ഒരു മിനിട്ട് കൊണ്ടു എല്ലാം മാറി മറിഞ്ഞു – ദൃശ്യങ്ങൾ പുറത്ത് – കണ്ണീർകാഴ്ച

Read Time:5 Minute, 46 Second

ഒരു മിനിട്ട് കൊണ്ടു എല്ലാം മാറി മറിഞ്ഞു – ദൃശ്യങ്ങൾ പുറത്ത് – കണ്ണീർകാഴ്ച

കോതമംഗലം നഗരസഭാപരിധിയിലും കീരംപാറ പഞ്ചായത്തിലും കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. നിരവധി മരങ്ങൾ കടപുഴകി. വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞുവീണു. പലയിടത്തും മരങ്ങളും ഇലട്രിക് പോസ്റ്റുകളും റോഡിൽ വീണ് കിടക്കുന്നതിനാൽ വഴി ബ്ലോക്കാണ്. മലയൻകീഴ് നാടുകാണി റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു

”ഒന്ന് വഴി തന്നിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു”. അപകടത്തിൽ പെട്ട പെൺകുട്ടിയുമായി ആംബുലൻസിൽ പോയപ്പോഴുണ്ടായ ദുരനുഭവം വിവരിച്ച് സന്നദ്ധ പ്രവർത്തകൻ

കോതമംഗലം നഗരസഭ പരിധിയിലും വൻനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കുത്തുകുഴിക്ക് സമീപം നിരവധി മരങ്ങൾ കടപുഴകി വൈദ്യുതി പോസ്റ്റുകളുടെയും കെട്ടിടങ്ങളുടെയും മുകളിലേക്ക് പതിച്ചിട്ടുണ്ട്. മലയിൻകീഴ്ഭാഗത്ത് ഏതാനും വീടുകൾക്ക് മീതെ മരം വീണ് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്

കാറ്റിലും മഴയിലും താലൂക്കിലെ മൂന്ന് വില്ലേജുകളിൽ വ്യാപക നാശം. ചൊവ്വാഴ്ച രാവിലെ പത്തരയോടെ മഴക്കൊപ്പം വീശിയ കൊടുങ്കാറ്റിൽ കോതമംഗലം, തൃക്കാരിയൂർ, കുട്ടമംഗലം വില്ലേജുകളിലാണ് വ്യാപക നാശം നേരിട്ടത്. കോതമംഗലം വില്ലേജിൽ രണ്ട് വീടുകൾ പൂർണമായും ആറ് വീടുകളുടെ മേൽക്കൂരയും 48 വീടുകൾ ഭാഗികമായും തകർന്നു.

വമ്പൻ ട്വിസ്റ്റ്, 10 വയസുകാരനെ മുതലപിടിച്ചെന്ന് ദൃക്‌സാക്ഷി; എന്നാൽ സംഭവിച്ചത് കണ്ടോ?

തൃക്കാരിയൂരിൽ ആറും കുട്ടമംഗലത്ത് അഞ്ചും വീട് ഭാഗികമായും തകർന്നു. വലിയ പാറ കോട്ടപ്പുറം മത്തായി വർക്കി മകൻ അജു മാത്യുവിന് ഓട് വീണ് തോളിന് പരിക്കേറ്റു. കോതമംഗലം വില്ലേജിലെ വലിയപാറ, പാറായിത്തോട്ടം പ്രദേശങ്ങളിലാണ് കൂടുതൽ നാശം.

വലിയപാറ കൗങ്ങുംപിള്ളി ഇല്ലം കെ.എൻ. മണി, പുന്നോർക്കോടൻ സിബി എന്നിവരുടെ വീടുകളാണ് താമസയോഗ്യമല്ലാതായത്. മരംവീണും കാറ്റിൽ മേൽക്കൂര പറന്നുമാണ് വീടുകളുടെ നാശം. തണ്ടിക, തൊഴുത്ത് തുടങ്ങി മറ്റു കെട്ടിടങ്ങൾക്കും നാശമുണ്ട്. വാഴ, തെങ്ങ്, കമുക്, ജാതി, റബർ, കപ്പ, റംബൂട്ടാൻ ഉൾപ്പെടെയുള്ള കൃഷികളും വൻ മരങ്ങളും ഒടിഞ്ഞു. വ്യാപകമായി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് ലൈൻ പൊട്ടി വീണു.

