12 കോടി അടിച്ചത് സെയ്തലവിക്കല്ല..സുഹൃത്ത് പറഞ്ഞത് കേട്ടോ? യഥാർഥ ഭാഗ്യവാൻ ജയപാലൻ, ട്വിസ്റ്റ്‌

Read Time:5 Minute, 39 Second

12 കോടി അടിച്ചത് സെയ്തലവിക്കല്ല..സുഹൃത്ത് പറഞ്ഞത് കേട്ടോ? യഥാർഥ ഭാഗ്യവാൻ ജയപാലൻ! ട്വിസ്റ്റ്‌

ഈ വർഷത്തെ തിരുവോണം ബംബർ ഭാഗ്യവാനെ കുറിച്ചുള്ള ചർച്ചകൾ ആയിരുന്നു കഴിഞ്ഞ മണിക്കൂറുകളിൽ കേരളക്കരയിൽ നടന്നത്. ഇതിനിടെ ദുബായിൽ ഹോട്ടൽ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സെയ്തലവി തനിക്കാണ് ഒന്നാം സമ്മാനമായ 12 കോടി അടിച്ചത് എന്ന അവകാശ വാദമായി രംഗത്ത് എത്തുകയും ചെയ്തു.

തൃശ്ശൂരിൽ നാട്ടുകാരെ അമ്പരപ്പിച്ചുകൊണ്ട് ഒരു കല്യാണം, വധുവും വരനും ആരെന്നു കണ്ടോ?

12 കോടി നേടിയ ഭാഗ്യവാനെ കേരളം മുഴുവനും തിരയുമ്പോൾ ആണ് തനിക്കാണ് ഒന്നാം സമ്മാനം എന്ന അവകാശ വാദവുമായി സെയ്തലവി എത്തിയത്.

ഗൂഗിൾ പേ വഴി ടിക്കറ്റിന്റെ പണം അയച്ചതാണെന്നും, ഉടൻ ബാങ്കിൽ ടിക്കറ്റ് ഏൽപ്പിക്കും എന്നും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വമ്പൻ ട്വിസ്റ്റ് എത്തി രിക്കുകയാണ്.

സൈതാലിക്കു അല്ല ബംബർ അടിച്ചത് എന്ന വാർത്തയാണിത്. തിരുവോണം ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയിരിക്കുന്ന ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തിരിക്കുകയാണ്. ഇപ്പോൾ മറ്റൊരാളാണ് ബംബർ ജേതാവ് എന്നാണ് ഏറ്റവും പുതിയ വിവരം.

പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും വരുന്ന വീഡിയോ കോൾഡുകൾ എടുക്കരുതേ എന്ന് നടൻ അനീഷ് രവി

തൃപ്പൂണിത്തുറ മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലനാണ് 12 കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചത്. ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്. ജയപാലൻ ടിക്കറ്റ് ബാങ്ക് അധികൃതർക്ക് കൈമാറിയിട്ടുണ്ട്.

ദുബായിൽ കഴിയുന്ന സെയ്തലവിക്കാണ് ബംബർ അടിച്ചതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. കോഴിക്കോടുള്ള ഒരു സുഹൃത്തിന് പണമയച്ചു കൊടുത്ത് ലോട്ടറി വാങ്ങുകയായിരുന്നു എന്ന് സെയ്തലവി പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എറണാകുളത്ത് എത്തിയപ്പോൾ തൃപ്പൂണിത്തുറയിൽ നിന്ന് വാങ്ങിയ ടിക്കറ്റിന്റെ ചിത്രം ഈ സുഹൃത്ത് വാട്സ്ആപ്പ് വഴി സെയ്തലവിക്ക് അയക്കുകയായിരുന്നു എന്നായിരുന്നു റിപ്പോർട്ടുകളിൽ പറഞ്ഞത്.

എന്നാൽ പിന്നീട് ഈ സുഹൃത്ത് താൻ ലോട്ടറി വാങ്ങി നൽകിയിട്ടില്ലെന്ന് പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

മീനാക്ഷി ദിലീപിന് ഇത് ഇരട്ടി മധുരം…. ആശംസകളുമായി ആരാധകർ

ഫല പ്രഖ്യാപനത്തിന് ശേഷം മണിക്കൂറുകൾ പിന്നിട്ടശേഷമാണ് ഭാഗ്യശാലിയെ തിരിച്ചറിയാൻ കഴിഞ്ഞത് മീനാക്ഷി ലോട്ടറീസിന്റെ തൃപ്പൂണിത്തുറയിലെ കടയിൽ നിന്നും വിറ്റ TE 645465 എന്ന ടിക്കറ്റ് നമ്പരിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

ഫല പ്രഖ്യാപനത്തിന് ശേഷം വിജയി താനാണെന്ന വാദവുമായി ടിക്കറ്റുകളിൽ കൃ ത്രിമം നടത്തി പലരും ലോട്ടറി ഏജന്റ് മുരുഗേഷ് തേവറിനെ സമീപിച്ചിരുന്നു. എന്നാൽ യഥാർത്ഥ ടിക്കറ്റ് അല്ലെന്ന് പെട്ടെന്ന് മനസിലാക്കാൻ സാധിച്ചു.

ഒന്നാം സമ്മാനമായ 12 കോടി രൂപയിൽ 7.56 കോടി രൂപയായിരിക്കും വിജയിക്ക് ലഭിക്കുക. ബാക്കി തുക സർക്കാരിലേക്ക് നികുതിയായും ഏജന്റിനുള്ള കമ്മീഷനായും പോകും. ഇത്തവണ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ 10 ലക്ഷം അധികമാണിത്. 126.57 കോടി രൂപയാണ് ഓണം ബംപർ വിൽപനയിലൂടെ ഭാഗ്യക്കുറി വകുപ്പിന് ലഭിച്ചത്.

ഇരട്ട കൺമണികളെ ഒരു നോക്ക് കാണാതെ ഈ അമ്മ പോയി, ഹൃ ദയഭേ ദകം… സംഭവിച്ചത്

കഴിഞ്ഞ വർഷത്തെ ഓണം ബമ്പറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി മീനാക്ഷി ലോട്ടറീസിന്റെ കൗണ്ടറിൽ നിന്നും വിറ്റ ടിക്കറ്റിനായിരുന്നു.

ഇത്തവണ ബമ്പറിന് നല്ല രീതിയിലുള്ള വില്പന ഉണ്ടായിരുന്നു. ഒരുപാട് കസ്റ്റമേഴ്സ് വരുന്നത് കൊണ്ട് ടിക്കറ്റ് വാങ്ങിയത് ആരാണെന്ന് അറിയില്ല, മീനാക്ഷി ലോട്ടറീസിന്റെ ഒരു ജീവനക്കാരൻ പറഞ്ഞു.

രമേശിന്റെ മകനെ വീട്ടിൽ നിന്നു കു ടിയിറക്കാൻ രണ്ടാംഭാര്യ ചെയ്തത് കണ്ടോ? ഞെ ട്ടി ബന്ധുക്കൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post രമേശിന്റെ മകനെ വീട്ടിൽ നിന്നു കു ടിയിറക്കാൻ രണ്ടാംഭാര്യ ചെയ്തത് കണ്ടോ? ഞെ ട്ടി ബന്ധുക്കൾ
Next post 12 കോടി അ ടിച്ച ഭാഗ്യവാൻ മരടിലെ ഓട്ടോ ഡ്രൈവർ ജയപാലൻ,എന്നാൽ ദുബായിക്കാരന് ലോട്ടറി കിട്ടിയ സംഭവം ഇങ്ങനെ