി.

സന്തോഷ വാർത്ത മന്ത്രിയുടെ അറിയിപ്പ് 1000 രൂപ വിതരണം ഇങ്ങനെ, വാഹനം പുറത്തിറക്കരുത്, 2 പ്രധാന അറിയിപ്പുകൾ

ഒരു മാസം നീണ്ട പരിശ്രമങ്ങൾക്കും നൊ മ്പരങ്ങൾക്കും പ്രാർത്ഥനകൾക്കും ഒടുവിൽ യു എ ഭരണകൂടത്തിന്റെ മാനുഷിക പരിഗണനയുടെ ആനുകൂല്യത്തിൽ നാലുമാസം പ്രായമുള്ള പല്ലവി വീണ്ടും അമ്മയുടെ ചാരത്തണഞ്ഞു. ഷാർജ വിമാനത്താവളത്തിൽ ആയിരുന്നു അമ്മയും കുഞ്ഞും തമ്മിലുള്ള വൈ കാരിക സംഗമം നടന്നത്.

നാലുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൂടെയില്ലാതെ വിമാന താവളത്തിൽ എത്തിച്ച പിതാവ് അജയകുമാറും ഫാമിലി റീയൂണിയനു സാക്ഷിയായി. ഏപ്രിൽ 9നാണ് ദുബായ് ഹെൽത്ത് അതോറിറ്റി നഴ്സായ ചിഞ്ചു അജയകുമാറിന് ഇളയ കുഞ്ഞ് പല്ലവി പിറന്നത്. പ്രസവത്തിനുശേഷം കുഞ്ഞുമായി ദുബായിലേക്ക് തിരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു.

എന്നാൽ ഏപ്രിൽ 24 മുതൽ യാത്രാവിലക്ക് തുടങ്ങി. ജൂലൈ 12ന് നഴ്സുമാർക്ക് ഏർപ്പെടുത്തിയ പ്രത്യേക ചാർട്ടർ വിമാനത്തിൽ ദുബായിലേക്ക് തിരിക്കേണ്ടി വന്നു .പല്ലവി മൂത്തമകൾ ആറുവയസ്സുകാരി തൻവിയെയും നാട്ടിൽ അമ്മാമ്മയെ ഏൽപ്പിച്ചിരുന്നു യാത്ര. ഭർത്താവ് അജയ്കുമാറും ദുബായിൽ എത്തിയതിനാൽ കുഞ്ഞുങ്ങളെ എങ്ങനെയെങ്കിലും ഇവിടെ എത്തിക്കാം എന്ന ആഗ്രഹം ആയിരുന്നു മനസ്സിൽ.

എറണാകുളത്തെ ആശുപത്രിയിൽ നടന്ന സംഭവം

ദുബായിൽ എത്തിയത് മുതൽ അതിനായുള്ള ശ്രമങ്ങൾ തുടങ്ങി. ഒരുമാസമായി ഉറക്കം നഷ്ടപ്പെട്ടിട്ട്. പല വിധ ത ടസ്സങ്ങൾ ആയിരുന്നു മുന്നിൽ. മാനുഷിക പരിഗണന വിഭാഗത്തിൽ പെടുത്തി കുഞ്ഞുങ്ങളെ ദുബായിൽ എത്തിക്കാൻ കഴിയുമെന്ന് അറിഞ്ഞതിനെ തുടർന്ന് ആ വഴിക്കും ശ്രമം തുടങ്ങി. അങ്ങനെയാണ് ദയരാ ട്രാവസ് ജനറൽ മാനേജർ ടി. പി സുധീഷുമായി ബന്ധപ്പെട്ടത്.

സുധീഷ് വഴി ആയിരുന്നു കുഞ്ഞിന്റെ ടിക്കറ്റ്, വിസ തൻവിയുടെ ജിഡിആർഎഫ് എന്നിവയെല്ലാം ശരിയാക്കിയത്. ഈ റെസിഡൻസ് വിസ എടുത്തിട്ട് ആയിരുന്നു യാത്ര സൗകര്യം ഒരുക്കിയത്. കുഞ്ഞുമായി വിമാനത്തിൽ കയറാൻ അമ്മമാർക്ക് പോലും ആശങ്കയാണ്. കുഞ്ഞുങ്ങൾ ക രച്ചിൽ നിർത്താതെ തുടർന്ന് വിമാനം തിരിച്ചിറക്കി സംഭവങ്ങൾ വരെ ഉണ്ട്.