മരങ്ങളും വൈദ്യുതി പോസ്റ്റും വീണ് ഒട്ടേറെ റോഡുകളിൽ ഗതാഗത തടസ്സമുണ്ടായി. തൃക്കാരിയൂർ കാഞ്ഞിരക്കാട്ട് സജീവിൻറെ വീടിൻറെ മേൽക്കൂര പൂർണമായും കാറ്റെടുത്തു. കാഞ്ഞിരക്കാട്ട് ഷാജിയുടെ വീടിന് മുകളിലേക്ക് തെങ്ങും തേക്കും മറിഞ്ഞു വീണു.

നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി അഷ്‌റഫിന്റെ വേർപാട്, സംഭവിച്ചത് കണ്ടോ?

മുൻ നഗരസഭ ചെയർപേഴ്സൻ നിമ്മി നാസറിൻറെ വീടിന് മുകളിൽ തേക്ക് ഒടിഞ്ഞു വീണു. കോതമംഗലം- തട്ടേക്കാട് റോഡിൽ ഏറെ നേരം ഗതാഗത തടസ്സം ഉണ്ടായി. തൃക്കാരിയൂർ-കോട്ടപ്പടി റോഡിലും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മലയൻകീഴ് – നാടുകാണി റോഡും ഏറെ നേരം തടസ്സം നേരിട്ടു.

കാറ്റിൽ വൈദ്യുതി വകുപ്പിന് 18 ലക്ഷം രൂപയുടെ നഷ്ടം. ഇരുപത് 11 കെ.വി വൈദ്യുതിക്കാലുകളും 70 വൈദ്യുതക്കാലുകളുമാണ് ഒടിഞ്ഞത്. 200 ഇടത്ത് വൈദ്യുതി വിതരണ കമ്പികൾ പൊട്ടിയിട്ടുണ്ട്. തങ്കളം തൃക്കാരിയൂർ റോഡിൽ രണ്ട് കിലോമീറ്റർ ദൂരത്തെ എല്ലാ വൈദ്യുതകാലുകളും പൂർണമായും തകർന്നു. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ താമസം നേരിടും.

നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി അഷ്‌റഫിന്റെ വേർപാട്, സംഭവിച്ചത് കണ്ടോ?

കാറ്റിൽ കോതമംഗലം, കവളങ്ങാട് കൃഷിഭവനുകൾക്ക് കീഴിലാണ് ഏറ്റവും അധികം കൃഷിനാശം സംഭവിച്ചത്. കോതമംഗലത്ത് മാത്രം ഒരു കോടി രൂപയുടെ നഷ്ടമാണ് പ്രാഥമിക കണക്ക്. കവളങ്ങാട് 25 ലക്ഷം രൂപയുടെ നഷ്ടവും കണക്കാക്കുന്നു. മലയിൻകീഴ്, ഗോമേന്തപ്പടി, വലിയ പാറ, കുത്തുകുഴി പ്രദേശങ്ങളിലാണ് വ്യാപക നാശം. 10000 ത്തിലധികം വാഴകളാണ് വിവിധ കർഷകർക്ക് കാറ്റിൽ നഷ്ടപ്പെട്ടത്.

ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല, ഒഴുകിയെത്തി കൂട്ടുകാരികളും വിങ്ങിപ്പൊട്ടി സിസ്റ്റർമാരും

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല, ഒഴുകിയെത്തി കൂട്ടുകാരികളും വിങ്ങിപ്പൊട്ടി സിസ്റ്റർമാരും
Next post ഒന്നും അറിയാതെ നോക്കി ഇരിക്കുന്ന ഒരു വയസുള്ള ആൽഫിയ മോൾ കണ്ണീർകാഴ്ച ആകുന്നു