അഗതിമന്ദിരത്തിൽ അച്ഛനെ ആക്കി പോയ മകൻ; പോയിട്ടും നിന്നിടത്ത് നിന്നും അനങ്ങാതെ അച്ഛനും.. പക്ഷേ…

Read Time:4 Minute, 30 Second

അഗതിമന്ദിരത്തിൽ അച്ഛനെ ആക്കി പോയ മകൻ; പോയിട്ടും നിന്നിടത്ത് നിന്നും അനങ്ങാതെ അച്ഛനും.. പക്ഷേ.

നൊമ്പരപ്പെടുത്തുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അനാഥാലയത്തിൽ ആക്കി മടങ്ങുന്ന മകനെ നോക്കി നിൽക്കുന്ന അച്ഛൻ എന്ന കുറിപ്പിലാണ് ചിത്രം ശ്രദ്ധനേടുന്നത്. മാതാപിതാക്കളുടെ തണലിൽ വളർന്ന ശേഷം ഭാര്യയുടെ വാക്കു കേട്ട് അച്ഛനെ ഉപേക്ഷിച്ച മകൻ എന്നൊക്കെ പേരിലാണ് ചിത്രം പ്രചരിച്ചത്.

അധികാരികളെ പോലും ഉത്തരം മുട്ടിച്ച ചോദ്യങ്ങളുമായി യുവാവ് , ഇതൊക്കെ അല്ലെ മാസ്സ്

പക്ഷേ ചിത്രത്തിന്റെ സാഹചര്യം എന്തെന്നോ അത് പോസ്റ്റ് ചെയ്തതിനെ ഉദ്ദേശശുദ്ധി എന്തെന്നോ മനസ്സിലാക്കാതെ സ്വന്തം മനോധർമ്മമനുസരിച്ച് അത് പലരും സമൂഹമാധ്യമത്തിൽ പങ്കുവച്ചത്തോടെ മകൻ വില്ലനും ചിത്രം എടുത്ത് പോസ്റ്റ് ചെയ്ത ആൾ കുറ്റക്കാരനും ആയിപ്പോയത്. ചിത്രത്തിനു പിന്നിലെ സംഭവം വ്യക്തമാക്കി എത്തിയിരിക്കുകയാണ്

അത് പോസ്റ്റ് ചെയ്ത പത്തനംതിട്ടയിലെ ബത് സേഥയുടെ നടത്തിപ്പുകാരൻ ഫാദർ. സന്തോഷ്.അനാഥർക്കും നിർധനരായ രോഗികൾക്കും ഉള്ള ആശ്രയ കേന്ദ്രമാണ് ബത് സേഥ. പത്തനംതിട്ടയിലെ തണ്ണിത്തോട് സ്വദേശിയായ വയോധികൻ ആണ് ചിത്രത്തിൽ ഉള്ളത്.

അദ്ദേഹത്തിന്റെ മകന് തൃശ്ശൂർ ജില്ലയിലെ ഉൾപ്രദേശത്ത് എവിടെയോ വനമേഖലക്കടുത്ത്‌ ടാപ്പിങ് ജോലിയാണ്. ഭാര്യ കുറച്ചു കാലമായി പിണങ്ങി വേറെ താമസിക്കുകയാണ്. കാട്ടിലേക്ക് പിതാവിനെ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകാരണം വീട്ടിൽ ഒറ്റയ്ക്ക് ആക്കിയാണ് മുൻപ് മകൻ ജോലിക്ക് പോയത്.

എന്നാൽ അദ്ദേഹം തനിച്ചാണെന്ന വിവരം നാട്ടുകാർ പോലീസിനെ അറിയിച്ചു. പോലീസ് മകനെ ബന്ധപ്പെട്ട് പിതാവിനെ സുരക്ഷിതമായി എവിടെയെങ്കിലും ആക്കണം എന്ന് നിർദ്ദേശിച്ചു. ജോലിക്ക് പോകാതിരിക്കാൻ പറ്റില്ല എന്നതിനാലാണ് തന്നെ വിളിച്ചു ചോദിച്ചു അദ്ദേഹത്തെ ബത് സേഥയിൽ എത്തിച്ചത് എന്ന് ഫാദർ സന്തോഷ് പറയുന്നു.

പിതാവിനെ ഒരു അനാഥാലയത്തിൽ ആക്കി പോകുന്നതിന് എല്ലാ വിഷമവും ആ മകനുമുണ്ടായിരുന്നു. മകൻ യാത്രപറഞ്ഞ് ഓട്ടോയിൽ കയറുമ്പോഴുള്ള പിതാവിന്റെ നിസ്സഹായത നിറഞ്ഞ നോട്ടം ആണ് ആ ചിത്രത്തിൽ ഉള്ളത്. നിറഞ്ഞു കലങ്ങിയ കണ്ണുകൾ അടച്ച് മകൻ ഓട്ടോറിക്ഷയിൽ കുനിഞ്ഞ് ഇരിക്കുകയായിരുന്നു.

മുകേഷിന്റെ ഇപ്പോഴത്തെ അവസ്ഥ; പിരിയാനുള്ള യഥാർഥ കാരണവും വ്യക്തമാക്കി ഉറ്റവർ

മകൻ പോയശേഷം 10 മിനിറ്റോളം കഴിഞ്ഞാണ് പിതാവ് നോട്ടം പിൻവലിച്ചു അകത്തേക്ക് കയറിയത്. ഇതിനിടയിൽ ഫാദർ. സന്തോഷ് പകർത്തിയത് ആയിരുന്നു ആ ചിത്രം. ഈ വയോധികൻ ഇവിടെ നന്നായി ജീവിക്കുമെന്ന് പറഞ്ഞാണ് ഫാദർ സന്തോഷ് ഈ ചിത്രം പോസ്റ്റ് ചെയ്തത്.

എന്നാൽ ചില മാധ്യമങ്ങൾ മകനെ കു റ്റപ്പെടുത്തി വാർത്ത നൽകി. പലരും മനോധർമ്മം പോലെ അതിനെ വ്യാഖ്യാനിച്ച് ആ പിതാവിന്റെയും മകന്റെ യും നിസ്സഹായതയെ മറന്നുകളഞ്ഞെന്ന് ഫാദർ. സന്തോഷ് പറയുന്നു.

മെഡിസിന് പഠിക്കാൻ കോതമംഗലത്തെത്തിയ കണ്ണൂരിലെ മാനസയെ വെ ടി വ ച്ചത് കൂട്ടുകാരൻ തന്നെ; ന ടു ക്കി യ കാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

Previous post മെഡിസിന് പഠിക്കാൻ കോതമംഗലത്തെത്തിയ കണ്ണൂരിലെ മാനസയെ വെ ടി വ ച്ചത് കൂട്ടുകാരൻ തന്നെ; ന ടു ക്കി യ കാഴ്ച
Next post ബാങ്ക്‌ വായ്പ ഉള്ളവർ ശ്രദ്ധിക്കൂ മുഖ്യമന്ത്രിയുടെ ആശ്വാസം, നീല വെള്ള റേഷൻ കാർഡുള്ളവർക്ക് ലോട്ടറി അടിച്ചു