”ഒന്ന് വഴി തന്നിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു”. അപകടത്തിൽ പെട്ട പെൺകുട്ടിയുമായി ആംബുലൻസിൽ പോയപ്പോഴുണ്ടായ ദുരനുഭവം വിവരിച്ച് സന്നദ്ധ പ്രവർത്തകൻ

Read Time:4 Minute, 36 Second

”ഒന്ന് വഴി തന്നിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു”. അപകടത്തിൽ പെട്ട പെൺകുട്ടിയുമായി ആംബുലൻസിൽ പോയപ്പോഴുണ്ടായ ദുരനുഭവം വിവരിച്ച് സന്നദ്ധ പ്രവർത്തകൻ

ആംബുലൻസുകൾക്ക് വഴി കൊടുക്കുന്നതിൽ ഇന്ത്യയിൽ തന്നെ ഏറ്റവും പേരുകേട്ടവരാണ് മലയാളികൾ. കേരളത്തിലെ ഒരു ഉത്സവത്തിനിടയിലൂടെ ആംബുലൻസ് എത്തിയപ്പോൾ ജനക്കൂട്ടം ഞൊടിയിടയിൽ ഇരുവശത്തേക്കും മാറി വഴിയൊരുക്കുന്ന ഒരു വീഡിയോ ദേശീയതലത്തിൽ തന്നെ വൈറലായിരുന്നു.

നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി അഷ്‌റഫിന്റെ വേർപാട്, സംഭവിച്ചത് കണ്ടോ?

മലയാളികളുടെ പൗരബോധത്തെ അന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനത്തുള്ളവരും അന്ന് വാഴ്ത്തുകയുണ്ടായി. എന്നാൽ മറിച്ചുള്ള സംഭവങ്ങളും കുറവല്ല. ആംബുലൻസിന് മുന്നിൽ മാർഗ്ഗതടസ്സമുണ്ടാക്കുന്നവരും പെട്ടെന്ന് പോകാൻ ആംബുലൻസ് പോകുന്നതിന് പിന്നാലെ പോകുന്നവരും കേരളത്തിലും ഒട്ടും കുറവല്ല. എന്നതാണ് എത്രയൊക്കെ ബോധവത്ക്കരണം നടത്തിയാലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു എന്നതാണ് ദുഖകരമായ വസ്തുത.

പെരുമ്പാവൂരിൽനിന്ന് പിഞ്ചുകുഞ്ഞുമായി പോയ ആംബുലൻസിന്റെ വഴി തടഞ്ഞു കുതിച്ചുപാഞ്ഞ കാറിന്റെ ഉടമയ്ക്കെതിരെ മോട്ടോർവാഹന വകുപ്പ് നടപടിയെടുത്ത സംഭവം 2017ലാണ് നടന്നത് . ശ്വാസ തടസ്സത്തെ തുടർന്ന് അപകടത്തിലായ നവജാതശിശുവുമായി പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽനിന്ന് കളമശേരി മെഡിക്കൽ കോളജിലേക്കു പോയ ആംബുലൻസിന്റെ മുന്നിലാണ് വഴിമാറാതെ കാർ തടസ്സം സൃഷ്ടിച്ചത്.

നസ്രിയയെ ചേർത്തുപിടിച്ച് ഫഹദിന്റെ ഉമ്മ.. ആശംസകൾ കൊണ്ട് മൂടി ബന്ധുക്കൾ

സംഭവത്തെക്കുറിച്ച് ആംബുലൻസ് ഡ്രൈവർ ദൃശ്യങ്ങളടക്കം അധികൃതർക്ക് പരാതി നൽകിയിരുന്നു. കാർ മാർഗതടസ്സം സൃഷ്ടിച്ചതുകൊണ്ടു മാത്രം പതിനഞ്ചു മിനിറ്റോളം വൈകിയാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാനായതെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞിരുന്നു.

ഈ സംഭവത്തിൽ പരാതി നൽകിയതിനെ തുടർന്ന് മോട്ടോർവാഹന വകുപ്പ് നടത്തിയ പരിശോധനയിൽ വാഹന ഉടമയെ തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് ഡ്രൈവറുടെ ലൈസൻസും റദ്ദാക്കുകയുണ്ടായി.

മാഡം, സുഖമെന്ന് കരുതുന്നു, ഫ്രീയാകുമ്പോൾ ഒന്ന് തിരിച്ചുവിളിക്കണേയെന്ന് ദിലീപ്; മെസേജ് കണ്ട ശ്രീലേഖ നടന് നൽകിയ മറുപടി

ഫാറൂഖ് ചെർപ്പുളശ്ശേരി എന്ന യുവാവ് പങ്കു വെക്കുന്ന സമാനമായ ഒരു അനുഭവമാണ് ഇപ്പോൾ സൈബറിടങ്ങളിൽ ശ്രദ്ധ നേടുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയുമായി ചെർപ്പുളശ്ശേരിയിൽ നിന്നും പെരിന്തൽമണ്ണയിലെ മൗലാന ഹോസ്പിറ്റലിലേക്ക് പോകുമ്പോഴാണ് ഫാറൂഖിനും ആംബുലൻസ് ഡ്രൈവർക്കും ഈ ദുരനുഭവം ഉണ്ടായത്.

ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ ഫാറൂഖ് അഭ്യർത്ഥിക്കുന്നത് ആംബുലൻസുകൾക്ക് വഴി കൊടുക്കണമെന്നാണ്. ഇങ്ങനെ മാർഗ്ഗതടസ്സം ഉണ്ടാക്കിയത് മൂലം തങ്ങൾക്കുണ്ടായ വിഷമാനുഭവം ഫാറൂഖ് വീഡിയോയിൽ വിവരിച്ചത് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഷെയർ ചെയ്യുന്നത്. ഫാറൂഖ് വിവരിക്കുന്ന അനുഭവം കേൾക്കാൻ വീഡിയോ കണ്ട് നോക്കൂ.

വമ്പൻ ട്വിസ്റ്റ്, 10 വയസുകാരനെ മുതലപിടിച്ചെന്ന് ദൃക്‌സാക്ഷി; എന്നാൽ സംഭവിച്ചത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post വമ്പൻ ട്വിസ്റ്റ്, 10 വയസുകാരനെ മുതലപിടിച്ചെന്ന് ദൃക്‌സാക്ഷി; എന്നാൽ സംഭവിച്ചത് കണ്ടോ?
Next post ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല, ഒഴുകിയെത്തി കൂട്ടുകാരികളും വിങ്ങിപ്പൊട്ടി സിസ്റ്റർമാരും