പക്ഷേ അജയ്കുമാറിന്റെ ഈ യാത്ര ഒഴിവാക്കാൻ കഴിയുമായിരുന്നില്ല. അമ്മ കൂടെയില്ലാത്ത കുഞ്ഞുകരഞ്ഞാൽ എന്തുചെയ്യും എന്ന ചോദ്യം പലതവണ ഉയർന്നിരുന്നു. കുഞ്ഞിനെ കൊണ്ടു വരാൻ ആഗസ്റ്റ് 10 നാണ് അജയകുമാർ നാട്ടിലേക്ക് പുറപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ ഒന്നിന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നു എയർ അറേബ്യ വിമാനത്തിലായിരുന്നു മടക്കയാത്ര.

മൂത്ത മകൾ തൻവിയും ഒപ്പമുണ്ടായിരുന്നു. വിമാനത്താവളത്തിൽ ഉണ്ടായിരുന്നവരും എയർ അറേബ്യ ജീവനക്കാരും മികച്ച സഹകരണമാണ് നൽകിയത്. ചിഞ്ചുവിന്റെ അമ്മ വിമാനത്താവളത്തിന് പുറത്ത് തന്നെ ഉണ്ടായിരുന്നു. വിമാനം പുറപ്പെടുന്നത് വരെ കുഞ്ഞിനെ അമ്മാമ്മയെ ഏൽപ്പിക്കാൻ അധികൃതർ അനുവാദം നൽകി. അതിനാൽ ബോർഡിങ് പാസ് എടുത്തതിനുശേഷം പല്ലവി അമ്മാമ്മയുടെ കയ്യിൽ തിരിച്ചേല്പിച്ചു.

12: 15 നാണ് അമ്മാമ്മയിൽനിന്ന് കുഞ്ഞിനെ വാങ്ങിയത്. വിമാനത്തിൽ കയറിയതും കുഞ്ഞ് കരച്ചിൽ തുടങ്ങി. പലരും കുട്ടിയുടെ അമ്മ എവിടെ എന്ന ചോദ്യം ഉന്നയിച്ചു. എയർ അറേബ്യയുടെ 2 എയർ ഹോസ്റ്റസുമാർ ആവശ്യമായ സഹായം ചെയ്തു. വി രോ ധം ഇല്ലെങ്കിൽ കുഞ്ഞിനെ ഞങ്ങൾ നോക്കാം എന്ന് അവർ പറഞ്ഞു . അവർ നൽകിയ ചൂടുവെള്ളത്തിൽ പാൽപ്പൊടി കലക്കി കൊടുത്ത ശേഷം വിമാനത്തിലൂടെ കുറച്ചു നേരം നടന്നപ്പോൾ അവൾ ഉറങ്ങി.

ഷാർജയിൽ എത്താറായി അപ്പോഴാണ് കുഞ്ഞു ഉണർന്നത്. വിമാനത്താവളത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ അധികൃതരും സഹായിച്ചു. നിറകണ്ണുകളുമായി വിമാനത്താവളത്തിന് പുറത്ത് ചിഞ്ചുവും കാത്തു നിൽക്കുന്നുണ്ടായിരുന്നു.

പോ ലീസിനോട് അവനോടൊപ്പം പോകണമെന്ന് പറഞ്ഞ കൃഷ്ണപ്രഭ.. എന്നാൽ പിറന്നാൾ ദിനത്തിൽ ക ടുംകൈ

Leave a Reply

Your email address will not be published. Required fields are marked *

Previous post പോ ലീസിനോട് അവനോടൊപ്പം പോകണമെന്ന് പറഞ്ഞ കൃഷ്ണപ്രഭ.. എന്നാൽ പിറന്നാൾ ദിനത്തിൽ ക ടുംകൈ
Next post നീണ്ട വര്ഷങ്ങള്ക്കു ശേഷമുള്ള ആദ്യ അഭിമുഖം.. ആരാധകർക്ക് അറിയാത്തതൊക്കെ പൊട്ടിക്കരഞ്ഞ് പറഞ്ഞ് നയൻതാര